നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

ഇന്ത്യൻ ക്രൂയിസർ മോട്ടോർസൈക്കിൾ പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന തണ്ടർബേർഡ് ശ്രേണിയുടെ പിൻഗാമിയായ മെറ്റിയർ 350 നവംബർ ആറിന് വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ച് റോയൽ എൻഫീൽഡ്.

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

പുതുതലമുറ മോഡലുകളിലേക്ക് എൻഫീൽഡ് ചേക്കേറുന്നതിന്റെ ആദ്യപടിയാണ് മെറ്റിയറിലൂടെ സാധിക്കുന്നത്. മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലൂടെ യുവതലമുറയ്ക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്താനുള്ള എല്ലാ കഴിവുകളും ചേർത്തിണക്കിയാണ് പുതിയ മോഡലിനെ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ വേരിയന്റുകളിലൂടെ കാര്യമായ വ്യത്യാസങ്ങളാണ് പുതിയ മെറ്റിയർ 350 പരിചയപ്പെടുത്തുക. വരാനിരിക്കുന്ന മോട്ടോർസൈക്കിൾ പുതിയ ജെ പ്ലാറ്റ്‌ഫോമിൽ എത്തുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് ബൈക്കാകും. ഇത് പുത്തൻ പ്ലാറ്റ്ഫോമിനൊപ്പം തലമുറ മാറ്റം ലഭിച്ച എഞ്ചിനും ഉപയോഗിക്കും.

MOST READ: ഹോര്‍നെറ്റ് 2.0 അടിസ്ഥാനമാക്കി ചെറിയ അഡ്വഞ്ചര്‍ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

ഇതേ പാതയായിരിക്കും വരാനിരിക്കുന്ന പുതിയ ക്ലാസിക് 350 -ക്കും അടിവരയിടുക. 349 സിസി സിംഗിൾ സിലിണ്ടർ SOHC എയർ-കൂൾഡ് എഞ്ചിനാകും മെറ്റിയർ ഉപയോഗിക്കുക. നിലവിലുള്ള 346 സിസി ബി‌എസ്‌-VI കംപ്ലയിന്റ് മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറച്ചുകൂടി കരുത്തും ടോർഖും കൂടിയതായിരിക്കും.

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

അതായത് പുതിയ യൂണിറ്റ് 20.2 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അഞ്ച് സ്പീഡായിരിക്കും ഗിയർബോക്‌സ്. എഞ്ചിന്റെ റിഫൈൻമെന്റും ഗിയർ‌ബോക്സും മെച്ചപ്പെടുത്തിയതായാണ് കമ്പനിയുടെ അവകാശവാദം.

MOST READ: 210 കിലോമീറ്റർ മൈലേജ്; പുതിയ സ്‌കൂട്ടറുമായി ഹീറോ ഇലക്‌ട്രിക്

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

ഇത് പുതിയ ഡബിൾ ക്രാഡിൽ ചാസി ഉപയോഗിച്ചിരിക്കുന്നതിനാൽ സവാരി ഗുണനിലവാരം, ഹാൻഡിലിംഗ് എന്നിവ മെച്ചപ്പെട്ടതിനൊപ്പം വൈബ്രേഷൻ ലെവലുകൾ കുറയ്ക്കാനും സഹായിച്ചിട്ടുണ്ട്.

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

ശ്രേണിയിലുടനീളം റോയൽ എൻഫീൽഡ് മെറ്റിയർ 350 സ്റ്റാൻഡേർഡ് ട്രിപ്പർ നാവിഗേഷൻ സംവിധാനവും അവതരിപ്പിക്കും.കൂടാതെ ഡിജിറ്റൽ റീഡ്ഔട്ട്, മൊബൈൽ ചാർജിംഗ് സൗകര്യമുള്ള പുതിയ ഡ്യുവൽ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോർസൈക്കിളിന്റെ ആകർഷണമാകും.

MOST READ: അപ്പാച്ചെ 200 സിംഗിള്‍ എബിഎസിന് വില വര്‍ധനവുമായി ടിവിഎസ്

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

ടീസർ ചിത്രത്തിൽ കാണുന്നതുപോലെ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റിനെ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ ഹാൻഡിൽബാർ അപ്-റൈറ്റ് റൈഡിംഗ് പൊസിഷനും പ്രതിദാനം ചെയ്യും.

നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാം; തണ്ടർബേർഡിന്റെ പിൻഗാമി മെറ്റിയർ 350 നവംബർ ആറിന് എത്തും

മറ്റ് മെക്കാനിക്കൽ ഹൈലൈറ്റുകളിൽ 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് ഇരട്ട ഷോക്ക് അബ്സോർബറുകൾ, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ്കൾ, 300 mm ഫ്രണ്ട് ഡിസ്ക്, ഡ്യുവൽ ചാനൽ എബിഎസ് സംവിധാനമുള്ള 270 mm റിയർ ഡിസ്ക് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
New Royal Enfield Meteor 350 To Launch On November Six. Read in Malayalam
Story first published: Thursday, October 22, 2020, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X