ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ അഡ്വഞ്ചർ ടൂറർ മോഡലായ ഹിമാലയനെ ഫിലിപ്പൈൻസിൽ അവതരിപ്പിച്ചു.

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

ഗ്രാനൈറ്റ് ബ്ലാക്ക്, സ്നോ വൈറ്റ്, സ്ലീറ്റ് ഗ്രേ എന്നിവയ്ക്ക് പുറമേ ലേക് ബ്ലൂ, റോക്ക് റെഡ്, ഗ്രേവൽ ഗ്രേ നിറങ്ങളിൽ മോട്ടോർസൈക്കിൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. 299,000 ഫിലിപ്പൈൻ പെസാണ് പുതിയ ഹിമാലയൻ സ്വന്തമാക്കാനായി മുടക്കേണ്ടത്.

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യൻ വിപണിയിലുള്ള ബിഎസ്-VI മോഡലിൽ നിന്നും ഒരു വ്യത്യാസങ്ങളുമില്ലാതെയാണ് വിദേശവിപണിയിലും പുതിയ ഹിമാലയൻ എത്തിയിരിക്കുന്നത്. മോട്ടോർസൈക്കിളിലെ ഫീച്ചർ പട്ടികയിൽ സ്വിച്ചബിൾ എബി‌എസും ഹസാർഡ് സ്വിച്ചും എൻഫീൽഡ് ഉൾപ്പെടുത്തിയതു വരെ ശ്രദ്ധേയമായി.

MOST READ: അവതരണത്തിന് മുമ്പ് ഹമ്മർ ഇവിയുടെ രണ്ടാം ടീസർ പുറത്തുവിട്ട് ജനറൽ മോട്ടോർസ്

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

കാഴ്ചയിൽ ഹിമാലയന്റെ ഏറ്റവും പുതിയ ആവർത്തനം അതിന്റെ മുൻഗാമിയുടെ രൂപകൽപ്പന അതേപടി നിലനിർത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വിൻഡ്‌സ്ക്രീൻ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവ ഇതിൽ തുടരുന്നു.

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

മെക്കാനിക്കൽ സവിശേഷതകളിൽ 411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയന് കരുത്തേകുന്നത്. ഇത് 24.5 bhp പവറും 32 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പ്രളയമോ, ഓഫ്റോഡോ; എന്തും നേരിടാൻ ബൊലേറോ റെസ്ക്യൂ സജ്ജം

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയറിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, 21 ഇഞ്ച് ഫ്രണ്ട് വീൽ എന്നിവയും സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് റോയൽ എൻഫീൽഡ് ഹിമാലനിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

199 കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. ഓഫ്-റോഡിംഗ്, ടൂറിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കള്‍ക്കുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പുകളിൽ ഒന്നാണ് ഈ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ എന്നതും ശ്രദ്ധേയമാണ്.

MOST READ: സിറ്റി RS 1.0 ലിറ്റർ ടർബ്ബോ പെട്രോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, 800 mm സീറ്റ് ഉയരം, 218 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് ഹിമാലയനെ വ്യത്യസ്തമാക്കുന്നത്. ഉയര്‍ന്ന രീതിയില്‍ മൗണ്ട് ചെയ്ത മുന്‍വശം ഓഫ്-റോഡിംഗ് സാഹചര്യങ്ങളില്‍ സസ്‌പെന്‍ഷന്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നു.

ഫിലിപ്പൈൻസിലും പുത്തൻ ഹിമാലയൻ എത്തിച്ച് റോയൽ എൻഫീൽഡ്

ഇന്ത്യയിൽ പുതുതലമുറ ക്ലാസിക് 350, തണ്ടർബേർഡിന്റെ പകരക്കാരനാവുന്ന മെറ്റിയർ തുടങ്ങിയ മോഡലുകളെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. അതേസമയം ഒരു എൻട്രി ലെവൽ 250 സിസി മോഡൽ തയാറാക്കാനുള്ള പദ്ധതിയും കമ്പനി വേണ്ടന്നുവെച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
New Royal Enfield Himalayan Launched In Philippines. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X