Just In
- 2 min ago ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- 33 min ago ഒരു പാട്ടിന് വാങ്ങുന്നത് 10 ലക്ഷം! 1.50 കോടി രൂപയുടെ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി ബോളിവുഡ് ഗായിക
- 1 hr ago ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- 2 hrs ago ബേസ് മോഡലിന് വരെ ഗംഭീര മൈലേജും ഉഗ്രൻ സേഫ്റ്റിയും; 9 പേർക്ക് അടിച്ച്പൊളിച്ച് പോവാൻ ബൊലേറോ നിയോ പ്ലസ്
Don't Miss
- News ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി ജോയ് മാത്യു, മുകേഷ് തോല്‍ക്കും
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Sports IPL 2024: ആ നിയമം ഓള്‍റൗണ്ടര്‍മാരെ നശിപ്പിക്കും, ഇന്ത്യന്‍ ടീമിനെ തകര്‍ക്കും; തുറന്നടിച്ച് രോഹിത്
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Movies ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
സൂപ്പർവെലോസ് 800 സെറി ഓറോയുടെ ഉത്പാദനം ആരംഭിച്ച് എംവി അഗസ്റ്റ
ഇറ്റലിയിലെ ഫാക്ടറിയിൽ സൂപ്പർവെലോസ് 800 സെറി ഓറോയുടെ ഉത്പാദനം ആരംഭിച്ച് എംവി അഗസ്റ്റ. കൊറോണ വൈറസ് ഉണ്ടാക്കിയ തിരിച്ചടികൾക്ക് ശേഷം സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന വാർത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് കമ്പനി പങ്കുവെച്ചത്.
ഇറ്റലിയിലെ ദേശീയ ലോക്ക്ഡൗൺ ലഘൂകരിച്ചതിന് ശേഷം എംവി അഗസ്റ്റ അടുത്തിടെ ഫാക്ടറി വീണ്ടും തുറന്നു. ഇത് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും സമ്പദ്വ്യവസ്ഥയെ വീണ്ടും ചലിപ്പിക്കാനും ബ്രാൻഡുകളെ അനുവദിച്ചു.
എംവി അഗസ്റ്റ സൂപ്പർവെലോസ് 800 സെറി ഓറോ ലോകമെമ്പാടുമായി 300 യൂണിറ്റുകൾ മാത്രമാകും വിൽപ്പനക്ക് എത്തിക്കുക. മാത്രമല്ല ബ്രാൻഡിന്റെ മഹത്തായ പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്ന റെട്രോ-സ്റ്റൈൽഡ് സൂപ്പർസ്പോർട്ടിന്റെ ഡ്രോപ്പ്-ഡെഡ് ഗംഭീരമായ ശൈലി കണക്കിലെടുക്കുമ്പോൾ ഇത് നിരവധി വാഹനപ്രേമികളുടെ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.
ഒരു ടെസ്റ്റ് റൈഡ് പോലും ഇല്ലാതെ പണം ഇറക്കാൻ ഇത് തീർച്ചയായും ഉപഭോക്താക്കളെ സഹായിച്ചു. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പ്, ടെയിൽ-ലൈറ്റ്, ബബിൾ ആകൃതിയിലുള്ള വിൻഡ്സ്ക്രീൻ, ടാങ്ക് ക്യാപ്പിൽ നിന്ന് സീറ്റിലേക്ക് നീളുന്ന ലെതർ സ്ട്രാപ്പ് എന്നിവ പോലുള്ള ചില ഡിസൈൻ ഘടകങ്ങൾ ബൈക്കിന് അടിവരയിടുന്നു.
അതിശയകരമായ ബോഡി വർക്കിന് പുറമെ സൂപ്പർവലോസ് 800 സെറി ഓറോ എംവി അഗസ്റ്റ F3 800-ന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് F3 പതിപ്പിന്റെ ചാസിയും എഞ്ചിനുമാണ് ഉപയോഗിക്കുന്നത്.
MOST READ: വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125
അല്പം മികച്ച പ്രകടനത്തിനായി പുനർനിർമ്മിക്കുന്നു എന്നുമാത്രം. 798 സിസി ത്രീ സിലിണ്ടർ എഞ്ചിൻ 13,000 rpm-ൽ 148 bhp കരുത്തും 10,600 rpm-ൽ 88 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
സ്റ്റാൻഡേർഡ് സൂപ്പർവെലോസ് 800-ന് F3 800 മോഡലിന്റെ അതേ ട്രിപ്പിൾ-പൈപ്പ് എക്സ്ഹോസ്റ്റ് സംവിധാനമുണ്ടെങ്കിലും ആരോ നിർമിച്ച അതുല്യമായ അസമമായ എക്സ്ഹോസ്റ്റാണ് സെറി ഓറോയിലുള്ളത്. ‘3-ഇൻ 1-ഇൻ 3' ലേഔട്ടിൽ വലതുവശത്ത് രണ്ട് എക്സ്ഹോസ്റ്റ് പൈപ്പുകളും ഇടതുവശത്ത് ഒരെണ്ണവും ഇടംപിടിച്ചിരിക്കുന്നു. ഇത് തീർച്ചയായും ഒരു പ്രത്യേക മോട്ടോർസൈക്കിളായി ബൈക്കിനെ വേറിട്ടുനിൽക്കാൻ സഹായിക്കുന്നു.
MOST READ: താരങ്ങൾ ഇവർ! ഈ വർഷം വിപണിയിൽ എത്തിയ മികച്ച അഞ്ച് കാറുകൾ
ഡിസൈൻ മുമ്പത്തെ എംവി അഗസ്റ്റകളിലേക്ക് തിരിച്ചുപോകുമെങ്കിലും ട്രാക്ഷൻ കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ, ടിഎഫ്ടി ഇൻസ്ട്രുമെന്റ് പാനൽ എന്നിവയുൾപ്പെടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സൂപ്പർവെലോസ് 800 അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും എംവി അഗസ്റ്റ ഇന്ത്യൻ വിപണിയിൽ കുറഞ്ഞത് രണ്ട് സൂപ്പർവെലോസ് 800 സെറി ഓറോസ് അനുവദിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.