Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കെടിഎം കരുത്തിൽ പുതിയ സിഎഫ് മോട്ടോ 1250TR-G ടൂറർ വിപണിയിൽ
ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സിഎഫ് മോട്ടോ തങ്ങളുടെ ഏറ്റവും പുതിയ 1250TR-G ടൂറർ മോട്ടോർസൈക്കിൾ പുറത്തിറക്കി. കെടിഎം എഞ്ചിൻ കരുത്തിലാണ് പ്രീമിയം മോഡൽ വിപണിയിൽ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.

കെടിഎം സോഴ്‌സ്ഡ് LC8 ട്വിൻ സിലിണ്ടർ മോട്ടോർ മോട്ടോർസൈക്കിളിന്റെ ഒരു പ്രധാന ആകർഷണം തന്നെയാണ്. ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നം ചൈനയിൽ നടന്ന സിമാ ഷോയിലാണ് കമ്പനി അനാച്ഛാദനം ചെയ്തത്.

ബ്രെംബോ-സോഴ്‌സ്ഡ് കാലിപ്പറുകളും WP സസ്‌പെൻഷൻ സജ്ജീകരണവും അടങ്ങുന്ന ടോപ്പ്-സ്പെക്ക് പ്രീമിയം ഹാർഡ്‌വെയറാണ് മോട്ടോർസൈക്കിളിൽ സിഎഫ് മോട്ടോ ഉപയോഗിച്ചിരിക്കുന്നത്.
MOST READ: 2021 ഫോർച്യൂണർ ലെജൻഡറിന്റെ ഫീച്ചറുകൾ വെളിപ്പെടുത്തി ടൊയോട്ട; വീഡിയോ

ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ഇരട്ട ഡിസ്കുകളും പിന്നിൽ ഒരു റോട്ടറും ഉൾപ്പെടുന്നു. മുൻവശത്തെ ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കും ഉപയോഗിച്ചാണ് 250TR-G ടൂറർ മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ കൈകാര്യം ചെയ്തിരിക്കുന്നത്.

JBL സ്റ്റീരിയോ സിസ്റ്റവും പൂർണ കളർ ഡിസ്‌പ്ലേയും മോട്ടോർസൈക്കിളിൽ വാഗ്‌ദാനം ചെയ്യുന്നത് പ്രശംസനീയമാണ്. ഡിസ്‌പ്ലേ മൾട്ടിമീഡിയ നിയന്ത്രണങ്ങൾ, റൈഡിംഗ് മോഡുകൾ, സസ്‌പെൻഷൻ ക്രമീകരണങ്ങൾ, ടയർ പ്രഷർ എന്നിവയിലേക്കുള്ള ആക്‌സസും ഇത് പ്രദർശിപ്പിക്കും.
MOST READ: അത്ര പ്രിയം പോര, വെന്യുവിന്റെ മാനുവൽ ഗിയർബോക്‌സ് വേരിയന്റിനെ പിൻവലിച്ച് ഹ്യുണ്ടായി

ടൂറിംഗ് ഫോക്കസ്ഡ് ഹാർഡ്‌വെയറിൽ ഹീറ്റഡ് ഗ്രിപ്പുകൾ, ഹീറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ എന്നിവയും ഉൾപ്പെടുന്നു.

സെമി ഫെയറിംഗ് ഡിസൈൻ, എൽഇഡി ലൈറ്റിംഗ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ടോപ്പ് ബോക്സ് മൗണ്ട് ചെയ്ത പില്യൺ ബാക്ക് റെസ്റ്റ് എന്നിവയാണ് പ്രീമിയം ടൂററിന്റെ സ്റ്റൈലിംഗിനായി കമ്പനി ഒരുക്കിയിരിക്കുന്നത്.

1250TR-G യിലെ 1279 സിസി, എൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 140 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ചൈനീസ് അരങ്ങേറ്റത്തിനുശേഷം മോട്ടോർസൈക്കിളിനെ അന്താരാഷ്ട്ര വിപണികളിലേക്ക് കൊണ്ടുവരാൻ സിഎഫ് മോട്ടോയ്ക്ക് ലക്ഷ്യമുണ്ട്.

എന്നാൽ ആഗോള വിപണികളിലേക്ക് ബൈക്ക് എപ്പോൾ എത്തുമെന്ന സ്ഥിരീകരണങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ല. ഇന്ത്യയും സിഎഫ് മോട്ടോയുടെ ഒരു പ്രധാന വിപണിയാണ് എന്നതിനാൽ തന്നെ സമീപഭാവിയിൽ 1250TR-G നമുക്കും ലഭ്യമായേക്കും. ടൂററിനു പുറമെ കെടിഎം 790 അഡ്വഞ്ചർ അധിഷ്ഠിത ടൂറർ മോട്ടോർസൈക്കിളിലും ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്.