പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

പുതിയ 890 മോഡൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെടിഎം. 890 ADV ശ്രേണിയിലെ ബേസ് വേരിയന്റായാകും പുതിയ പതിപ്പ് ഇടംപിടിക്കുക.

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

സ്റ്റൈലിംഗിന്റെ കാര്യത്തിൽ 890 അഡ്വഞ്ചറിൽ നിന്നും 890 അഡ്വഞ്ചർ R മോഡലിൽ നിന്നും കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നും പുതിയ വേരിന്റിലും കമ്പനി അവതരിപ്പിക്കുന്നില്ല. പുതുക്കിയ കളർ ഓപ്ഷനും നീളമുള്ള ഒരു വിൻ‌ഡ്‌ഷീൽ‌ഡും മാത്രമാണ് എടുത്തുപറയാൻ സാധിക്കുന്ന പരിഷ്ക്കരണങ്ങൾ.

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

2020 ഡിസംബർ മുതൽ 2021 890 അഡ്വഞ്ചർ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. അടുത്ത വർഷത്തോടെ ഈ മോഡൽ ഇന്ത്യയിലേക്കും വരാനുള്ള സാധ്യതയുണ്ട്. കെടിഎമ്മിന്റെ മൂന്ന് 890 അഡ്വഞ്ചർ മോഡലുകൾക്കും ഒരേ 889 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ലഭിക്കുന്നത്.

MOST READ: ഹൈനസ് ഉടൻ നിരത്തിലേത്തും; മോട്ടോർസൈക്കിളിന്റെ ഡെസ്പാച്ച് ആരംഭിച്ച് ഹോണ്ട

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

8,000 rpm-ൽ 103 bhp കരുത്തും 6,500 rpm-ൽ 100 Nm torque ഉം ആണ് ഈ യൂണിറ്റ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിൻ അടിസ്ഥാനപരമായി കെടിഎം 890 ഡ്യൂക്കിലെ എഞ്ചിനിൽ ചെറുതായി മാറ്റങ്ങൾ വരുത്തിയ പതിപ്പാണ്.

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

890 അഡ്വഞ്ചറിന് ഡാകർ-സ്റ്റൈൽ റൈഡിംഗ് എർഗണോമിക്സും 20 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 200 മില്ലീമീറ്റർ സസ്പെൻഷൻ ട്രാവലുമാണ് കെടിഎം ഒരുക്കിയിരിക്കുന്നത്. പിൻഭാഗത്ത്, ഒരു WP അപെക്സ് മോണോഷോക്കുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് റീബൗണ്ടിനും പ്രീ-ലോഡുമായി ക്രമീകരിക്കാൻ കഴിയും.

MOST READ: നവീകരിച്ച 400NK മോഡലിനെ ഫിലിപ്പൈന്‍സില്‍ അവതരിപ്പിച്ച് സിഎഫ് മോട്ടോ

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

ഇലക്ട്രോണിക്സിന്റെ കാര്യത്തിൽ മോട്ടോർസൈക്കിളിന് കോർണറിംഗ് എബിഎസ്, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ട്രാക്ഷൻ കൺട്രോൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

പൂർണ വലുപ്പത്തിലുള്ള ടിഎഫ്ടി കളർ സ്ക്രീനും ക്രൂയിസ് കൺട്രോൾ, ക്വിക്ക്-ഷിഫ്റ്റർ, ഹീറ്റഡ് ഗ്രിപ്‌സ്, വ്യത്യസ്ത ലഗേജ് ഓപ്ഷനുകൾ എന്നിവ പോലുള്ള ഓപ്ഷണൽ ഉപകരണങ്ങളും സവിശേഷതകളിൽ ഉൾപ്പെടുന്നു.

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഫോൺ കോളുകൾ, മ്യൂസിക് മുതലായവയിലേക്കുള്ള ആക്‌സസ്സിനും കെടിഎം മൈ റൈഡ് സംയോജനവും തെരഞ്ഞെടുക്കാം.

MOST READ: ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

മികച്ച പെർഫോമൻസിനായി ശക്തമായ ക്ലച്ചും എഞ്ചിൻ നോക്ക് കൺട്രോൾ സിസ്റ്റവും പുതിയ കെടിഎം 890 അഡ്വഞ്ചറിന് ലഭിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കെടിഎം 890 അഡ്വഞ്ചര്‍ R, R റാലി എന്നിവ ആഭ്യന്തര വിപണിയിലേക്ക് എത്താനുള്ള സാധ്യതകളില്ല.

പുതിയ 890 അഡ്വഞ്ചര്‍ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് കെടിഎം

എങ്കിലും ഇന്ത്യയിലെ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിൾ ശ്രേണി അതിവേഗം വളരുന്ന സാഹചര്യത്തിൽ പുതിയ കെടിഎം 890 അഡ്വഞ്ചര്‍ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതകളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
New 2021 KTM 890 Adventure Unveiled. Read in Malayalam
Story first published: Tuesday, October 20, 2020, 16:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X