പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

2018 അവസാനത്തോടെ വിപണിയിൽ എത്തിയ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിലൂടെ അരങ്ങേറ്റം മുതൽ ഇന്ത്യൻ, അന്താരാഷ്ട്ര വിപണികളിൽ റോയൽ എൻഫീൽഡ് മികച്ച വിജയമാണ് നേടിയെടുത്തത്. തുടർന്ന് ഈ ശ്രേണിയിൽ കൂടുതൽ മോഡലുകളെ അവതരിപ്പിക്കാനുള്ള പദ്ധതികളും കമ്പനി കൈക്കൊണ്ടു.

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

650 ശ്രേണിയിലേക്ക് ക്ലാസിക് ഡിസൈൻ ഘടകങ്ങളുള്ള ഒരു ആധുനിക ക്രൂയിസറായിരിക്കും അടുത്താതായി റെട്രോ ക്ലാസിക് നിർമാതാക്കൾ അണിയിച്ചൊരുക്കുക എന്നതിൽ സംശയമൊന്നുമില്ല. അത് വ്യക്തമാക്കുന്ന പുതിയ സ്പൈ പുറത്തുവന്നിരിക്കുകയാണ്.

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

പരീക്ഷണയോട്ടത്തിന് എത്തിയ പുതിയ പ്രീമിയം ക്രൂയിസർ അതിന്റെ സ്റ്റൈലിംഗ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിന്റെ വ്യക്തമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ മിലാനിൽ 2018 EICMA ഷോ പ്രദർശിപ്പിച്ച കൺസെപ്റ്റ് KX-ൽ നിന്ന് ഡിസൈൻ സ്വാധീനം നേടിയതിനാൽ മോട്ടോർസൈക്കിളിന് KX650 എന്ന് പേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഒപ്റ്റിമ HX സിറ്റി സ്പീഡ് ഇ-സ്‌കൂട്ടറിന് ഓഫറുമായി ഹീറോ ഇലക്ട്രിക്

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ഒന്നാമതായി 650 സിസി ക്രൂയിസർ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ കൊണ്ട് സജ്ജീകരിച്ച ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരിക്കാമിത്. പക്ഷേ അതിശയകരമെന്നു പറയട്ടെ റേഡിയൽ മൗണ്ട് ചെയ്ത ബ്രേക്ക് കാലിപ്പറുകൾ ഇതിനില്ല.

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

മോട്ടോർസൈക്കിളിന് യഥാക്രമം 17 ഇഞ്ച്, 19 ഇഞ്ച് വീലുകൾ നൽകിയിരിക്കുന്നതിനാൽ റിയർ ഫെൻഡർ മുൻവശത്തേക്കാൾ ശ്രദ്ധേയമാണ്. വിന്റേജ് സ്‌പോക്ക്ഡ് റിമ്മുകൾക്ക് വിപരീതമായി കറുത്ത അലോയ്‌ വീലുകളാണ് റോയൽ എൻഫീൽഡ് പുതിയ 650 സിസി മോഡലിന് സമ്മാനിച്ചിരിക്കുന്നത്.

MOST READ: നിരത്തിലേക്കിറങ്ങാൻ ഒരുങ്ങി അഡ്വഞ്ചർ 250; അറിയാം കൂടുതൽ വിശേഷങ്ങൾ

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

കവസാകിയുടെ വൾക്കൺ S മോഡലിനെതിരെ മത്സരിക്കാനുള്ള എല്ലാ ഉദ്ദേശ്യങ്ങളും KX650 പതിപ്പിന് ഉണ്ട് എന്നതും ശ്രദ്ധേയമാണ്. 3.50 ലക്ഷം രൂപയോളം എ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന മോട്ടോർസൈക്കിളിന് ടൂറിംഗ് അധിഷ്ഠിത ആക്സസറികളും വാഗ്ദാനം ചെയ്തേക്കാം.

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, കൂഷീൻ സീറ്റുകൾ, വൈഡ് ഹാൻഡിൽബാർ സജ്ജീകരണം, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ്, റൗണ്ട് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, മിററുകൾ എന്നിവയാണ് പുതിയ ബൈക്കിൽ ഹൈലൈറ്റ് ചെയ്യുന്ന ഡിസൈൻ ബിറ്റുകൾ.

MOST READ: വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, അനലോഗ് / ഡിജിറ്റൽ സ്പീഡോമീറ്റർ തുടങ്ങിയ സവിശേഷതകളും 650 ക്രൂയിസറിൽ പ്രതീക്ഷിക്കുന്നു. 650 ഇരട്ടകളെപ്പോലെ റോയൽ‌ എൻ‌ഫീൽ‌ഡ് KX650 ഉം ചുരുങ്ങിയ റൈഡർ‌ അസിസ്റ്റീവ് ടെക്നോളജികളുള്ള ഒരു ഫ്രിൾ‌സ് പാക്കേജാകാം.

പുതിയ 650 സിസി ക്രൂയിസർ മോഡലുമായി റോയൽ‌ എൻ‌ഫീൽ‌ഡ് ഒരുങ്ങുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

പ്രകടനത്തെ സംബന്ധിച്ചിടത്തോളം തെളിയിക്കപ്പെട്ട 648 സിസി പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാകും റോയൽ എൻഫീൽഡ് ഉപയോഗിക്കുക. ഇത് പരമാവധി 47 bhp കരുത്തിൽ 52 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക.

Most Read Articles

Malayalam
English summary
New Royal Enfield 650cc Cruiser Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X