Just In
- 4 min ago
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
- 38 min ago
പുതിയ ബിഎസ്-VI ബെനലി TRK 502 ജനുവരി 29-ന് വിപണിയിലെത്തും
- 1 hr ago
അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍
- 1 hr ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
Don't Miss
- Movies
97 കിലോയിൽ നിന്ന് വീണ നായർ ശരീരഭാരം കുറച്ചത് ഇങ്ങനെ, പുതിയ മേക്കോവറിനെ കുറിച്ച് നടി...
- News
കർഷകന്റെ മരണത്തെ കുറിച്ച് ട്വീറ്റ്; രാജ്ദീപ് സർദേശായിക്ക് വിലക്കുമായി ഇന്ത്യ ടുഡെ, ശമ്പളവും കട്ട് ചെയ്തു
- Finance
തുടര്‍ച്ചയായി അഞ്ചാം ദിനവും ഓഹരി വിപണി നഷ്ടത്തില്‍; ബാങ്ക് ഓഹരികള്‍ക്ക് നേട്ടം
- Lifestyle
മരണമുറപ്പാക്കും രോഗങ്ങള്‍; പക്ഷെ വരുന്നത് ലക്ഷണങ്ങളില്ലാതെ
- Sports
IPL 2021: വീണ്ടുമെത്തുമോ വിവോ? ബിസിസിഐ 'സ്വീകരിക്കാന്‍' തയ്യാര്‍, ഡ്രീം 11 തെറിച്ചേക്കും
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ മെറ്റാലിക് സിൽവർ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി കെടിഎം RC390
കെടിഎം RC390 മോഡലിനായി പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ഓസ്ട്രിയൻ ബ്രാൻഡ്. കമ്പനിയുടെ RC സീരീസിലെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിൾ ഇപ്പോൾ ഇനി മുതൽ മെറ്റാലിക് സിൽവർ പെയിൻറ് സ്കീമിലും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

കെടിഎം RC390-യുടെ പുതിയ നിറം സ്പോർട്സ് ബൈക്കിന് ഒരു പുതുമ സമ്മാനിക്കുമെന്നതിൽ സംശയമൊന്നുമില്ല. അതിന്റെ ബോഡി വർക്ക് പുതിയ മെറ്റാലിക് സിൽവർ ഷേഡുമായി വരുമ്പോൾ ട്രെല്ലിസ് ഫ്രെയിമും അലോയ് വീലുകളും ഓറഞ്ചിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

മോട്ടോർസൈക്കിളിന്റെ ഫെയറിംഗിൽ കെടിഎം സൂക്ഷ്മമായ വൈറ്റ്, ഓറഞ്ച്, ബ്ലാക്ക് ഗ്രാഫിക്സ് എന്നിവയും ചേർത്തിട്ടുണ്ട്. കെടിഎം RC390-യുടെ പുതിയ മെറ്റാലിക് സിൽവർ നിറം തീർച്ചയായും മോട്ടോർസൈക്കിളിന്റെ ശൈലിയും വർധിപ്പിക്കാൻ സഹായകരമായിട്ടുണ്ട്.
MOST READ: FZ ബൈക്കുകൾക്ക് വില വീണ്ടും കൂട്ടി യമഹ; ഇനി മുതൽ 1,000 രൂപ അധികം മുടക്കണം

ആകർഷകമായ ഈ പെയിന്റ് സ്കീമിനായി കമ്പനി അധികമായി ഒന്നും ഈടാക്കുന്നില്ല എന്നത് കൂടുതൽ വാങ്ങുന്നവരെ ആകർഷിക്കും. പുതിയ കെടിഎം RC390 മെറ്റാലിക് സിൽവർ കളർ ഓപ്ഷന് 2,53,184 രൂപയാണ് എക്സ്ഷോറൂം വില. പഴയ സെറാമിക് വൈറ്റ് കളർ ഓപ്ഷനോടപ്പമാകും ഇത് ഇടംപിടിക്കുക.

പുതിയ നിറം ചേർക്കുന്നതിനു പുറമെ RC390-യിൽ കെടിഎം മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫുള്ളി-ഫെയർഡ് സ്പോർട്സ് മോട്ടോർസൈക്കിളിന് അതേ 373.3 സിസി ലിക്വിഡ് കൂൾ സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് കരുത്തേകുന്നത്.
MOST READ: മെറാക്കി നയന്റീ വൺ ഇലക്ട്രിക് സൈക്കിൾ അവതരിപ്പിച്ച് ആൽഫവെക്ടർ; വില 30,000 രൂപ

ഇത് 9,000 rpm-ൽ പരമാവധി 43.5 bhp പവറും 7,000 rpm-ൽ 36 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിനിൽ ഒരു സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും കെടിഎം വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് RC390 നിർമിച്ചിരിക്കുന്നത്. ആകർഷകമായ സെമി ഫെയർ ലുക്ക് വാഗ്ദാനം ചെയ്യുന്ന മോഡലിൽ സ്ലോപ്പിംഗ് ഫ്യുവൽ ടാങ്ക്, സ്റ്റെപ്പ്-അപ്പ് സീറ്റ്, അപ്വെപ്റ്റ് എക്സ്ഹോസ്റ്റ് പൈപ്പ്, ആകർഷകമായ ബോഡി ഗ്രാഫിക്സ് എന്നിവയെല്ലാം ഉൾപ്പെടുന്നു.
MOST READ: 650 ഇരട്ടകള്‍ക്ക് ട്രിപ്പര്‍ നാവിഗേഷന്‍ സമ്മാനിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെടിഎം RC390-ന്റെ മുൻ, പിൻചക്രങ്ങളിൽ ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മോട്ടോർസൈക്കിളിലെ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് 43 mm WP ഫോർക്കുകളും പിൻവശത്ത് ഒരു മോണോ ഷോക്ക് യൂണിറ്റുമാണ് ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.