രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

റെട്രോ സ്‌പോർട്ട് ബൈക്കായ സൂപ്പർവെലോസിന് രണ്ട് പുതിയ കളർ ഓപ്ഷൻ കൂടി നൽകാനൊരുങ്ങി എംവി അഗസ്റ്റ. ആരാധകരുമായി കൂടിയാലോചിച്ച ശേഷമാണ് ബ്രാൻഡ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

മുൻ‌കാലത്തെ ഇറ്റാലിയൻ റേസിംഗ് മെഷീനുകളിൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഗോൾഡൻ നിറമുള്ള വീലുകളും ഫ്രെയിം വിശദാംശങ്ങളും സഹിതം ഒരു എഗോ റെഡ്, എഗോ സിൽ‌വർ‌ ഡ്യുവൽ‌ കളർ‌ സ്‌കീമാണ് ഓഫറിലെ ആദ്യത്തെ കളർ‌. രണ്ടാമത്തെ കളർ കോമ്പിനേഷൻ മെറ്റാലിക് ഡാർക്ക് ഗ്രേ ഉള്ള മെറ്റാലിക് കാർബൺ ബ്ലാക്ക് ആണ്.

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

മിലാനോയിലെ സൂപ്പർവെലോസ് 800-ന്റെ അവതരണത്തെത്തുടർന്ന് പൊതുജനങ്ങളിൽ നിന്നും ഇറക്കുമതിക്കാരിൽ നിന്നും ബോർഡ് അഭിപ്രായം തേടുകയായിരുന്നു. തുടർന്നാണ് രണ്ട് കളർ ഓപ്ഷൻ കൂടി സൂപ്പർ ബൈക്കിൽ വാഗ്‌ദാനം ചെയ്യാൻ എംവി അഗസ്റ്റ തീരുമാനിച്ചത്.

MOST READ: ആൻഡ്രോയിഡ് ഓട്ടോ ഫീച്ചറോടെ ഹോണ്ട ഗോൾഡ് വിംഗ്

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

രണ്ടും ഗോൾഡൻ ഫിനിഷ് ഫ്രെയിം ഉപയോഗിച്ച് നവ-റെട്രോ തീമിന് പ്രാധാന്യം നൽകുന്നതും വക്രമായ സ്റ്റൈലിംഗ് എടുത്തുകാണിക്കുന്നതും ബ്രാൻഡ് മൂല്യങ്ങൾ മുൻനിർത്തിയുള്ളതാണെന്ന് എംവി അഗസ്റ്റയുടെ റിസർച്ച് സെന്റർ സിആർ‌സിയിലെ ഡിസൈൻ ഡയറക്ടർ അഡ്രിയാൻ മോർട്ടൻ പറഞ്ഞു.

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് ബ്രാൻഡിന്റെ പൈതൃകത്തെ അതേപടി സൂക്ഷിക്കുന്നു. 1970 കളിലെ സങ്കീർണമായ സ്റ്റൈലിംഗിനൊപ്പം എം‌വി അഗസ്റ്റ F3-യിൽ നിന്നുള്ള 799 സിസി മൂന്ന് സിലിണ്ടർ എഞ്ചിനും മോട്ടോർസൈക്കിൾ കടമെടുക്കുന്നു. ആ ഇൻ-ലൈൻ ത്രീ-സിലിണ്ടർ എഞ്ചിൻ 148 bhp കരുത്താണ് സൃഷ്ടിക്കുന്നത്.

MOST READ: മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡ്

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

കൂടാതെ ആറ് സ്പീഡ് ഗിയർബോക്സും ട്രേഡ്മാർക്ക് ട്രിപ്പിൾ ടിപ്പ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ചേർത്ത് കൗണ്ട‍‍ര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റും സൂപ്പർ‌വെലോസിൽ ഉൾക്കൊള്ളുന്നു.

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

എം‌വി റൈഡ് ആപ്ലിക്കേഷൻ വഴി റൈഡറുടെ ഫോണിൽ നിന്ന് നാവിഗേഷൻ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിയുന്ന സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള രണ്ടാം തലമുറ അഞ്ച് ഇഞ്ച് ടിഎഫ്ടി സ്‌ക്രീനും സൂപ്പർവെലോസ് 800-ൽ എംവി അഗസ്റ്റ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ആദ്യ 3 മാസം ഇഎംഐ വേണ്ട! ട്രയംഫ് ബൈക്ക് സ്വന്തമാക്കാന്‍ നല്ല സമയം

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

കൂടാതെ റൈഡ്-ബൈ-വയർ, കൂടാതെ ഇലക്ട്രോണിക്സ് പാക്കേജിൽ കൂടുതൽ എന്നിവയും ബൈക്കിന് ലഭിക്കുന്നു. ഭാരം കുറഞ്ഞതും ചുരുങ്ങിയതുമായ ടെയിൽ ഫെയറിംഗ് ഒരു പുതിയ സബ് ഫ്രെയിമിലാണ് സൂപ്പർവെലോസിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ ബൈക്കിനെ സിംഗിൾ സീറ്റിൽ നിന്ന് ഡ്യുവൽ സീറ്റ് പതിപ്പിലേക്ക് മാറ്റാനും സാധിക്കും.

രണ്ട് പുതിയ നിറങ്ങളിൽ കൂടി സൂപ്പർവെലോസ് ഒരുങ്ങുന്നു, വിപണിയിലേക്ക് ഉടൻ

ഇറ്റലിയിലെ ഫാക്ടറിയിൽ സൂപ്പർവെലോസ് 800 സെറി ഓറോയുടെ ഉത്പാദനം ആരംഭിച്ചെന്ന് എംവി അഗസ്റ്റ കഴിഞ്ഞ ദിവസം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 800 സെറി ഓറോ ലോകമെമ്പാടുമായി 300 യൂണിറ്റുകൾ മാത്രം വിൽപ്പനക്ക് എത്തുമ്പോൾ ഇന്ത്യൻ വിപണിയിൽ കുറഞ്ഞത് രണ്ട് യൂണിറ്റ് മാത്രമാകും ബ്രാൻഡ് വിൽപ്പനക്ക് എത്തിക്കൂ.

Most Read Articles

Malayalam
English summary
MV Agusta introduced two new colour schemes for Superveloce. Read in Malayalam
Story first published: Friday, May 15, 2020, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X