തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിക്ക് പുതിയ മാനങ്ങൾ സൃഷ്ടിച്ച കെടിഎം പുതുതലമുറ മോഡലുകളിലേക്ക് ചേക്കേറുകയാണ്. അതിന്റെ ഭാഗമായി ഫെയർഡ് സ്പോർട്സ് ബൈക്കായ RC200 മോഡലിനെ അടിമുടി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ തയാറെടുത്തു കഴിഞ്ഞു കമ്പനി.

തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

ഓസ്ട്രിയൻ സ്പോർട്സ് മോട്ടോർസൈക്കിൾ നിർമാതാക്കൾക്ക് ഇന്ത്യയിൽ അടിത്തറ പാകിയ ബൈക്കുകളാണ് ഡ്യൂക്ക് 200 നേക്കഡും RC200 ഉം. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഉടച്ചുവാർത്താണ്‌ താരം എത്തുന്നതെന്ന് പവർഡ്രിഫ്റ്റ് പുറത്തുവിട്ട പരീക്ഷണ ചിത്രങ്ങൾ സ്വിരീകരിക്കുന്നു.

തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

സ്പൈ ചിത്രങ്ങളിൽ കാണുന്നത് എന്തുകൊണ്ട് RC390 ആയിക്കൂടാ എന്ന ചോദ്യത്തിന് ഉത്തരമാണ് സൈഡ് മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ് കാനിസ്റ്ററിന്റെ അഭാവവും ക്രാങ്കകേസിന്റെ ആകൃതിയും.

MOST READ: ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി ഏഥര്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോടും

തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇത് കണക്കിലെടുക്കുമ്പോൾ പരീക്ഷണ മോഡൽ RC-യുടെ 200 സിസി ആവർത്തനമാണെന്ന് വിശ്വസിക്കാം. രൂപകൽപ്പനയിൽ നിലവിലുള്ളതിനേക്കാൾ അത്ര ആക്രമണാത്മകമല്ലാത്ത ഒരു നിലപാടിനൊപ്പം പുതിയ ഡിസൈൻ കൂടുതൽ പക്വത കാണിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലെ തലമുറ മോഡലിനെക്കാൾ കുറഞ്ഞ പ്രതിബദ്ധതയുള്ള എർഗണോമിക്സ് ഉപയോഗിച്ച് ഓസ്ട്രിയൻ ബൈക്ക് ബ്രാൻഡ് ബൈക്ക് കുറച്ചുകൂടി സുഖകരമാക്കുന്നതിന് പ്രവർത്തിച്ചിട്ടുണ്ട്.

MOST READ: വിപണിയിലേക്ക് ഉടനെത്തും മെറ്റിയർ 350; സർവീസ്, വാറന്റി, ആക്‌സസറി സംബന്ധിച്ച കാര്യങ്ങൾ അറിയാം

തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുന്ന കെടിഎം മോഡലികളിൽ കാണുന്ന പ്രൊജക്ടർ യൂണിറ്റിന് വിപരീതമായി RC ശ്രേണിയിലെ പരമ്പരാഗത ഹാലോജൻ ഹെഡ്‌ലാമ്പ് യൂണിറ്റ് തന്നെയാണ് പുതുക്കിയ മോഡലിലും ഇടംപിടിക്കുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

പുതിയ ചതുരാകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് തലമുറ മാറ്റത്തിലെ പ്രധാന ആകർഷണം. ഇത് നിലവിൽ RC200 ൽ ലഭ്യമായ എൽസിഡി ഡിസ്പ്ലേയ്ക്ക് വിപരീതമായി ടിഎഫ്ടി യൂണിറ്റാകാൻ സാധ്യതയുണ്ട്.

MOST READ: ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കം, അടൽ ടണൽ പൂർത്തിയായി

തലമുറ മാറ്റത്തിനൊരുങ്ങി കെടിഎം RC200; സ്പൈ ചിത്രങ്ങൾ പുറത്ത്

390 ഡ്യൂക്ക് ഉൾക്കൊള്ളുന്ന ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഡാഷായിരിക്കാം എന്നത് സ്വാഗതാർഹമാണ്. എഞ്ചിനെ സംബന്ധിച്ചിടത്തോളം നിലവിലുള്ള RC200 സ്പോർട്സ് ബൈക്കിന് കരുത്ത് പകരുന്ന അതേ 199.5 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാകും പുതുലമുറയിലും ഇടംപിടിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Next-gen KTM RC 200 Spied. Read in Malayalam
Story first published: Saturday, September 19, 2020, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X