പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് ആഗോളതലത്തിൽ പുതിയ 2021 S 1000 R പുറത്തിറക്കി. ബി‌എം‌ഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമാണ് നേക്കഡ് റോഡ്സ്റ്റർ മുമ്പോട്ടുകൊണ്ടുപോകുന്നത്.

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

അതിനാൽ തന്നെ മുൻ‌ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബൈക്കിന് തികച്ചും പുതുമയുള്ള സ്റ്റൈലിംഗാണ് ലഭിക്കുന്നത്. ശരിക്കും ഫുള്ളി-ഫെയർഡ് S 1000 RR സൂപ്പർ ബൈക്കിന്റെ നേക്കഡ് പതിപ്പാണ് S 1000 R.

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

2021 ബി‌എം‌ഡബ്ല്യു S 1000 R-ൽ‌ വരുത്തിയ പ്രധാന ഡിസൈൻ‌ മാറ്റങ്ങളിലൊന്നാണ് പുതിയ സിംഗിൾ‌ പീസ് എൽ‌ഇഡി ഹെഡ്‌ലാമ്പ്. അതിന്റെ നടുക്കായി എൽ‌ഇഡി ഡി‌ആർ‌എല്ലും ഇടംപിടിച്ചിരിക്കുന്നു. ഇതിനൊപ്പം പുതിയ മോട്ടോർസൈക്കിൾ ട്വീക്ക്ഡ് ഫ്യൂവൽ ടാങ്ക് ഡിസൈൻ, ക്വാർട്ടർ ഫെയറിംഗ്, എക്‌സ്‌ഹോസ്റ്റ്, ടെയിൽ സെക്ഷൻ എന്നിവയും പരിചയപ്പെടുത്തുന്നുണ്ട്.

MOST READ: അഞ്ച് നഗരങ്ങളിലായി 3,000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇബൈക്ക്‌ഗോ

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

ഡിസൈനിലെ മാറ്റങ്ങളോടൊപ്പം ഫ്ലെക്സ് ഫ്രെയിമിനൊപ്പം പുതിയ S 1000 R-ലെ ചാസിയും ബിഎംഡബ്ല്യു പരിഷ്ക്കരിച്ചു. ഇത് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ കമ്പനിയെ സഹായിച്ചു. മാത്രമല്ല ഇത് കേന്ദ്രത്തിലെ വീതി കുറയ്ക്കുകയും മികച്ച എർഗണോമിക്സും കൺട്രോളും നൽകുകയും ചെയ്യുന്നു.

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

മുൻ മോഡലിനെ അപേക്ഷിച്ച് 2021 ആവർത്തനത്തിന്റെ ഭാരവും 6.5 കിലോഗ്രാം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 199 കിലോഗ്രാം ഭാരമാണ് സൂപ്പർ ബൈക്കിനുള്ളത്. ഭാരം കുറച്ചപ്പോൾ മോട്ടോർസൈക്കിളിന്റെ എഞ്ചിനും യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കി.

MOST READ: 2021 പാനിഗാലെ V4 SP അവതരിപ്പിച്ച് ഡ്യുക്കാട്ടി

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

ഇത് സമാന ശക്തിയും ടോർഖ് കണക്കുകളാണ് ഉത്‌പാദിപ്പിക്കുന്നത്. അതായത് 2021 ബിഎംഡബ്ല്യു S 1000 R 999 സിസി ഇൻ-ലൈൻ നാല് സിലിണ്ടർ എഞ്ചിൻ പരമാവധി 162 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ചുരുക്കം.

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

ആറ് സ്പീഡ് ഗിയർ‌ബോക്‌സുമായാണ് പുതിയ യൂറോ 5 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എന്നാൽ 4, 5, 6 ഗിയർ അനുപാതങ്ങൾ പുനർനിർമ്മിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് വ്യക്തമാക്കി.

MOST READ: ഡിയോ, ഹോര്‍നെറ്റ് 2.0 മോഡലുകള്‍ക്ക് റെപ്സോള്‍ പതിപ്പുമായി ഹോണ്ട

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 2021 ബിഎംഡബ്ല്യു S 1000 R പുതിയ 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നുണ്ട്. നിരവധി ഇലക്ട്രോണിക് റൈഡർ എയ്ഡുകളും ഇതിലുണ്ട്. റെയിൻ, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതിൽ കമ്പനി പരിചയപ്പെടുത്തുന്നുണ്ട്.

പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

അതോടൊപ്പം കോർണറിംഗ് എബി‌എസ്, ഡൈനാമിക് ട്രാക്ഷൻ കൺ‌ട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർഖ് കൺ‌ട്രോൾ, പിറ്റ്-ലെയ്ൻ ലിമിറ്റർ, ലോഞ്ച് കൺ‌ട്രോൾ, ഹിൽ‌-സ്റ്റാർട്ട് കൺ‌ട്രോൾ, ക്രമീകരിക്കാവുന്ന വീലി കൺ‌ട്രോൾ എന്നിവയും റോഡ്‌സ്റ്ററിലെഇലക്ട്രോണിക് എയ്ഡുകളിൽ ബിഎംഡബ്ല്യു വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
New 2021 BMW S 1000 R Naked Roadster Unveiled. Read in Malayalam
Story first published: Friday, November 20, 2020, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X