പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

തങ്ങളുടെ റെട്രോ ക്ലാസിക് മോഡലുകളുടെ പുതുതലമുറ ആവർത്തനങ്ങളെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. തങ്ങർബേർഡിന്റെ പകരക്കാരനായി എത്തുന്ന മെറ്റിയർ 350, മാറ്റങ്ങളുമായി എത്തുന്ന ക്ലാസിക് 350 എന്നിവയാകും മറനീക്കി ആദ്യമെത്തുക.

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

മെറ്റിയർ 350 ഈ അടുത്തു തന്നെ വിപണിയിൽ അവതരിപ്പിക്കുമെങ്കിലും ക്ലാസിക് മോഡലിന്റെ പുതുതലമുറ ആവർത്തനത്തിന്റെ അരങ്ങേറ്റം അടുത്ത വർഷത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. പുതിയ മോട്ടോർസൈക്കിൾ ഏപ്രിൽ മാസത്തിനുശേഷം 2021-ന്റെ രണ്ടാം പാദത്തിൽ വിൽപ്പനയ്‌ക്കെത്തും.

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

ഈ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിട്ടിരുന്നു. എന്നാൽ കൊവിഡ്-19 സാഹചര്യം പദ്ധതികളെല്ലാം മാറ്റിവെക്കാൻ റോയൽ എൻഫീൽഡ് തീരുമാനിക്കുകയായിരുന്നു. പകരമായി വിൽപ്പന നിലനിർത്തുന്നതിനായി ബ്രാൻഡ് തങ്ങളുടെ മുഴുവൻ ലൈനപ്പിന്റെയും ബിഎസ്-VI പതിപ്പുകൾ അവതരിപ്പിച്ചു.

MOST READ: റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

കൂടാതെ പ്രോജക്ട് വി എന്നറിയപ്പെടുന്ന എൻട്രി ലെവൽ 250 സിസി റോയൽ എൻഫീൽഡ് ബൈക്കിന്റെ വികസനവും കമ്പനി ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊത്തത്തിലുള്ള വിൽപ്പന നമ്പറുകളേക്കാൾ ലാഭവിപണിക്ക് മുൻഗണന നൽകുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

പ്രതിമാസം 50,000 യൂണിറ്റുകൾക്ക് 25 ശതമാനം EBIDTA മാർജിൻ നേടാനാണ് റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. ചെലവ് ഘടന മെച്ചപ്പെടുത്തുന്നതിലൂടെ ഇത് കൈവരിക്കാനാകും. അടുത്ത തലമുറ റോയൽ എൻഫീൽഡ് ക്ലാസിക് 350 പുതിയ മോഡുലാർ ജെ പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും.

MOST READ: ബാംഗ്ലൂരിൽ പുതിയ ഡിജിറ്റൽ ഷോറൂം ആരംഭിച്ച് മഹീന്ദ്ര

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

ഇത് എൻപീൽഡിന്റെ പുതിയ 350 സിസി മോട്ടോർസൈക്കിളുകളുടെ പുതിയ ഇനത്തെ വികസിപ്പിക്കാൻ ഉപയോഗിക്കും. പുതുക്കിയ ക്ലാസിക്കിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ. കൂടുതൽ ആധുനിക ഡിസൈൻ ഘടകങ്ങളുള്ള പഴയ സ്കൂൾ ക്ലാസിക് പ്രൊഫൈൽ ഇത് നിലനിർത്തുമെങ്കിലും ചില പുതിയ കൂട്ടിച്ചേർക്കലുകൾ ബൈക്കിലുണ്ടാകും.

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിവയും മോട്ടോർസൈക്കിളിന് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 പുതിയ 350 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ വാഗ്‌ദാനം ചെയ്യും. ഇത് 20.2 bhp പവറും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

MOST READ: ഹമ്മർ ഇവി ഒക്ടോബർ 20 -ന് അവതരിപ്പിക്കാനൊരുങ്ങി GMC

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

അഞ്ച് സ്പീഡ് ഗിയർബോക്സുമായി ആയിരിക്കും എഞ്ചിൻ ജോടിയാക്കുക. മോട്ടോർസൈക്കിളിൽ ഡിസ്ക് ബ്രേക്കുകളും ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റവും ഉണ്ടായിരിക്കും.

പുതിയ ക്ലാസിക് 350 അടുത്ത വർഷം; 250 സിസി മോഡൽ വേണ്ടന്നുവെച്ച് റോയൽ എൻഫീൽഡ്

സസ്‌പെൻഷൻ സംവിധാനത്തിൽ മുൻവശത്തുള്ള ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും ഉൾപ്പെടും.

Most Read Articles

Malayalam
English summary
New Gen Royal Enfield Classic 350 Launch Pushed To Next Year. Read in Malayalam
Story first published: Saturday, October 10, 2020, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X