അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

ബവേറിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എൻ‌ട്രി ലെവൽ G 310 R, G 310 GS മോഡലുകളുടെ പരിഷ്ക്കരിച്ച പുതിയ പതിപ്പ് ഒക്‌ടോബർ എട്ടിന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

ഈ മാസം ആദ്യം തന്നെ G310 ഇരട്ടകൾക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പുതുക്കുന്നതിനു പുറമെ രൂപത്തിലും ചെറിയൊരു മാറ്റം കമ്പനി അവതരിപ്പിക്കും.

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

ടിവിഎസിന്റെ സഹായത്തോടെ പൂർണമായും ഇന്ത്യയിൽ‌ നിർമിക്കുന്ന GS 310 R, G 310 GS എന്നിവ ബി‌എം‌ഡബ്ല്യുവിൽ നിന്നുള്ള എൻ‌ട്രി ലെവൽ ഓഫറുകളാണ്.പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്‌ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

രണ്ടാംവരവിൽ ഷാർപ്പ് മസ്ക്കുലർ രൂപകൽപ്പനയും, പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും, ഓറഞ്ച് കളറിൽ പൂർത്തിയാക്കിയ ഫ്രെയിമും അലോയ്കളും മാറ്റങ്ങളിൽ ഏറെ ശ്രദ്ധേപിടിച്ചുപറ്റും.

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

ഇതുകൂടാതെ നവീകരിച്ച ഇൻസ്ട്രുമെന്റ് കൺസോൾ, ഗോൾഡൻ ഫ്രണ്ട് സസ്‌പെൻഷൻ, പുനക്രമീകരിച്ച എക്‌സ്‌ഹോസ്റ്റ് പൈപ്പ്, തിരശ്ചീന റിയർ ഫെൻഡറുകൾ എന്നിവയും ബിഎംഡബ്ല്യു മോട്ടോറാഡ് വിപണിയിൽ പരിചയപ്പെടുത്തും.

MOST READ: സിമ്പിള്‍ എനര്‍ജിയുമായി കൈകോര്‍ക്കാന്‍ ബൗണ്‍സ്; ലക്ഷ്യം ലോംഗ് റേഞ്ച് ഇലക്ട്രിക് വാഹനം

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

ഡിസൈൻ ഘടകങ്ങളിൽ ചിലത് കെടിഎം മോട്ടോർസൈക്കിളുകളിൽ സാധാരണയായി കാണുന്ന സവിശേഷതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നിയേക്കാം. ടി‌വി‌എസ് അപ്പാച്ചെ RR310 മോഡലിൽ ഇടംപിടിച്ചിരിക്കുന്ന അതേ എഞ്ചിനാണ് ബിഎംഡബ്ല്യുവും ഉപയോഗിക്കുക.

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

ബിഎസ്-VI 313 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് പുതിയ G310 ഇരട്ടകൾക്ക് കരുത്തേകുന്നത്. ഈ യൂണിറ്റ് 9,700 rpm-ൽ പരമാവധി 33.53 bhp പവറും 7,700 rpm-ൽ 27.3 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: ഓഗസ്റ്റിൽ മികച്ച വിൽപ്പന കൈവരിച്ച് ഹസ്ഖ്‌വര്‍ണ 250 ഇരട്ടകൾ

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ബി‌എം‌ഡബ്ല്യു മത്സരാധിഷ്‌ഠിതമായ വിലനിർണയം നടത്തുമെന്നാണ് സൂചന. അതായത് G310 ഇരട്ടകളുടെ പഴയ ബിഎസ്-IV പതിപ്പുകളേക്കാൾ വില കുറവായിരിക്കും പുതുക്കിയ മോഡലുകൾക്ക് എന്ന് ചുരുക്കം.

അരങ്ങേറ്റത്തിന് തീയതി കുറിച്ചു; പുതിയ ബിഎംഡബ്ല്യു G310 ഇരട്ടകൾ ഒക്‌ടോബർ എട്ടിന് എത്തും

നിലവിലുണ്ടായിരുന്ന മോഡലുകൾക്ക് 2.99 ലക്ഷം രൂപയും 3.49 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വിലയായി മുടക്കേണ്ടിയിരുന്നത്. 2015 ലെ ആഗോള അവതരണത്തിനു ശേഷം രണ്ട് മോഡലികൾക്കും ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ പരിഷ്ക്കരണമാണിത് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
New BS6 BMW G 310 R And G 310 GS Models Will Launch On 2020 October 8. Read in Malayalam
Story first published: Wednesday, September 30, 2020, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X