ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് തങ്ങളുടെ എൻ‌ട്രി ലെവൽ ഓഫറുകളായ G 310 R, G 310 GS മോഡലുകളെ പരിഷ്ക്കരിച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. 310 ഇരട്ട മോഡലുകൾക്ക് മുൻ പതിപ്പികളേക്കാൾ വില കുറവാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

G 310 R നേക്കഡ് സ്ട്രീറ്റ് മോഡലിന് 2.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം G 310 GS അഡ്വഞ്ചർ ടൂറർ പതിപ്പിന് 2.85 ലക്ഷം രൂപയുമാണ് വില. ഇത് ഇന്ത്യയിലെ ബിഎംഡബ്ല്യുവിന്റെ പ്രധാന എതിരാളികളായ കെടിഎം ഡ്യൂക്ക് 390, കെടിഎം 390 ADV മോഡലുകളേക്കാൾ വിലകുറഞ്ഞതാക്കുന്നു.

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

പരിഷ്ക്കരിച്ച G 310 ഇരട്ടകൾ ബിഎസ്-VI, യൂറോ 5 മലിനാകരണ മാനദണ്ഡങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നു. ആഭ്യന്തര വിപണിയിൽ കെടിഎം അഡ്വഞ്ചർ 390, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ എതിരാളികളെ G 310 GS ഏറ്റെടുക്കുമ്പോൾ G 310 R കെടിഎം 390 ഡ്യൂക്കിനെതിരെ മാറ്റുരയ്ക്കും.

MOST READ: 2021 മോഡൽ CRF1100L ആഫ്രിക്ക ട്വിന്നിന് പുതിയ കളർ ഓപ്ഷനുകൾ നൽകി ഹോണ്ട

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

പുതിയ G 310 മോഡലുകൾ അവരുടെ മുൻഗാമികളേക്കാൾ കാഴ്ച്ചയിലും മികച്ചതാണ്. അതോടൊപ്പംഅധിക സവിശേഷതകളുടെ ഒരു നീണ്ട പട്ടികയും വാഗ്ദാനം ചെയ്യുന്നു. പ്രധാന നവീകരണങ്ങളിൽ പൂർണ എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഫ്ലാഷിംഗ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടുന്ന എൽഇഡി സജ്ജീകരണവും ബൈക്കുകളിലുണ്ട്.

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

ബി‌എം‌ഡബ്ല്യു GS ശ്രേണിയുടെ സീഗ്നേച്ചർ സവിശേഷതകളായ മൾട്ടി-കളർ കൺസെപ്റ്റും മോട്ടോർസൈക്കിളുകളെ മനോഹരമാക്കിയിട്ടുണ്ട്. മോട്ടോജിപി പ്രചോദിത പെയിന്റ് സ്കീമിൽ മെറ്റാലിക് ടൈറ്റാനിയം ഗ്രേ, പോളാർ വൈറ്റ്, റെഡ്, ക്യാനിറ്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ വിവിധ നിറങ്ങൾ കമ്പനി സമ്മാനിച്ചിരിക്കുന്നു.

MOST READ: ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

വലിയ ബി‌എം‌ഡബ്ല്യു R 1250 GS മോഡലുകളിൽ‌ നിന്നും നിരവധി സവിശേഷതകൾ കുഞ്ഞൻ പതിപ്പുകൾ‌ കടമെടുത്തിട്ടുണ്ട്. അതിൽ ആക്രമണാത്മകമായ ഫ്രണ്ട് ഫാസിയ, സിഗ്നേച്ചർ വിൻ‌ഡ്‌സ്ക്രീൻ, ഒരു ഷോർട്ട് ടെയിൽ സെക്ഷൻ എന്നിവയെല്ലാം കാണാൻ സാധിക്കും.

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

പ്രവർത്തനത്തിന്റെ കാര്യത്തിൽ പുതിയ G 310 GS-ൽ ക്രമീകരിക്കാവുന്ന ക്ലച്ച് ലെവലും ഹാൻഡ്‌ബ്രേക്ക് ലിവറും ബിഎംഡബ്ല്യു സജ്ജീകരിച്ചിരിക്കുന്നു. ഇതിന് നാല് ക്രമീകരണ ലെവലുകളാണുള്ളത്. അത് ഉപഭോക്താവിന്റെ കൈ വലിപ്പം അനുസരിച്ച് ഇഷ്ടാനുസൃതമാക്കാൻ കഴിയും.

MOST READ: പുതുക്കിയ R 1250 GS, R 1250 GS അഡ്വഞ്ചർ മോഡലുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

313 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ നിലനിർത്തിയെങ്കിലും പുതിയ മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നു. 9500 rpm-ൽ പരമാവധി 34 bhp കരുത്തും 7500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡാണ് ഗിയർബോക്സ്.

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

ടിവിഎസ് അപ്പാച്ചെ RR310-ൽ കാണുന്ന അതേ എഞ്ചിനാണിത്. 160 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ യൂണിറ്റിന് സാധിക്കും. 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 7.17 സെക്കൻഡുകൾ മാത്രം മതിയാകും ബിഎംഡബ്ല്യു മോഡലുകൾക്ക്.

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

എഞ്ചിൻ മുമ്പത്തെ ബിഎസ്-IV ന് സമാനമാണെങ്കിലും ഇലക്ട്രോണിക് ത്രോട്ടിൽ ഗ്രിപ്പ് പോലുള്ള പുതിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്. ഇത് ത്രോട്ടിൽ പ്രതികരണം മെച്ചപ്പെടുത്തുകയും കുറഞ്ഞ വേഗതയിൽ എഞ്ചിൻ സ്റ്റാൾ ഒഴിവാക്കുകയും ചെയ്യും.

ഭാവം മാറി പുതിയ ബി‌എം‌ഡബ്ല്യു G 310 R, G 310 GS മോഡലുകൾ വിപണിയിൽ; വിലയും കുറഞ്ഞു

മറ്റൊരു പ്രധാന കൂട്ടിച്ചേർക്കലാണ് സെൽഫ്-ബൂസ്റ്റിംഗ് ആന്റി-ഹോപ്പിംഗ് ക്ലച്ചിന്റേത്. ഇത് വേഗത കുറയ്ക്കുന്ന സമയത്ത് സുരക്ഷയും സവാരി സുഖവും മെച്ചപ്പെടുത്താൻ സഹായിക്കും.

Most Read Articles

Malayalam
English summary
BMW G 310 Twins BS6 Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X