ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

ബിഎസ് VI നിര വിപുലീകരിച്ച് ഓസ്ട്രിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കെടിഎം. എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ മോഡലുകളില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

3,300 രൂപ മുതല്‍ 10,000 രൂപ വരെയാണ് പുതിയ പതിപ്പുകളുടെ വില വര്‍ധിച്ചിരിക്കുന്നതും. ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഡ്യൂക്ക് 200 -നാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഭാരം കുറഞ്ഞ സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിം, പുതിയ ഇന്ധന ടാങ്ക് എന്നിവയാണ് പുതിയ മാറ്റങ്ങള്‍. ഡ്യൂക്കിന്റെ ഇന്ധന ടാങ്ക് കപ്പാസിറ്റി 10.2 ലിറ്ററില്‍ നിന്ന് 13.5 ലിറ്ററായി വര്‍ദ്ധിപ്പിച്ചു.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

2.3 കിലോഗ്രാം ഭാരവും കൂടുതലാണ് പുതിയ 200 ഡ്യൂക്കിന്. ബിഎസ് VI മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 199 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്‍ജിന്‍ പരിഷ്‌കരിച്ചു എന്നാണ് മറ്റൊരു മാറ്റം. ഇലക്ട്രോണിക്ക് ഓറഞ്ച്, സെറാമിക് വൈറ്റ് എന്നിങ്ങനെ 2 നിറങ്ങളിലും വാഹനം വിപണിയില്‍ ലഭ്യമാകും.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

അടിസ്ഥാന നിറമായ കറുപ്പില്‍ ഓറഞ്ച് ഇന്‍സേര്‍ട്ടുകള്‍ കൂടി ചേര്‍ത്ത് പുത്തന്‍ കളര്‍ കോമ്പിനേഷനിലാണ് പുതിയ RC200 -നെ കെടിഎം വിപണിയില്‍ എത്തിക്കുന്നത്. പരിഷ്‌കരിച്ച പുത്തന്‍ 199 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇന്‍ജെക്ഷന്‍ എന്‍ജിന്‍ 24.6 bhp 19.3 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

ബിഎസ് IV മോഡലിന്റെ കരുത്തിനേക്കാള്‍ 0.83 bhp കരുത്തും 0.2 Nm torque ഉം കുറവാണ് പുതിയ പതിപ്പിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

ഡ്യുവല്‍ ചാനല്‍ എബിഎസോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ പഴയ പതിപ്പ് സിംഗിള്‍ ചാനല്‍ എബിഎസ് ആയിരുന്നു. 1,96,768 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

Models BS6 Price BS4 Price Difference
200 Duke Rs 1,62,253 Rs 1,72,749 Rs 10,496
RC 200 Rs 1,90,630 Rs 1,96,768 Rs 6,138
250 Duke Rs 1,97,248 Rs 2,00,576 Rs 3,328
390 Duke Rs 2,48,212 Rs 2,52,928 Rs 4,716
RC 390 Rs 2,44,014 Rs 2,48,075 Rs 4,061
125 Duke Rs 1,32,500 Rs 1,38,041 Rs 5,541
RC 125 Rs 1,48,750 Rs 1,55,277 Rs 6,527
ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

കെടിഎം നിരയില്‍ നിന്നുള്ള ഡ്യൂക്ക് 390 ഇതിനകം തന്നെ പ്രീമിയം സവിശേഷതകളോടെയാണ് വിപണിയില്‍ എത്തുന്നത്. റൈഡ്-ബൈ-വയര്‍, സ്ലിപ്പര്‍ ക്ലച്ച്, സൂപ്പര്‍മോട്ടോ മോഡുള്ള ഡ്യുവല്‍ ചാനല്‍ എബിഎസ്, TFT ഡിസ്‌പ്ലേ, എല്‍ഇഡി ഹെഡ്ലാമ്പുകളും ബൈക്കില്‍ ലഭ്യമാണ്.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

42.9 bhp കരുത്തും 37 Nm torque ഉം ഉത്പാദിപ്പിക്കുന്ന 373.3 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ പതിപ്പിന്റെ കരുത്ത്. കാഴ്ച്ചയില്‍ പുതുമ തോന്നാന്‍ സില്‍വര്‍ മെറ്റാലിക്, സെറാമിക് വൈറ്റ് എന്നീ പുതിയ നിറങ്ങളിലാണ് ഇനി 390 ഡ്യൂക്ക് ലഭ്യമാവുക. 2,52,928 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

കെടിഎം നിരയിലെ RC390 -പതിപ്പിന്റെ ഡിസൈനിലോ ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 43.5 bhp കരുത്തും 36 Nm torque ഉം ഉത്പാദിപ്പിക്കുന്ന 373.3 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ കരുത്ത്.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

കറുപ്പ്, വെളുപ്പ് നിറങ്ങള്‍ക്കൊപ്പം ഓറഞ്ച് നിറത്തിലുള്ള ട്രെല്ലിസ് ഫ്രെയിം, കറുപ്പ് അലോയി വീല്‍ എന്നിവ ബൈക്കിന്റെ സവിശേഷതയാണ്. 2,48,075 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഡ്യൂക്ക് 125 -ല്‍ കമ്പനി വരുത്തിയിരിക്കുന്നത്. കൂടാതെ ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. 124.7 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍-വാല്‍വ് ലിക്വിഡ് കൂള്‍ഡ് SOHC എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന്‍ 14.3 bhp കരുത്തും 12 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

ആറ് സ്പീഡ് ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചെങ്കിലും ഫെബ്രുവരി അവസാനത്തോടെ മാത്രമേ ഉപഭോക്തക്കള്‍ക്ക് വാഹനം കൈമാറുകയുള്ളു. 1,38,041 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

14.5 bhp കരുത്തും 12 Nm torque ഉം ഉത്പാദിപ്പിക്കുന്ന നവീകരിച്ച 199 സിസി, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ ആണ് പുതിയ RC125 മോഡലിന്റെ കരുത്ത്.

ബിഎസ് VI ഡ്യൂക്ക്, RC നിര വിപുലീകരിച്ച് കെടിഎം

കറുപ്പ്, വെളുപ്പ്, ഓറഞ്ച് എന്നീ മൂന്ന് നിറങ്ങള്‍ക്കൊപ്പം, ഗ്രാഫിസുകളും കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ മാത്രമേ ഉപഭോക്തക്കള്‍ക്ക് വാഹനം കൈമാറുകയുള്ളു. 1,55,277 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Duke And RC BS6 Models Launched In India. Read in Malayalam.
Story first published: Thursday, January 30, 2020, 20:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X