സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ എംവി അഗസ്റ്റ ആഗോളതലത്തിൽ ബ്രൂട്ടാലെ 800 SCS പുറത്തിറക്കി. 2018 ൽ ടൂറിസ്മോ വെലോസ് 800 ൽ ആദ്യമായി അവതരിപ്പിച്ച സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായാണ് ഈ സ്ട്രീറ്റ്ഫൈറ്റർ വരുന്നത്.

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

SCS 2.0 മോട്ടോർസൈക്കിൾ നിർത്തുമ്പോൾ ക്ലച്ച് വിച്ഛേദിക്കുന്നു. പിന്നീട് റൈഡർ ത്രോട്ടിൽ നൽകുമ്പോഴും റെവ് ഉയരുകയും ചെയ്യുമ്പോൾ SCS വീണ്ടും ആക്‌ടീവാകും.

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

ഗിയറുകൾ മാറുന്നതിന് നിങ്ങൾ ഇപ്പോഴും ഫുട്ട് ലിവർ ഉപയോഗിക്കേണ്ടതുണ്ടെങ്കിലും ക്ലച്ചിന്റെ ഉപയോഗം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും സ്മാർട്ട് ക്ലച്ച് സവാരി തെരഞ്ഞെടുത്താൽ സാധാരണ ബൈക്ക് പോലെ ഗിയറുകൾ മാറ്റാൻ അനുവദിക്കുന്നു. കൂടാതെ ബ്രൂട്ടാലെ 800 SCS ഉം സ്റ്റാൻ‌ഡേർഡായി ടു-വേ ക്വിക്ക് ഷിഫ്റ്റർ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

ക്ലച്ച് സിസ്റ്റത്തിനു പുറമെ എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS-നെ രണ്ട് പുതിയ പെയിന്റ് സ്കീമുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഏവിയോ ഗ്രേയ്‌ക്കൊപ്പം ഷോക്ക് പേൾ റെഡ്, ഡാർക്ക് മെറ്റാലിക് ഗ്രേ ഓപ്ഷനുകളുള്ള എഗോ സിൽവർ എന്നിവയാണ് ഇപ്പോൾ സ്ട്രീറ്റ്ഫൈറ്ററിൽ ഇടംപിടിച്ചിരിക്കുന്നത്.

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

എന്നിരുന്നാലും മോട്ടോർസൈക്കിളിന്റെ മറ്റ് മെക്കാനിക്കൽ ഘടകങ്ങളും കോസ്മെറ്റിക് വശങ്ങളും സമാനമായി തുടരുന്നു. കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്‌റ്റോടെയുള്ള 798 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് എംവി അഗസ്റ്റ് ബ്രൂട്ടാലെ 800 ന് കരുത്തേകുന്നത്.

MOST READ: S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

ഈ എഞ്ചിൻ 109 bhp കരുത്തും 83 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇറ്റാലിയൻ ബ്രാൻഡ് പുതുക്കിയ ബ്രൂട്ടേൽ 800 SCS-യുടെ വിലയോ ലഭ്യതയോ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവ ഉടൻ അന്താരാഷ്ട്ര വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബ്രൂട്ടാലെ 800. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എം‌വി അഗസ്റ്റ മോട്ടോർ‌സൈക്കിളുകൾ‌ ഇവിടെ വിൽ‌ക്കുന്നതിനായി ഒരു പുതിയ പങ്കാളിയെ തേടിക്കൊണ്ടിരിക്കുകയാണ്.

MOST READ: പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി ഇസൂസു V-ക്രോസ് ബിഎസ് VI

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ചെറിയ പ്രീമിയത്തിന് വിലയുള്ള ബ്രൂട്ടാലെ 800 SCS രാജ്യത്തേക്ക് കടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.അതേസമയം ഇന്ത്യൻ വിപണിയിലെ എംവി അഗസ്റ്റയുടെ F3 800 മോഡലിന് നിരവധി പരിഷ്ക്കാരങ്ങൾ നൽകാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ തയാറെടുക്കുകയാണ്.

സ്മാർട്ട് ക്ലച്ച് സിസ്റ്റവുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 SCS വിപണിയിൽ

പുത്തൻ നവീകരണങ്ങളുമായി അടുത്ത വർഷം തുടക്കത്തിൽ വാഹനം വിൽ‌പനയ്‌ക്കെത്തുമെന്നാണ് സൂചന. രാജ്യത്തെ ഏറ്റവും മികച്ച സൂപ്പർസ്‌പോർട്ട് മോഡലുകളിൽ ഒന്നാണ് അഗസ്റ്റയുടെ ഈ മോഡലെന്ന് നിസംശയം പറയാം.

Most Read Articles

Malayalam
കൂടുതല്‍... #എംവി അഗസ്റ്റ #mv agusta
English summary
MV Agusta Unveiled The Brutale 800 SCS Globally. Read in Malayalam
Story first published: Saturday, August 1, 2020, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X