200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ഇന്ത്യൻ വിപണിയിൽ പുതിയ 200 സിസി മോട്ടോർസൈക്കിളുമായി കളംനിറയാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. CBR250R ന്റെ പിൻമാറ്റത്തോടെ 200-250 സിസി വിഭാഗത്തിൽ സാന്നിധ്യമില്ലാതിരുന്ന ബ്രാൻഡ് 200 സിസി ശ്രേണിയാണ് ഇനി ലക്ഷ്യംവെക്കുക.

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ഒരു എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് തേടുന്ന യുവ ഉപഭോക്താക്കൾ എത്തി നിൽക്കുന്നത് 200 സിസി മോഡലുകളിലേക്കാണ്. ഈ വിഭാഗത്തിലുള്ള ടി‌വി‌എസ് അപ്പാച്ചെ RTR 200 4V, ബജാജ് പൾസർ NS200, RS200 തുടങ്ങിയ ശക്തർക്കെതിരായാണ് ഹോണ്ട പുതിയ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ അവതരിപ്പിക്കുക.

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ഈ മോഡലിന്റെ അരങ്ങേറ്റം അടുത്ത മാസം പ്രാദേശികമായി നടക്കുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. ഹോണ്ട ഇന്ത്യയിൽ CBF190R മോഡലിനായുള്ള പേറ്റന്റ് അടുത്തിടെ സ്വന്തമാക്കിയിരുന്നു. ചൈനീസ് വിപണിയിൽ സുന്ദിരോ ഹോണ്ടയുടെ കീഴിൽ വിൽക്കുന്ന ഈ നേക്കഡ് സ്പോർട്സ് ബൈക്കിനെ ആയിരിക്കും ഹോണ്ട വരും ദിവസങ്ങളിൽ പരിചയപ്പെടുത്തുക.

MOST READ: ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ചൈനീസ് വിപണിയിലെ 190 സീരീസ് മോട്ടോർസൈക്കിളുകളായ CBF190TR, CBF190X എന്നിവയിൽ നിന്നും ഡിസൈനിലും മെക്കാനിക്കലുകളിലും ഉയർന്ന സ്വാധീനം ചെലുത്താനാകുമെന്നതിനാൽ 200 സിസി വിഭാഗത്തിലേക്ക് എത്തുന്ന CBF190R ഇവയെ അടിസ്ഥാനമാക്കിയാകും ഇന്ത്യയിൽ എത്തുക.

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ചൈനയിൽ CBF190R 184 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്. ഇത് പരമാവധി 16.86 bhp പവറും 16.3 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്.

MOST READ: i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

പെർഫോമൻസ് എതിരാളികളേക്കാൾ കുറവാണെങ്കിലും ആക്രണാത്മക വില നൽകി വരാനിരിക്കുന്ന ഹീറോ എക്‌സ്ട്രീം 200R ബി‌എസ്‌-VI മോഡലിനെതിരെ ഇതിന് മത്സരിക്കാൻ സാധിക്കും.

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ഔട്ട്പുട്ട് കണക്കുകൾ നോക്കുമ്പോൾ പുതിയ CBF190R ടിവിഎസ് അപ്പാച്ചെ RTR 160 4V പോലുള്ള 160 സിസി ബൈക്കുകളുമായി മത്സരിക്കാനുള്ള ശേഷി മാത്രമേ ഉള്ളൂവെങ്കിലും PGM-Fi സാങ്കേതികവിദ്യയുടെയും HET സവിശേഷതകളും പുത്തൻ ബൈക്കിനെ മികച്ചതാക്കും.

MOST READ: ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ഹോണ്ട 200 സിസി മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന ഹോർനെറ്റിന്റെ പരിണാമ പതിപ്പായിരിക്കാം. പക്ഷേ ബോഡി പാനലുകൾ, ചിസൽഡ് ഹെഡ്‌ലാമ്പ്, ഫങ്കി ഗ്രാഫിക്സ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, വിശാലമായ ഫ്യുവൽ ടാങ്ക് പാനലുകൾ എന്നിവയെല്ലാം ഉൾക്കൊള്ളും. ഉത്പാദന ചെലവ് കുറയ്ക്കുന്നതിന്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ ഉപയോഗിക്കാം.

200 സിസി മോഡലുമായി ഹോണ്ട എത്തുന്നു, അവതരണം ഉടൻ ഉണ്ടായേക്കും

ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളുമാണ് പ്രതീക്ഷിക്കുന്നത്. ഉടൻ തന്നെ ബൈക്കിന്റെ അവതരണത്തേക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഹോണ്ട പുറത്തുവിട്ടേക്കും.

Most Read Articles

Malayalam
English summary
New Honda 200cc Bike Is Ready To Launch In India. Read in Malayalam
Story first published: Saturday, July 11, 2020, 17:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X