താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

ഇന്ത്യയിൽ അതിവേഗം വളരുന്ന എൻട്രി ലെവൽ 200 സിസി സ്പോർട്‌സ് ബൈക്ക് വിഭാഗത്തിലേക്ക് ചുവടുവെക്കുകയാണ് വിശ്വസ്‌തരായ ഹോണ്ട മോട്ടോർസൈക്കിൾസ്. ഓഗസ്റ്റ് 27 ന് പുത്തൻ മോഡൽ അവതരപ്പിച്ചുകൊണ്ടാണ് കമ്പനി ഈ ശ്രേണിയിലും കളംപിടിക്കാൻ ഒരുങ്ങുന്നത്.

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ടീസർ വീഡിയോയും ഹോണ്ട ഇന്റർനെറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന 200 സിസി മോഡൽ ഒരു നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ മോട്ടോർസൈക്കിളാണെന്ന സൂചന ബ്രാൻഡ് ഇതിലൂടെ പറഞ്ഞുവെക്കുന്നു.

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

ബി‌എസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനു ശേഷം ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ CB ഹോർനെറ്റ് 160R-നെ പരിഷ്ക്കരിച്ച് ഇതുവരെ വിപണിയിൽ എത്തിച്ചിട്ടില്ല. അതിനാൽ 200 സിസി എഞ്ചിനുമായി ഹോർനെറ്റായിരിക്കും വിപണിയിൽ ഇടംപിടിക്കുക എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

MOST READ: മെറ്റിയര്‍ 350-യുടെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

ഹോണ്ടയുടെ പ്രധാന എതിരാളികളായ ഹീറോ മോട്ടോകോർപ് എക്‌സ്ട്രീം 200R, എക്‌സ്‌പൾസ് സീരീസുകളുടെ 200 സിസി മോട്ടോർസൈക്കിൾ തുടങ്ങിയവ ഉപയോഗിച്ച് ശ്രേണി ശക്തിപ്പെടുത്തിയതോടെ ഒരു നേക്കഡ് മോഡലുമായി കളംനിറയാമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്.

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

കുറച്ച് നാളുകൾക്ക് മുമ്പ് ഹോണ്ട ഇന്ത്യയിൽ പുതിയ CBF190R-നായുള്ള പേറ്റന്റ് നേടിയിരുന്നു. അതിൽ വരാനിരിക്കുന്നത് CBF സീരിസിലെ ഈ മോഡലാകാം. ഹോണ്ട പങ്കുവെച്ച ടീസർ ഇതുമായി നിരവധി സമാനതകൾ കാണിക്കുന്നുമുണ്ട്. എന്നിരുന്നാലും ഹോണ്ട CB ഹോർനെറ്റ് 200R എന്ന പേര് വഹിക്കാൻ സാധ്യതയുണ്ട്.

MOST READ: ബോണവില്ലെ മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ട്രയംഫ്

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

ഇത് ബജാജ് പൾസർ NS200, ടിവി‌എസ് അപ്പാച്ചെ RTR 200 4V എന്നിവയുമായാകും മാറ്റുരയ്ക്കുക. വിദേശത്ത് വിൽക്കുന്ന CBF190R ആകർഷകമായ സ്റ്റൈലിംഗാണ് അവതരിപ്പിക്കുന്നത്. ടീസർ വീഡിയോയിൽ മൊത്തത്തിലുള്ള സ്റ്റൈലിംഗ്, ബ്ലാക്ക് ഫിനിഷ്ഡ് ബോഡി പാനലുകൾ, ഹോണ്ട എംബ്ലമുള്ള ഫ്യുവൽ ടാങ്ക് എക്സ്റ്റൻഷനുകൾ, ടാങ്കിലെ ഫിനിഷുകൾ പോലുള്ള കാർബൺ ഫൈബർ തുടങ്ങിയ ഘടകങ്ങൾ സമാനതകളെ സൂചിപ്പിക്കുന്നു.

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, റിഫ്ലക്ടറുള്ള ഗോൾഡൻ നിറത്തിലുള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഡിസ്ക് ബ്രേക്ക്, ബോഡി കളർ ഫെൻഡർ, മികച്ച സവാരി സ്ഥാനത്തിനായുള്ള ഹാൻഡിൽബാർ സജ്ജീകരണം തുടങ്ങിയവയാണ് ടീസറിലൂടെ പുറത്തുവിടുന്നത്.

MOST READ: HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

കൂടുതലായും യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ 200 സിസി ബൈക്ക് ഹോണ്ടയെ സഹായിക്കും. ഒപ്പം മത്സരാധിഷ്ഠമായ വില നിർണയവും എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ശ്രേണിയിൽ ഹോണ്ടയ്ക്ക് മേൽകൈ നൽകും.

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

എഞ്ചിനെ സംബന്ധിച്ചിടത്തോളം CBF190R-ന്റെ 184 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് യൂണിറ്റിന്റെ വലിയ പതിപ്പ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പരമാവധി 16.86 bhp കരുത്തിൽ 16.3 Nm torque വികസിപ്പിക്കുന്നു. പവർ, ടോർഖ് കണക്കുകൾ അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ് എന്നത് ശ്രദ്ധേയമാണ്.

താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

അതിനാൽ എഞ്ചിൻ ശേഷി ഹോണ്ട ഉയർത്താൻ സാധ്യതയുണ്ട്. അഥവാ അതേ എഞ്ചിൻ പിന്തുടർന്നാൽ സ്പോർട്സ് വിഭാഗത്തിലെ മോഡലുകളുമായി പുതിയ 200 സിസി ബൈക്കിന് മത്സരിക്കാൻ കഴിയില്ല എന്നതാകും യാഥാർഥ്യം.

Most Read Articles

Malayalam
English summary
New Honda CB Hornet 200R Teased Ahead Of Launch. Read in Malayalam
Story first published: Saturday, August 22, 2020, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X