ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട; വില 73,336 രൂപ

ബിഎസ് VI -ലേക്ക് നവീകരിച്ച ഗ്രാസിയ 125 -നെ അവതരിപ്പിച്ച് ഹോണ്ട. 73,336 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും.

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

എഞ്ചിന്‍ നവീകരണത്തിനൊപ്പം തന്നെ ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഎസ് VI ആക്ടിവ 125 മോഡലിനെ ചലിപ്പിക്കുന്ന പരിഷ്‌കരിച്ച 125 സിസി എഞ്ചിന്‍ തന്നെയാണ് 2020 ഗ്രാസിയയിലും ഇടം പിടിക്കുക.

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

അതേസമയം കരുത്തും ടോര്‍ഖും ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. സൂചനകള്‍ അനുസരിച്ച് ഈ എഞ്ചിന്‍ 6,500 rpm -ല്‍ 8.1 bhp കരുത്തും 5,000 rpm -ല്‍ 10.3 Nm torque ഉം സൃഷ്ടിക്കും.

MOST READ: TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

പ്രോഗ്രാം ചെയ്യാവുന്ന ഫ്യുവല്‍ ഇഞ്ചക്ഷന്‍, ഹോണ്ട ഇക്കോ ടെക്‌നോളജി (HET), ഹോണ്ട എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (eSP), എസിജി സൈലന്റ് സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവയും പുതിയ ഹോണ്ട ഗ്രാസിയയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

നവീകരിച്ച ബോഡ് പാനലുകളാണ് സ്‌കൂട്ടരിന്റെ മറ്റൊരു ആകര്‍ഷണം. ഫ്രണ്ട് ആപ്രോണില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പും ഹാന്‍ഡില്‍ബാര്‍ കൗളില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും പുതിയ സ്‌കൂട്ടറിനെ മനോഹരമാക്കും.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

ഡിജിറ്റല്‍ യൂണിറ്റാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. അത് ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍, ഫ്യുവല്‍ ഗേജ്, സ്പീഡോമീറ്റര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ വിവരങ്ങള്‍ പങ്കുവെയ്ക്കും. അതേസമയം വകഭേദങ്ങളെ ആശ്രയിച്ച് ഫീച്ചറുകളിലും കമ്പനി മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്.

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

ഉയര്‍ന്ന പതിപ്പായ ഡീലക്‌സ് വകഭേദത്തിലാണ് ഹോണ്ട അലോയി വീലുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. അതുപോലെ തന്നെ മുന്‍വശത്തെ ഡിസ്‌ക് ബ്രേക്കും, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റവും ഈ പതിപ്പില്‍ കമ്പനി നല്‍കുന്നുണ്ട്.

MOST READ: ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി; ബെന്റ്‌ലി ബെന്റേഗ ഫെയ്‌സ്‌‌ലിഫ്റ്റ് ജൂൺ 30-ന് വിപണിയിൽ എത്തും

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

മാറ്റ് സൈബര്‍ യെല്ലോ, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ സൈറന്‍ ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന പിന്‍ സസ്‌പെന്‍ഷനുമാണ് 2020 ഗ്രാസിയ 125-യുടെ സവിശേഷത.

ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട്; വില 73,336 രൂപ

ആറ് വര്‍ഷത്തെ വാറന്റി പാക്കേജാണ് (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + മൂന്ന് വര്‍ഷം ഓപ്ഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റി) സ്‌കൂട്ടറില്‍ ഹോണ്ട നല്‍കുന്നത്.125 സിസി വിഭാഗത്തിലെ മുന്‍നിര മോഡലായ ടിവിഎസ് എന്‍ടോര്‍ഖിന്റെ വിപണിയാണ് പുത്തന്‍ ഹോണ്ട ഗ്രാസിയ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Honda Grazia 125 BS6 Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X