500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

ഇന്ത്യൻ മോട്ടോർസൈക്കിൾ വിഭാഗത്തിന് പുത്തൻ രൂപം സമ്മാനിച്ച ബ്രാൻഡാണ് ഓസ്ട്രിയയിൽ നിന്നുമുള്ള കെടിഎം. കമ്പനി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച എല്ലാ മോഡലുകളും ഇന്ന് വിപണിയിൽ ഹിറ്റാണ്.

500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

125 സിസി മുതൽ 790 സിസി ബൈക്കുകൾ വരെയാണ് ഇന്ന് കെടിഎം നിരയിൽ ഉള്ളത്. എന്നാൽ ജനപ്രിയ 390 മോഡലുകൾക്ക് മുകളിൽ സ്ഥാനംപിടിക്കുന്ന 500 സിസി കെടിഎം മോട്ടോർസൈക്കിളുകളുടെ പുതിയ ശ്രേണിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

500 സിസി പ്ലാറ്റ്ഫോം കമ്പനിയുടെ വിൽപ്പനയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഉയർന്ന ഡിസ്പ്ലേസിംഗ് മിഡിൽവെയ്റ്റ് കപ്പാസിറ്റി മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കെടിഎം മോഡലുകൾ വളരെ ചെലവേറിയതല്ല.

MOST READ: സൂപ്പർലെഗെര V4 -ന്റെ ഉത്പാദനം ആരംഭിച്ച് ഡ്യുക്കാട്ടി

500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

കെടിഎം 490 എന്ന പേരിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മോഡലുകളുടെ മേൽ തങ്ങൾ പ്രവർത്തിച്ചുവരികയാണെന്ന് കമ്പനിയുടെ സിഇഒ സ്റ്റെഫാൻ പിയറർ ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

ആഗോള സാമ്പത്തിക പ്രതിസന്ധി സ്വകാര്യ വാഹന യാത്രയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്നും അതിനാൽ 500 സിസി വാസ്തുവിദ്യ ധാരാളം വാഗ്ദാനങ്ങൾ നൽകുന്നുവെന്നും പിയറർ പറഞ്ഞു. വികസിത വിപണികളിൽ പ്രധാനമായും യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ 500 സിസി മോട്ടോർസൈക്കിളുകൾ എത്രയും വേഗം പുറത്തിറക്കാൻ കെടിഎം തയാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: കൊവിഡ്; 2020 ഇന്റർമോട്ട് മോട്ടോർസൈക്കിൾ ഷോയും റദ്ദാക്കി

500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

അതായത് ആദ്യ 490 ഉൽപ്പന്നത്തിന്റെ അവതരണം 2022 ഓടെ പ്രതീക്ഷിക്കാം. യുക്തിസഹമായി പറഞ്ഞാൽ കെടിഎം വരാനിരിക്കുന്ന 500 സിസി മോഡലുകളിൽ ഉപഭോക്തൃ അടിത്തറ നിലനിർത്താനാണ് ശ്രദ്ധിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള 390 സീരീസുകളിലേക്കുള്ള പരിവർത്തനമായി പ്രവർത്തിക്കും. 490 മോഡൽ ഡ്യൂക്ക് നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ ബൈക്ക്, അഡ്വഞ്ചർ മോട്ടോർസൈക്കിൾ, പൂർണമായും ഫെയർ ചെയ്ത ആർ‌സി പതിപ്പിലേക്കും കമ്പനി വ്യാപിപ്പിക്കും.

500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

വലിയ 790 ശ്രേണിക്ക് സമാനമായ രീതിയിൽ 500 സിസി ബൈക്കുകളും പാരലൽ ട്വിൻ ആർക്കിടെക്ച്ചർ ഉപയോഗിക്കും. 500 സിസി മോട്ടോർസൈക്കിളുകൾ കെടിഎം 390 സീരീസിനും 790 സീരീസിനുമിടയിലുള്ള വിടവ് നികത്തും. ഇന്ത്യൻ വിപണിയിൽ എത്തുന്നതു മുതൽ ബജാജ് ഓട്ടോ അതിന്റെ പ്രാദേശിക നിർമ്മാണ വൈദഗ്ധ്യവും മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കുന്നതിൽ കെടിഎമ്മിന്റെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തും.

MOST READ: ട്രെക്കർ GT; ആദ്യ ഇലക്ട്രിക് സൈക്കിൾ അവതരിപ്പിച്ച് ട്രയംഫ്

500 സിസി വിഭാഗത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കെടിഎം

ചകൻ പ്ലാന്റിൽ നിന്ന് വിദേശത്തേക്ക് കയറ്റി അയയ്ക്കാനും കെടിഎമ്മിന്റെ ജനപ്രീതി കാരണം ഇന്ത്യയെ ഒരു പ്രധാന വിപണിയായി ലക്ഷ്യമിടാനും സാധ്യതയുള്ളതിനാൽ ഇതേ തന്ത്രം നമ്മുടെ വിപണിയിലും പിന്തുടരും. 500 സിസി പ്ലാറ്റ്ഫോം ഹസ്‌ഖ്‌വർണ ബ്രാൻഡിലേക്കും വ്യാപിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
KTM Stepping Into The 500cc Motorcycle Category. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X