ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് ഹോണ്ടയുടെ ആക്ടിവ. റിപ്പോര്‍ട്ട് അനുസരിച്ച് 2.5 ലക്ഷം യൂണിറ്റുകളാണ് പ്രതിമാസം നിരത്തിലെത്തുന്നത്.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇതുതന്നെയാണ് വില്‍പ്പന പട്ടികയില്‍ സ്‌കൂട്ടര്‍ ഒന്നാംസ്ഥാനത്ത് തന്നെ തുടരുന്നതിനുള്ള കാരണവും. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആക്ടിവയുടെ പുതിയ ഒരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആക്ടിവ 6G എന്ന പേരിലാകും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ജനുവരി 15 ന് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന ടീസര്‍ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആക്ടിവ 6G -യുടെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ബിഎസ് VI എഞ്ചിന്‍ കരുത്തിലാകും പുതിയ മോഡല്‍ വിപണിയില്‍ എത്തുക. ഹോണ്ട നിരയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡലാകും ആക്ടിവ 6G. നേരത്തെ ആക്ടിവ 125 ബിസ് VI പതിപ്പിനെയും, SP 125 ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

110 സിസി നിരയിലേക്ക് എത്തുന്ന പുതിയ മോഡലില്‍ മുന്‍ തലമുറകളിലേതില്‍ നിന്ന് രൂപത്തിലും കരുത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളായിരിക്കും.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

വശങ്ങളില്‍ പുതിയ ഗ്രാഫിക്‌സും ഇടം പിടിച്ചേക്കും. പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും വഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് നല്‍കിയിരിക്കുന്നത് കാണാം. പുതിയ ഡിസൈനിലുള്ള 12 ഇഞ്ച് അലോയി വീലുകളും ഡിസ്‌ക് ബ്രേക്കും പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളില്‍ ദൃശ്യമാണ്.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ആറാം തലമുറ ആക്ടിവയുടെ സവിശേഷതയായിരിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം നിലകൊള്ളുന്ന വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും പങ്കുവെയ്ക്കും.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ് VI നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6G എത്തുന്നത്. മികച്ച് ഇന്ധനക്ഷമതയും ആക്ടിവ 6G -യുടെ സവിശേഷതയായിരിക്കും.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവിലെ ആക്ടിവ മോഡലുകളെക്കാള്‍ പത്തുശതമാനം കൂടുതല്‍ കാര്യക്ഷമത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ള ആക്ടിവ മോഡലുകള്‍ അവകാശപ്പെടുമെന്നാണ് നിരീക്ഷണം. പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6G -ക്ക് വിലയും അല്‍പ്പം മാറ്റം ഉണ്ടാകും.

ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI നിലവാരത്തിലുള്ള ഹോണ്ട ആക്ടിവ 125 ഇന്ത്യന്‍ വിപണിയിലെത്തിയത്.

Most Read Articles

Malayalam
English summary
All-New Honda Activa 6G To Launch In India On January 15. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X