ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ നിരവധി മോഡലുകളുടെ അവതരണം നിര്‍മ്മാതാക്കള്‍ മാറ്റിവെച്ചു. എന്നാല്‍ ഭാഗികമായി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ഇതോടെ അവതരണം വൈകിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. ജൂണ്‍ മാസത്തില്‍ ഏതാനും ഇരുചക്ര വാഹനങ്ങളും വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ഏതൊക്കെയാണ് ആ മോഡലുകള്‍ എന്ന് നോക്കാം.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350

തണ്ടര്‍ബേര്‍ഡിന്റെ പകരക്കാരനായിട്ടാണ് മെറ്റിയര്‍ 350 വിപണിയില്‍ എത്തുന്നത്. നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ അവസാനത്തോടെ ബൈക്ക് വിപണിയില്‍ എത്തിയേക്കും. ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിച്ച 350 എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

മൊത്തത്തിലുള്ള മികച്ച ടൂറിംഗ് അനുഭവത്തിനായി മെച്ചപ്പെട്ട പരിഷ്‌കരണത്തോടു കൂടിയ ആറ് സ്പീഡ് ഗിയര്‍ബോക്‌സും പുത്തന്‍ ബൈക്കില്‍ പ്രതീക്ഷിക്കാം. സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, ഹാലൊജെന്‍ ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിംഗ് ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സെറ്റ് ഉള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ മെറ്റിയര്‍ 350-യെ കൂടുതല്‍ ആകര്‍ഷകമാക്കും.

MOST READ: ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ടിവിഎസ് വിക്ടര്‍

രാജ്യത്തെ 110 സിസി ശ്രേണിയിലെ ജനപ്രീയ ബൈക്കാണ് ടിവിഎസ് വിക്ടര്‍. എന്നാല്‍ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നില്ല.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ജൂണ്‍ മാസം ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബിഎസ് IV പതിപ്പില്‍ 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്ക് ഉപയോഗിക്കുന്നത്.

MOST READ: എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ഇത് 6,000 rpm-ല്‍ പരമാവധി 9.6 bhp കരുത്തും 9.4 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എയര്‍ കൂള്‍ഡ് യൂണിറ്റ് നാല് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ടിവിഎസ് വിക്ടര്‍ ബിഎസ് VI ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുമായാകും വിപണിയില്‍ ഇടംപിടിക്കുക. പരിഷ്‌ക്കരണത്തില്‍ പവര്‍ ഔട്ട്പുട്ട് കണക്കുളിലും മാറ്റങ്ങള്‍ വന്നേക്കാം.

MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹസാര്‍ഡ് ലാമ്പുകള്‍, പൈലറ്റ് ലാമ്പുകള്‍, സ്‌റ്റൈലിഷ് എക്സ്ഹോസ്റ്റ്, നീളവും വിശാലവുമായ സീറ്റ്, ട്യൂബ്ലെസ് ടയറുകളുള്ള അലോയ് വീലുകള്‍ എന്നിവ ടിവിഎസ് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ടിവിഎസ് സെസ്റ്റ് 110

ടിവിഎസ് നിരയില്‍ നിന്നും ഉടന്‍ വിപണിയില്‍ എത്താനൊരുങ്ങുന്ന മറ്റൊരു മോഡാലാണ് സെസ്റ്റ് 110. ബിഎസ് VI എഞ്ചിനോടെയാകും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. ബിഎസ് VI അവതാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ സ്‌കൂട്ടറിന് ലഭിക്കുമെന്നുറപ്പാണ്.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സ്‌കൂട്ടറിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമായും സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമാക്കി നിര്‍മിച്ച സ്‌കൂട്ടി സെസ്റ്റ് 110 ഭാരം കുറഞ്ഞ മോഡലുകളില്‍ ഒന്നാണ്.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ട്രയംഫ് ടൈഗര്‍ 900

ജൂണ്‍ മാസത്തോടെ വിപണിയില്‍ എത്തുന്ന മറ്റൊരു മോഡലാണ് ടൈഗര്‍ 900. ഇതിനോടകം തന്നെ ബൈക്കിനായുള്ള ബുക്കിങ് ബ്രിട്ടീഷ് ഇരുചക്ര വാഹനനിര്‍മ്മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുള്ള ബൈക്കാണ് ടൈഗര്‍ 900. പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. അതുകൊണ്ടുതന്നെ ടൈഗര്‍ 800-നെക്കാള്‍ ഭാരം കുറവാണെന്നാണ് കമ്പനി അവകാശപ്പെടുന്നു.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളായാണ് ഈ സ്പോര്‍ട്സ് ബൈക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ബൈക്കിന്റെ ഏത് പതിപ്പാകും എത്തുക എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ജൂണ്‍ മാസം വിപണിയില്‍ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍

മെറ്റാലിക് ബാഡ്ജിങ്, ഗ്രാഫിക്‌സ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫുള്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
List Of Bikes Launch In June. Read in Malayalam.
Story first published: Friday, June 5, 2020, 9:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X