കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം, എല്ലാ വാഹന നിർമ്മാതാക്കളും അവരുടെ ഉൽപാദനവും വിൽപ്പനയും ഇത്രയും നാൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

എന്നാൽ ഇപ്പോൾ ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ നിരവധി വാഹന നിർമ്മാതാക്കൾ അവരുടെ ഉൽ‌പാദനത്തിനൊപ്പം ഷോറൂമുകളുടേയും പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

ലോക്ക്ഡൗൺ ഇളവ് കാരണം രാജ്യത്തുടനീളം പലയിടത്തും ഡീലർഷിപ്പുകളിൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ബൈക്ക് നിർമാതാക്കളായ കെടിഎം ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. 2020 ഏപ്രിൽ 1 മുതൽ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ ഇന്ത്യയിൽ നടപ്പാക്കിയിരുന്നു.

MOST READ: ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

പുതുക്കിയ എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതിനുശേഷം ആദ്യമായിട്ടാണ് ബിഎസ് VI ബൈക്കുകളുടെ വിൽപ്പന കെടിഎം ഡീലർഷിപ്പുകളിൽ അടക്കം നിരവധി ഷോറൂമുകളിലും ആരംഭിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

രാജ്യത്തെ നിലവിലെ സാഹചര്യങ്ങളും വിപണിയിലെ പ്രതസന്ധികളും നിലനിൽക്കേ കെടിഎമ്മിനൊപ്പം ഹസ്‌ക്വർണയും തങ്ങളുടെ ബൈക്കുകളുടെ വില വർധിപ്പിച്ചിരിക്കുകയാണ്.

MOST READ: പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

ഇരു കമ്പനികളും തങ്ങളുടെ വാഹന നിരയിലെ എല്ലാ മോഡലുകളുടേയും വില വർധിപ്പിച്ചു. നിലവിലെ എക്സ്-ഷോറൂം വിലയിൽ നിന്ന് 4,096 രൂപ മുതൽ 5,109 രൂപ വരെയാണ് നിർമ്മാതാക്കൾ വില ഉയർത്തിയിരിക്കുന്നത്.

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു
Model Old Price New Price Difference
Duke 125 Rs 1,38,042 Rs 1,42,265 Rs 4,223
Duke 200 Rs 1,72,749 Rs 1,76,845 Rs 4,096
Duke 250 Rs 2,00,576 Rs 2,05,312 Rs 4,736
Duke 390 Rs 2,52,928 Rs 2,57,906 Rs 4,978
RC 125 Rs 1,55,277 Rs 1,59,629 Rs 4,352
RC 200 Rs 1,96,768 Rs 2,00,864 Rs 4,096
RC 390 Rs 2,48,075 Rs 2,53,184 Rs 5,109
390 Adventure Rs 2,99,001 Rs 3,04,110 Rs 5,109
Svartpilen 250 Rs 1,80,032 Rs 1,84,768 Rs 4,736
Vitpilen 250 Rs 1,80,032 Rs 1,84,768 Rs 4,736

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

കെടിഎമ്മിന്റെ ഏറ്റവും താങ്ങാനാവുന്ന ബൈക്കായ കെടിഎം 125 ഡ്യൂക്കിന്റെ വിലയും 4,223 രൂപ വർധിച്ചു. 2018 -ൽ ഈ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചതിനു ശേഷം പലതവണയായി വാഹനത്തിന്റെ വില 25,000 രൂപ വർധിച്ചതായും നമുക്ക് കണ്ടെത്താൻ കഴിയും.

കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹസ്ഖ്‌വര്‍ണ അടുത്തിടെയാണ് സ്വാർട്ട്പിലൻ 250, വിറ്റ്‌പിലൻ 250 എന്നീ മോഡലുകളുമായി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. ഇപ്പോൾ കമ്പനി ഇരു മോഡലുകളുടേയും വില 4,736 രൂപ വർധിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Husqvarna motorcycle price hike in India. Read in Malayalam.
Story first published: Saturday, May 16, 2020, 20:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X