890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് പുതിയ 890 മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം. 2020 ഒക്ടോബര്‍ 19-ന് കെടിഎം 890 അഡ്വഞ്ചര്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പുതിയ മോഡലിന്റെ ടീസര്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഉയര്‍ന്ന സ്‌പെക്ക് 890 അഡ്വഞ്ചര്‍ R, 890 അഡ്വഞ്ചര്‍ R റാലിയുടെ ചിത്രങ്ങളും വിശദാംശങ്ങളും കെടിഎം അടുത്തിടെ പുറത്തിറക്കിയിരുന്നു.

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

ഒരു പ്രത്യേക മോഡല്‍ ശ്രേണിയില്‍ ടോപ്പ്-ഓഫ്-ലൈന്‍ മോട്ടോര്‍സൈക്കിളിനായി കെടിഎം എല്ലായ്‌പ്പോഴും അഭിമാനകരമായ R ബാഡ്ജ് കരുതിവച്ചിട്ടുണ്ട്. ഏറ്റവും മികച്ച എഞ്ചിന്‍ സവിശേഷതകള്‍, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍, ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍ എന്നിവ ഇവയ്ക്ക് ലഭിക്കും.

MOST READ: ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക്ഷോപ്പ്

View this post on Instagram

Stay tuned! October 19th, 2020 #KTM #ReadyToRace #GoAdventure

A post shared by KTM (@ktm_official) on

എന്നാല്‍ 890 അഡ്വഞ്ചര്‍ R, അഡ്വഞ്ചര്‍ R റാലി എന്നിവയില്‍ നമ്മള്‍ കാണുന്ന മിക്ക ഘടകങ്ങളും സ്റ്റാന്‍ഡേര്‍ഡ് 890 അഡ്വഞ്ചര്‍ ഇല്ലാതാകുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്റ്റാന്‍ഡേര്‍ഡ് 890 അഡ്വഞ്ചര്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് കെടിഎം പ്രഖ്യാപനം നടത്തിയെങ്കിലും പുറത്തിറക്കിയ വീഡിയോ മോട്ടോര്‍സൈക്കിളിന്റെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

പിന്നിലെ കൗളിലെ 890 അഡ്വഞ്ചര്‍ സ്റ്റിക്കറിന്റെ വ്യക്തമായി കാണാന്‍ സാധിക്കും. ഇത് മോട്ടോര്‍സൈക്കിളിന്റെ പേര് സ്ഥിരീകരിക്കുന്നു. കെടിഎം 890 അഡ്വഞ്ചര്‍ 890 അഡ്വഞ്ചര്‍ R -ന് സമാനമായ ഡിസൈന്‍ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

MOST READ: മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

ഇവ രണ്ടും യഥാക്രമം 790 അഡ്വഞ്ചര്‍, 790 അഡ്വഞ്ചര്‍ R എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡ് 790 അഡ്വഞ്ചറില്‍ നമ്മള്‍ കാണുന്ന അതേ എല്‍ഇഡി ഹെഡ്‌ലാമ്പ്, മിനിമം ബോഡി വര്‍ക്ക്, ലോ സ്ലംഗ് ഫ്യൂവല്‍ ടാങ്ക്, ടു-പീസ് സീറ്റ് എന്നിവ 890 അഡ്വഞ്ചറിന് ലഭിച്ചേക്കും.

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

കൂടാതെ, 890 അഡ്വഞ്ചര്‍ രൂപവും ഉപകരണ ലിസ്റ്റും മെച്ചപ്പെടുത്തുന്നതിനായി കെടിഎം അനന്തര വിപണന പവര്‍പാര്‍ട്ടുകളുടെ ഒരു നീണ്ട കാറ്റലോഗ് സ്ഥാപിക്കുമെന്ന് ഉറപ്പാണ്.

MOST READ: ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

890 അഡ്വഞ്ചര്‍ R, 890 അഡ്വഞ്ചര്‍ R റാലിയുടെ എഞ്ചിന്‍ സവിശേഷതകള്‍ കെടിഎം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് 890 ഡ്യൂക്കിന്റെ അതേ 889 സിസിയെ മാറ്റിസ്ഥാപിക്കുന്നു. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 105 bhp കരുത്തും 6,500 rpm-ല്‍ 100 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 890 അഡ്വഞ്ചര്‍ R പോലെ, ക്വിക്ക്-ഷിഫ്റ്റര്‍ ഒഴിവാക്കാം. മുന്നില്‍ 21 ഇഞ്ച് ടയറും പിന്നില്‍ 18 ഇഞ്ച് ടയറും ബൈക്കിന് ലഭിക്കും. 5 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി സ്‌ക്രീനും ബൈക്കില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

MOST READ: ഡിഫെന്‍ഡറിന്റെ ഔദ്യോഗിക ആക്സസറി പായ്ക്കുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

890 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി കെടിഎം

റിപ്പോര്‍ട്ട് അനുസരിച്ച് കെടിഎം 890 അഡ്വഞ്ചര്‍ R, R റാലി എന്നിവ ഇന്ത്യയിലേക്ക് വരാനിടയില്ല, പക്ഷേ കെടിഎം 890 അഡ്വഞ്ചര്‍ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്ലിംഗ് രംഗം വളര്‍ച്ച നേടുന്നുവെന്നാണ് കണക്കുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Revealed 890 Adventure Launch Date. Read in Malayalam.
Story first published: Saturday, October 17, 2020, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X