ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ സാന്നിധ്യമറിയിച്ച് പുതിയ ചൈനീസ് മോട്ടോർസൈക്കിൾ ബ്രാൻഡായ QJമോട്ടോർ. ചൈനയിലെ ചോങ്‌കിംഗിൽ നടക്കുന്ന ഇന്റർനാഷണൽ മോട്ടോർസൈക്കിൾ ട്രേഡ് എക്സിബിഷനിലാണ് ബ്രാൻഡ് അരങ്ങേറ്റം കുറിച്ചത്.

ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

കമ്പനിയുടെ മുഴുവൻ മോട്ടോർസൈക്കിൾ ശ്രേണികളും ട്രേഡ് എക്സിബിഷനിൽ പുറത്തിറക്കിയിട്ടുണ്ട്. QJമോട്ടോർ ഒരു പുതിയ ബ്രാൻഡാണെങ്കിലും ബെനലിയുടെ മാതൃ കമ്പനിയായ ക്വിയാൻജിയാങ് ഗ്രൂപ്പിന്റെ ഭാഗമാണിത്.

ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

QJമോട്ടോർ SRG 600 സ്‌പോർട്‌ബൈക്കാണ് ഏറ്റവും കൂടുതൽ ശ്രദ്ധനേടുന്നത്. ബെനലി TNT600i യുടെ എഞ്ചിനും ചാസിയും അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ഒരുങ്ങിയിരിക്കുന്നത്. 600 സിസി, ഇൻ‌ലൈൻ നാല് സിലിണ്ടർ എഞ്ചിൻ 80 bhp കരുത്തും 55 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: സ്പ്ലെൻഡറും ആക്‌ടിവയും തന്നെ മുന്നിൽ; ഓഗസ്റ്റിലെ ഇരുചക്ര വാഹന വിൽപ്പന ഇങ്ങനെ

ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

ബെനലി 752S, ലിയോൺചിനോ 800 എന്നിവയിൽ നിന്നുള്ള 754 സിസി, പാരലൽ-ട്വിൻ എഞ്ചിൻ സവിശേഷതയുള്ള QJമോട്ടോർ SRT 750 ആണ് പുതിയ ബ്രാൻഡിന്റെ നിരയിൽ നിന്നുള്ള ഏറ്റവും വലിയ മോഡൽ. 17 ഇഞ്ച് അലോയ് വീലുകളുള്ള പതിപ്പും 19 ഇഞ്ച് ഫ്രണ്ട് വീൽ, 17 ഇഞ്ച് റിയർ വീൽ ഓഫ്-റോഡ് ഓറിയന്റഡ് സ്പോക്ക്ഡ് വീൽ എന്നിവയുള്ള രണ്ട് വേരിയന്റുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്.

ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

ചൈനീസ് ബ്രാൻഡിന്റെ മൂന്നാമത്തെ ഓഫറാണ് SRV 500. ഇത് ഡ്യുക്കാട്ടി ഡയവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് തോന്നുന്നത്. ബെനലിയുടെ 500 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഈ മോഡലിൽ വാഗ്‌ദാനം ചെയ്യുന്നത്. 8,500 rpm-ൽ 48 bhp പവറും 5,500 rpm-ൽ 47 Nm torque ഉം വികസിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്തമാണ്.

MOST READ: ബിഎംഡബ്ല്യു R നയൻ T റോഡ്സ്റ്ററിന് റെട്രോ മേയ്‌ക്കോവറുമായി എൻമോടോ

ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

QJമോട്ടോറിന്റെ മിഡ്-സൈസ് അഡ്വഞ്ചർ ബൈക്കായ SRT 500 ഉം ഇതേ 500 സിസി പാരലൽ-ട്വിൻ യൂണിറ്റ് ഉപയോഗിക്കുന്നു. പ്രധാനമായും ബെനലി TRK 502 മോഡലാണിതെങ്കിലും SRT 500 കൂടുതൽ ആധുനികവും സ്റ്റൈലിഷുമാണ്. എൽഇഡി ലൈറ്റുകൾ, ബ്രെംബോ ബ്രേക്കുകൾ, 5 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി സ്ക്രീൻ എന്നിവയാണ് മോട്ടോർസൈക്കിളിനെ മനോഹരമാക്കാൻ ബ്രാൻഡ് ഉഫയോഗിച്ചിരിക്കുന്നത്.

ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

ബെനലി 302 S പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് QJമോട്ടോർ SRK 350 എന്നാൽ ഷാർപ്പ് ബോഡി വർക്ക്, ഫുൾ എൽഇഡി ലൈറ്റിംഗ്, ടിഎഫ്ടി ഡാഷ്‌ബോർഡ്, ബാക്ക്‌ലിറ്റ് ബാർ നിയന്ത്രണങ്ങൾ എന്നിവ ഉപയോഗിച്ച് ഇത് വളരെ മികച്ചതാക്കാൻ ചൈനീസ് ബ്രാൻഡ് ശ്രമിച്ചിട്ടുണ്ട്.

MOST READ: പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

ചൈനീസ് സൂപ്പർ ബൈക്ക് ശ്രേണിയിലേക്ക് QJമോട്ടോർ; വിപണിയിൽ എത്തിച്ചിരിക്കുന്നത് പുതിയ ആറ് മോഡലുകൾ

കമ്പനിയിൽ നിന്നുള്ള ഏറ്റവും ചെറിയ മോട്ടോർസൈക്കിൾ ഓഫറാണ് ടൂറിസ്മോ സ്പോർട്ട് 250 ഓൾഡ്-സ്കൂൾ, ആധുനിക-ക്ലാസിക്, റെട്രോ ഡിസൈനാണ് ബൈക്ക് മുമ്പോട്ടുകൊണ്ടുപോകുന്നത്. ഇതു മാത്രമാണ് ഒരു പുതിയ മോഡലായി കണക്കാക്കാൻ സാധിക്കുന്നത്. കാരണം ഒരു ബൈക്കിനെയും അടിസ്ഥാനമാക്കിയല്ല QJമോട്ടോർ ടൂറിസ്മോയെ നിർമിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
New Chinese Motorcycle Brand QJMotor Range Unveiled In China. Read in Malayalam
Story first published: Saturday, September 26, 2020, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X