അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

അഞ്ച് വര്‍ഷം മുമ്പ് ഹോണ്ട അതിന്റെ 'സിറ്റി അഡ്വഞ്ചര്‍' ആശയം അവതരിപ്പിച്ചപ്പോള്‍, ജാപ്പനീസ് ബ്രാന്‍ഡ് യഥാര്‍ത്ഥത്തില്‍ 745 സിസി പുറത്തിറക്കുമെന്ന് ആരും കരുതിയിരുന്നില്ല.

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

എന്തായാലും ഹോണ്ട അത് ചെയ്തു, ഇത് വിദേശത്ത് ഒരു ജനപ്രിയ മോഡലായി മാറി. ഇപ്പോള്‍, X-അഡ്വഞ്ചര്‍ മോഡലിന് അതിന്റെ ആദ്യത്തെ പ്രധാന അപ്ഡേറ്റ് ലഭിച്ചു.

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

NC750X, ഫോര്‍സ 750 എന്നിവയുമായി പങ്കിട്ട 745 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍, ഭാരം കുറഞ്ഞ ക്യാംഷാഫ്റ്റുകള്‍, വ്യത്യസ്ത വാല്‍വ് ദൈര്‍ഘ്യങ്ങള്‍, എക്സ്ഹോസ്റ്റിന്റെ മെച്ചപ്പെടുത്തലുകള്‍ എന്നിവ പുതിയ അപ്‌ഡേറ്റില്‍ ബൈക്കിന് ലഭിക്കുന്നു.

MOST READ: ഹൈനെസിന് പ്രിയമേറുന്നു; 20 ദിവസത്തിനുള്ളിൽ 1000 യൂണിറ്റുകളുടെ ഡെലിവറി പൂർത്തീകരിച്ച് ഹോണ്ട

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

പുതിയ എഞ്ചിന്‍ ലഭിച്ചതോടെ ടോര്‍ഖും കരുത്തും മെച്ചപ്പെട്ടു. 58.5 bhp ആണ് ഇപ്പോഴത്തെ കരുത്ത്. നേരത്തെ മോഡലിനെക്കാള്‍ ഇത് 4 bhp കൂടുതലാണ്. ടോര്‍ക്ക് അല്പം മെച്ചപ്പെടുത്തി, ഇപ്പോള്‍ 69 Nm ആണ് ടോര്‍ഖ്.

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

DCT-യിലും മാറ്റങ്ങള്‍ വരുത്തി. പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ എഞ്ചിനില്‍ നിന്ന് പരമാവധി ഇക്കണോമി പുറത്തെടുക്കുന്നതിന് ഗിയര്‍ അനുപാതങ്ങളില്‍ മാറ്റം വരുത്തി. ആക്‌സിലറേഷന്‍ മെച്ചപ്പെടുത്തുന്നതിനായി ആദ്യ മൂന്ന് ഗിയറുകള്‍ ചെറുതാണ്, ഫ്യുവല്‍ ഇക്കണോമി ഉയര്‍ത്തുന്നതിനായി നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഗിയറുകളുടെ ഉയരം കൂടുതലാണ്.

MOST READ: നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ച് ഡീലർഷിപ്പുകൾ

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

അപ്ഡേറ്റുചെയ്ത എഞ്ചിനും ട്രാന്‍സ്മിഷനും ഉപയോഗിച്ച്, X-AVD റൈഡ്-ബൈ-വയര്‍ സാങ്കേതിക വിദ്യയും ലഭിക്കുന്നു. അത് സ്‌കൂട്ടറിന് റൈഡിംഗ് മോഡുകളും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ ക്രമീകരണങ്ങളും നേടാനുള്ള കഴിവ് നല്‍കുന്നു.

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

റൈഡേഴ്സിന് ഇപ്പോള്‍ റെയിന്‍, സ്റ്റാന്‍ഡേര്‍ഡ്, സ്പോര്‍ട്ട്, ഗ്രാവല്‍, യൂസര്‍ മോഡുകള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കാനാകും. ആദ്യത്തെ നാല് മോഡുകള്‍ക്ക് ത്രോട്ടില്‍ പ്രതികരണവും എബിഎസും ട്രാക്ഷന്‍ നിയന്ത്രണവും ആ മോഡുകള്‍ക്ക് സവിശേഷമാണ്.

MOST READ: വരവിനൊരുങ്ങി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

അതേസമയം യൂസര്‍ മോഡ് ത്രോട്ടില്‍ പ്രതികരണത്തിനും ട്രാക്ഷന്‍ നിയന്ത്രണത്തിനുമായി ഇച്ഛാനുസൃതമാക്കിയ ക്രമീകരണങ്ങള്‍ അനുവദിക്കുന്നു. രണ്ട് ക്ലച്ചുകള്‍ക്കിടയില്‍ ഗിയര്‍ബോക്‌സ് മാറുമ്പോള്‍ സ്ലിപ്പിന്റെ തോത് കുറയ്ക്കുന്ന ഏറ്റവും ആക്രമണാത്മക മോഡാണ് ഗ്രാവല്‍.

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

മുമ്പത്തേതിനേക്കാള്‍ 3 കിലോഗ്രാം ഭാരം കുറഞ്ഞ ഡയമണ്ട് സ്റ്റീല്‍ ട്യൂബ് ഫ്രെയിം ഹോണ്ട മെച്ചപ്പെടുത്തി. സീറ്റിനടിയിലെ സ്‌റ്റോറേജ് സ്‌പെയ്‌സ് ഇപ്പോള്‍ 22 ലിറ്ററിലാണ്, നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ ഒരു ലിറ്റര്‍ കൂടുതലാണിതെന്നും ബ്രാന്‍ഡ് അവകാശപ്പെടുന്നു.

MOST READ: കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; പുതുതലമുറ ഹ്യുണ്ടായി i20 ആദ്യ ഡ്രൈവ് റിവ്യൂ

അധിക ഫീച്ചറും കൂടുതല്‍ കരുത്തും; 2021 X-ADV പരിചയപ്പെടുത്തി ഹോണ്ട

സ്‌പോര്‍ട്ടി സ്‌റ്റൈലിംഗോടുകൂടിയ ഒരു പ്രധാന കോസ്‌മെറ്റിക് ഓവര്‍ഹോള്‍ X-ADV ക്ക് ലഭിച്ചു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓപ്ഷണല്‍ വോയ്സ് അസിസ്റ്റഡ് കണ്‍ട്രോളുകളും ഉള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും ഇതില്‍ ഉള്‍പ്പെടുന്നു. മോഡലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നുള്ളത് കാത്തിരുന്ന് കാണണം.

Most Read Articles

Malayalam
English summary
New Features And More Power, Honda Unveiled 2021 X-ADV. Read in Malayalam.
Story first published: Friday, November 13, 2020, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X