പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

പുതിയ മൾട്ടിസ്ട്രാഡ V4-ൽ ഉപയോഗിക്കുന്ന V4 ഗ്രാൻടൂറിസ്മോ എഞ്ചിന്റെയും പുതിയ ബൈക്കിലെ റഡാർ സഹായത്തോടെയുള്ള സാങ്കേതികവിദ്യയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തി ഡ്യുക്കാട്ടി.

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

പുതിയ V4 എഞ്ചിന് 1,158 സിസി ഡിസ്‌പ്ലേസ്‌മെന്റാകും ഉണ്ടാവുക. കൂടാതെ ഇതിന് 10,500 rpm-ൽ 167 bhp പവറും 8,750 rpm-ൽ 125 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

സ്റ്റാൻഡേർഡ് ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് അപ്പ്, ഡൗൺ സിസ്റ്റമുള്ള ആറ് സ്പീഡ് ഗിയർബോക്സ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യും. V4 ഗ്രാൻടൂറിസ്മോ ഡെസ്മോസെഡിസി സ്ട്രേഡേൽ എഞ്ചിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും വ്യത്യസ്ത വ്യക്തിത്വമുള്ള എഞ്ചിനാരിക്കും ഇതെന്നാണ്.

MOST READ: ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

പുതിയ ആറ് സ്പീഡ് ഗിയർ‌ബോക്‌സിന് ഹ്രസ്വമായ ആദ്യ ഗിയറാണുള്ളത്. കുറഞ്ഞ വേഗതയുള്ള യാത്രകൾക്ക് ഇത് അനുയോജ്യമാണ്. അതേസമയം ആറാമത്തെ ഗിയർ മോട്ടോർവേകളിൽ യാത്ര ചെയ്യുമ്പോൾ അമിത വേഗത ഒഴിവാക്കാൻ പര്യാപ്തമാണ് പുതിയ യൂണിറ്റ്.

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് മുകളിലേക്കും താഴേക്കുമുള്ള സിസ്റ്റത്തിനൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കാൻ റോട്ടറി ഗിയർ സെൻസർ ഗിയർബോക്സിൽ സജ്ജീകരിച്ചിരിക്കുന്നു. ഹൈഡ്രോളിക് നിയന്ത്രണമുള്ള വെറ്റ് ക്ലച്ച് ദ്രുതഗതിയിലുള്ള ഡൗൺ ഷിഫ്റ്റുകളിൽ പിൻ വീൽ കുതിക്കുന്നത് തടയുന്നു.

MOST READ: യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

ഡെസ്മോസെഡിസി സ്ട്രേഡേൽ മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നാല് സിലിണ്ടർ എഞ്ചിനാണ് V4 ഗ്രാൻടൂറിസ്മോ. എന്നാൽ ആത്യന്തിക ഉപയോഗവും അസാധാരണമായ വൈവിധ്യവും പ്രദാനം ചെയ്യുന്നതിനായി ഇത് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നുണ്ട്.

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

60,000 കിലോമീറ്റർ വരെ മെയിന്റനൻസ് ഷെഡ്യൂൾ നീട്ടുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ ടൈമിംഗ് സംവിധാനമാണ് V4 ഗ്രാൻടൂറിസ്മോ എഞ്ചിനിൽ ഉള്ളതെന്നും കമ്പനി പറയുന്നു.

MOST READ: നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

എഞ്ചിന്റെ ഭാരം 66.7 കിലോഗ്രാം ആണ്. ഇത് മൾട്ടിസ്ട്രാഡ 1260 ന്റെ 1260 സിസി വി-ട്വിൻ എഞ്ചിനേക്കാൾ 1.2 കിലോഗ്രാം കുറവാണ് എന്നത് ശ്രദ്ധേയമാണ്. മൾട്ടിസ്ട്രാഡ 1260 ൽ ഉപയോഗിച്ച L-ട്വിൻ യൂണിറ്റിനേക്കാൾ V4 എഞ്ചിന്റെ അളവുകൾ ഒതുക്കമുള്ളതാണ്.

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

V4 ഗ്രാൻടൂറിസ്മോയിലെ വാൽവ് ക്ലിയറൻസ് പരിശോധന 60,000 കിലോമീറ്ററിൽ നടത്തേണ്ടതുണ്ട്. ഇത് എൽ-ട്വിൻ എഞ്ചിന്റെ മെയിന്റനെൻസ് ഷെഡ്യൂളിന്റെ ഇരട്ടിയാണ് എന്നതും ശ്രദ്ധേയമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി ഫോഴ്‌സ് ഗൂര്‍ഖ; എതിരാളി മഹീന്ദ്ര ഥാര്‍

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

ഡ്യുക്കാട്ടി പറയുന്നതനുസരിച്ച് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് വളരെ ദൂരം സഞ്ചരിക്കാനാണ്. അതിനാലാണ് വാൽവ് ക്ലിയറൻസ് പരിശോധനകൾക്കിടയിലുള്ള 60,000 കിലോമീറ്റർ ഇടവേളയിൽ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ മൾട്ടിസ്ട്രാഡയിൽ ഡ്യുക്കാട്ടി ഒരുക്കുന്നത് V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ; അറിയാം കൂടുതൽ

V4 ഗ്രാൻടൂറിസ്മോ എഞ്ചിൻ അവതരിപ്പിക്കുന്ന നാലാം തലമുറ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 2020 നവംബർ നാലിന് ആഗോള അരങ്ങേറ്റം നടത്തും. ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ഡ്യുക്കാട്ടി ബൊർഗോ പാനിഗാലെയിലെ ഫാക്ടറിയിൽ മൾട്ടിസ്ട്രാഡ V4-ന്റെ ഉത്പാദനം ആരംഭിച്ചതായും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
New Ducati V4 Granturismo Engine Details Announced. Read in Malayalam
Story first published: Thursday, October 15, 2020, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X