Just In
- 1 hr ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 2 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 3 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 4 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Movies
നന്ദനത്തെക്കുറിച്ചാണ് പൃഥ്വിരാജ് പറയാറുള്ളത്, എന്റെ സിനിമയെക്കുറിച്ച് പറയാറില്ലെന്ന് രാജസേനന്
- Finance
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എൻടോർഖിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ വിപണിയിൽ; വില 77,865 രൂപ
ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ ഓഫറുകളും പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകളും അവതരിപ്പിച്ച് ശ്രദ്ധയാകർഷിക്കുന്ന തിരക്കിലാണ് ഇന്ത്യയിലെ വാഹന നിർമാണ കമ്പനികളെല്ലാം.

ഈ നിരയിലേക്ക് ടിവിഎസും ചില മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ്.തങ്ങളുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ എൻടോർഖിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പിമായാണ് ടിവിഎസ് എത്തിയിരിക്കുന്നത്.

സൂപ്പർ സ്ക്വാഡ് എന്നറിയപ്പെടുന്ന വേരിയന്റുകളിൽ അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, ബ്ലാക്ക് പാന്തർ എന്നീ മാർവൽ സൂപ്പർ ഹീറോകളെ അനുസ്മരിപ്പിക്കുന്ന വ്യത്യസ്ത ഗ്രാഫിക്സും കളർ ഓപ്ഷനുകളുമാണ് ടിവിഎസ് അവതരിപ്പിക്കുന്നത്.
MOST READ: ഡെസ്റ്റിനി, മാസ്ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

സ്കൂട്ടറിന്റെ ഫ്രണ്ട് ആപ്രോണിലും സൈഡ് പാനലുകളിലുമെല്ലാം പ്രത്യേക വേരിയന്റുകൾ അവഞ്ചർ ബ്രാൻഡിംഗ് തീമുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് യുവഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

അയൺ മാൻ പതിപ്പിന് ഗോൾഡൻ ആക്സന്റുകളുള്ള ഒരു മാറ്റ് റെഡ് ഫിനിഷാണ് ലഭിക്കുന്നത്. ഇത് സൂപ്പർഹീറോയുടെ ഫ്ലൈയിംഗ് സ്യൂട്ടിനെ അനുകരിക്കുന്നു. ക്യാപ്റ്റൻ അമേരിക്ക ഓപ്ഷനിൽ ഒരു ബ്ലൂ പെയിന്റ് സ്കീം സവിശേഷതയാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്.
MOST READ: സ്പ്ലെൻഡർ പ്ലസ് ബ്ലാക്ക് ആൻഡ് ആക്സന്റ് എഡിഷൻ അവതരിപ്പിച്ച് ഹീറോ

കൂടാതെ ഫ്രണ്ട് ആപ്രോണിന്റെ സൈഡ് പാനലുകളിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡിന്റെ ചിത്രീകരണവുമുണ്ട്. ഇതിന് വൈറ്റ്, റെഡ് ആക്സന്റുകളും ലഭിക്കുന്നു. മറുവശത്ത് ബ്ലാക്ക് പാന്തർ വേരിയന്റിന് പർപ്പിൾ കളറുള്ള ഉള്ള ഒരു ബ്ലാക്ക് പെയിന്റ് സ്കീമാണ് പരിചയപ്പടുത്തുന്നത്.

എൽഇഡി ഹെഡ്ലാമ്പുകൾ, 12 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, യുഎസ്ബി ചാർജർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളുന്ന സ്കൂട്ടറിന്റെ ടോപ്പ് എൻഡ് റേസ് എഡിഷൻ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ടിവിഎസ് എൻടോർഖ് മാർവൽ സൂപ്പർ സ്ക്വാഡ് പതിപ്പ് വേരിയന്റുകൾ എത്തുന്നത്.
MOST READ: ലിറ്ററിന് 80 കിലോമീറ്റർ മൈലേജ്; ഞെട്ടെണ്ട! പരിചയപ്പെടാം സൂരജ് 325 ഡീസൽ മോട്ടോർസൈക്കിളിനെ

സ്റ്റാൻഡേർഡ് സ്കൂട്ടറിന് കരുത്തേകുന്ന അതേ 124.8 സിസി ഫ്യുവൽ ഇഞ്ചക്ഷൻ സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് എൻടോർഖ് സൂപ്പർ സ്ക്വാഡ് വേരിയന്റിലും ഇടംപിടിച്ചിരിക്കുന്നത്. ഇത് 7,000 rpm-ൽ 9.38 bhp പവറും 5,500 rpm-ൽ 10.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സ്റ്റാൻഡേർഡ് എൻടോർഖിന് 68,385 രൂപ മുതൽ വില ആരംഭിക്കുമ്പോൾ ടോപ്പ് എൻഡ് റേസ് എഡിഷനായി 74,865 രൂപ എക്സ്ഷോറൂം വില മുടക്കേണ്ടി വരും. എന്നാൽ പുതിയ സ്പെഷ്യൽ മാർവൽ സൂപ്പർ സ്ക്വാഡ് എഡിഷന് 77,865 രൂപയാണ് വില.