Just In
- just now
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- 1 hr ago
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- 2 hrs ago
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
- 2 hrs ago
പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
Don't Miss
- Finance
9,500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കി; വിപ്രോ ഓഹരികള്‍ കുതിക്കുന്നു
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും
ഇന്ത്യൻ ക്രൂയിസർ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന തണ്ടർബേർഡ് ശ്രേണിയുടെ പിൻഗാമിയായ മെറ്റിയർ 350 നവംബർ ആറിന് വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്.

പുതുതലമുറ മോഡലുകളിലേക്ക് എൻഫീൽഡ് ചേക്കേറുന്നതിന്റെ ആദ്യപടിയാണ് മെറ്റിയറിലൂടെ സാധിക്കുന്നത്. മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലൂടെ യുവതലമുറയ്ക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താനുള്ള എല്ലാ കഴിവുകളും ചേർത്തിണക്കിയാണ് പുതിയ മോഡലിനെ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ വേരിയന്റുകളിലൂടെ കാര്യമായ വ്യത്യാസങ്ങളാണ് പുതിയ മെറ്റിയർ 350 പരിചയപ്പെടുത്തുക. വരാനിരിക്കുന്ന മോട്ടോർസൈക്കിൾ പുതിയ ജെ പ്ലാറ്റ്‌ഫോമിൽ എത്തുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് ബൈക്കാകും. ഇത് പുത്തൻ പ്ലാറ്റ്ഫോമിനൊപ്പം തലമുറ മാറ്റം ലഭിച്ച എഞ്ചിനും ഉപയോഗിക്കും.
MOST READ: ഹോര്‍നെറ്റ് 2.0 അടിസ്ഥാനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇതേ പാതയായിരിക്കും വരാനിരിക്കുന്ന പുതിയ ക്ലാസിക് 350 -ക്കും അടിവരയിടുക. 349 സിസി സിംഗിൾ സിലിണ്ടർ SOHC എയർ-കൂൾഡ് എഞ്ചിനാകും മെറ്റിയർ ഉപയോഗിക്കുക. നിലവിലുള്ള 346 സിസി ബിഎസ്-VI കംപ്ലയിന്റ് മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറച്ചുകൂടി കരുത്തും ടോർഖും കൂടിയതായിരിക്കും.

അതായത് പുതിയ യൂണിറ്റ് 20.2 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അഞ്ച് സ്പീഡായിരിക്കും ഗിയർബോക്‌സ്. എഞ്ചിന്റെ റിഫൈൻമെന്റും ഗിയർബോക്സും മെച്ചപ്പെടുത്തിയതായാണ് കമ്പനിയുടെ അവകാശവാദം.
MOST READ: 210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

ഇത് പുതിയ ഡബിൾ ക്രാഡിൽ ചാസി ഉപയോഗിച്ചിരിക്കുന്നതിനാൽ സവാരി ഗുണനിലവാരം, ഹാൻഡിലിംഗ് എന്നിവ മെച്ചപ്പെട്ടതിനൊപ്പം വൈബ്രേഷൻ ലെവലുകൾ കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.

ശ്രേണിയിലുടനീളം റോയൽ എൻഫീൽഡ് മെറ്റിയർ 350 സ്റ്റാൻഡേർഡ് ട്രിപ്പർ നാവിഗേഷൻ സംവിധാനവും അവതരിപ്പിക്കും.കൂടാതെ ഡിജിറ്റൽ റീഡ്ഔട്ട്, മൊബൈൽ ചാർജിംഗ് സൗകര്യമുള്ള പുതിയ ഡ്യുവൽ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളിന്റെ ആകർഷണമാകും.
MOST READ: അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

ടീസർ ചിത്രത്തിൽ കാണുന്നതുപോലെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റിനെ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ ഹാൻഡിൽബാർ അപ്-റൈറ്റ് റൈഡിംഗ് പൊസിഷനും പ്രതിദാനം ചെയ്യും.

മറ്റ് മെക്കാനിക്കൽ ഹൈലൈറ്റുകളിൽ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് ഇരട്ട ഷോക്ക് അബ്സോർബറുകൾ, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ്കൾ, 300 mm ഫ്രണ്ട് ഡിസ്ക്, ഡ്യുവൽ ചാനൽ എബിഎസ് സംവിധാനമുള്ള 270 mm റിയർ ഡിസ്ക് എന്നിവ ഉൾപ്പെടുന്നു.