2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബെനലി തങ്ങളുടെ കുഞ്ഞൻ ലിയോൺസിനോ 250 പതിപ്പിന്റെ 2020 മോഡൽ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വിപണിയിലെ തങ്ങളുടെ ശ്രേണി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർസൈക്കിളിനെ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളിന് രാജ്യത്ത് 19,990 ചൈനീസ് യുവാനാണ് വില. അതായത് ഏകദേശം 2.15 ലക്ഷം രൂപ. അതേസമയം പിങ്ക് വീലുകളുള്ള സിൽവർ കളർ ഓപ്ഷന് 20,500 യുവാൻ മുടക്കേണ്ടതായുണ്ട്. ഇത് ഇന്ത്യൻ റുപ്പിയിൽ 2.21 ലക്ഷം രൂപ വില വരും.

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ബെനലിയുടെ ശ്രേണിയിലെ എൻട്രി ലെവൽ സ്‌ക്രാംബ്ലറാണ് ലിയോൺസിനൊ 250. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതിന്റെ സ്റ്റൈലിംഗ് വലിയ ലിയോൺസിനൊ 500 പതിപ്പിന് സമാനമാണ്. എന്നിരുന്നാലും ഓവൽ ഹെഡ്‌ലാമ്പും ഫ്ലൂറസെന്റ് ഗ്രാഫിക്സിലും കമ്പനി മാറ്റം അവതരിപ്പിക്കുന്നത് സ്വാഗതാർഹമാണ്.

MOST READ: അഞ്ച് രാജ്യങ്ങൾ, 5,000 കിലോമീറ്റർ; ദി ഗ്രേറ്റ് ഇൻഡിപെൻഡൻസ് ഡേ റൈഡ്

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ബെനലിയുടെ ശ്രേണിയിലെ എൻട്രി ലെവൽ സ്‌ക്രാംബ്ലറാണ് ലിയോൺസിനൊ 250. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതിന്റെ സ്റ്റൈലിംഗ് വലിയ ലിയോൺസിനൊ 500 പതിപ്പിന് സമാനമാണ്. എന്നിരുന്നാലും ഓവൽ ഹെഡ്‌ലാമ്പും ഫ്ലൂറസെന്റ് ഗ്രാഫിക്സിലും കമ്പനി മാറ്റം അവതരിപ്പിക്കുന്നത് സ്വാഗതാർഹമാണ്.

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ബാക്കി സവിശേഷതകൾ അതിന്റെ മുൻഗാമിയുടേതിന് സമാനമാണ്. കൂടാതെ 2020 ബെനലി ലിയോൺസിനോ 250 പൂർണ എൽഇഡി ലൈറ്റിംഗും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അതേപടി മുന്നോട്ടുകൊണ്ടുപോകുന്നു.

MOST READ: വെള്ളം ഒഴിച്ച് ഓടാം; പുത്തൻ XT 500 h2O കൺസെപ്റ്റ് അവതരിപ്പിച്ച് യമഹ

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

മെക്കാനിക്കൽ സവിശേഷതകളിൽ 249.4 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കുഞ്ഞൻ ലിയോൺസിനോയ്ക്ക് കരുത്തേകുന്നത്. ഇത് 10,500 rpm-ൽ 26.8 bhp കരുത്തും 8,500 rpm-ൽ 20.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, 41 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ-ഷോക്ക്, രണ്ട് വീലുളിലും പെറ്റൽ-ടൈപ്പ് ഡിസ്ക് ബ്രേക്കുകൾ എന്നിവ മോട്ടോർസൈക്കിളിലെ പ്രീമിയം ഹാർഡ്‌വെയറിൽ ഉൾപ്പെടുന്നു.

MOST READ: 7 വര്‍ഷത്തെ യാത്ര; നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട അമേസ്

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

പരിഷ്ക്കരിച്ച 2020 മോഡൽ ബെനലി ലിയോൺസിനോ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന്

കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആഭ്യന്തര വിപണി സജീവമാക്കാൻ മോഡലിനെ നമ്മുടെ രാജ്യത്തും എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ലിയോൺസിനോ 250 വിപണിയിൽ, മിനുക്കം കളർ ഓപ്ഷനിൽ മാത്രം

ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ സ്‌പോർട്‌സ് ബൈക്ക് നിർമാതാക്കളഉടെ ഈ ക്വാർട്ടർ ലിറ്റർ സ്ക്രാബ്ളർ മോഡലിന് ഇന്ത്യയിൽ 2.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ബിസ്-VI മലിനാകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബൈക്കിനെ ഇതുവരെ കമ്പനി പരിഷ്ക്കരിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
New 2020 Benelli Leoncino 250 Launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X