പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

കെടിഎം RC390 മോഡലിനായി പുതിയ കളർ‌ ഓപ്ഷൻ‌ അവതരിപ്പിച്ച് ഓസ്ട്രിയൻ ബ്രാൻഡ്. കമ്പനിയുടെ RC സീരീസിലെ ഫ്ലാഗ്ഷിപ്പ് മോട്ടോർ‌സൈക്കിൾ‌ ഇപ്പോൾ‌ ഇനി മുതൽ മെറ്റാലിക് സിൽ‌വർ‌ പെയിൻറ് സ്കീമിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

കെ‌ടി‌എം RC390-യുടെ പുതിയ നിറം സ്പോർട്‌സ് ബൈക്കിന് ഒരു പുതുമ സമ്മാനിക്കുമെന്നതിൽ സംശയമൊന്നുമില്ല. അതിന്റെ ബോഡി വർക്ക് പുതിയ മെറ്റാലിക് സിൽവർ ഷേഡുമായി വരുമ്പോൾ ട്രെല്ലിസ് ഫ്രെയിമും അലോയ് വീലുകളും ഓറഞ്ചിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

മോട്ടോർസൈക്കിളിന്റെ ഫെയറിംഗിൽ കെടിഎം സൂക്ഷ്മമായ വൈറ്റ്, ഓറഞ്ച്, ബ്ലാക്ക് ഗ്രാഫിക്സ് എന്നിവയും ചേർത്തിട്ടുണ്ട്. കെടിഎം RC390-യുടെ പുതിയ മെറ്റാലിക് സിൽ‌വർ‌ നിറം തീർച്ചയായും മോട്ടോർ‌സൈക്കിളിന്റെ ശൈലിയും വർധിപ്പിക്കാൻ സഹായകരമായിട്ടുണ്ട്.

MOST READ: FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

ആകർഷകമായ ഈ പെയിന്റ് സ്കീമിനായി കമ്പനി അധികമായി ഒന്നും ഈടാക്കുന്നില്ല എന്നത് കൂടുതൽ വാങ്ങുന്നവരെ ആകർഷിക്കും. പുതിയ കെടിഎം RC390 മെറ്റാലിക് സിൽ‌വർ‌ കളർ‌ ഓപ്ഷന് 2,53,184 രൂപയാണ് എക്സ്ഷോറൂം വില. പഴയ സെറാമിക് വൈറ്റ് കളർ ഓപ്ഷനോടപ്പമാകും ഇത് ഇടംപിടിക്കുക.

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

പുതിയ നിറം ചേർക്കുന്നതിനു പുറമെ RC390-യിൽ കെ‌ടി‌എം മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫുള്ളി-ഫെയർഡ് സ്പോർട്‌സ് മോട്ടോർസൈക്കിളിന് അതേ 373.3 സിസി ലിക്വിഡ് കൂൾ സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് കരുത്തേകുന്നത്.

MOST READ: മെറാക്കി നയന്റീ വൺ ഇലക്‌ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്‌ടർ; വില 30,000 രൂപ

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

ഇത് 9,000 rpm-ൽ പരമാവധി 43.5 bhp പവറും 7,000 rpm-ൽ 36 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിനിൽ ഒരു സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും കെടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് RC390 നിർമിച്ചിരിക്കുന്നത്. ആകർഷകമായ സെമി ഫെയർ ലുക്ക് വാഗ്ദാനം ചെയ്യുന്ന മോഡലിൽ സ്ലോപ്പിംഗ് ഫ്യുവൽ ടാങ്ക്, സ്റ്റെപ്പ്-അപ്പ് സീറ്റ്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് പൈപ്പ്, ആകർഷകമായ ബോഡി ഗ്രാഫിക്സ് എന്നിവയെല്ലാം ഉൾപ്പെടുന്നു.

MOST READ: 650 ഇരട്ടകള്‍ക്ക് ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെ‌ടി‌എം RC390-ന്റെ മുൻ‌, പിൻ‌ചക്രങ്ങളിൽ ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എ‌ബി‌എസും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ മെറ്റാലിക് സിൽ‌വർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390

അതേസമയം മോട്ടോർസൈക്കിളിലെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് 43 mm WP ഫോർക്കുകളും പിൻവശത്ത് ഒരു മോണോ ഷോക്ക് യൂണിറ്റുമാണ് ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM RC 390 Is Now Available In New Metallic Silver Colour Option. Read in Malayalam
Story first published: Monday, November 9, 2020, 11:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X