നോർട്ടൺ 650 സിസി പാരലൽ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ പരിചിതമായ പേരാണ് നോർട്ടൺ. അടുത്തിടെ ടിവിഎസ് ഏറ്റെടുത്ത ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡ് ഇന്ത്യയിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ്.

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

അടുത്ത വർഷം അവസാനത്തോടെ പുതിയ 650 സിസി മിഡിൽവെയ്റ്റ് ബൈക്കുകൾ അന്താരാഷ്ട്ര തലത്തിൽ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. 2018-ൽ നോർട്ടൺ അറ്റ്ലസ് റേഞ്ചർ, അറ്റ്ലസ് നോമാഡ് എന്നിവ ഉൾപ്പെടുന്ന പ്രീമിയം 650 സിസി നോർട്ടൺ മോട്ടോർസൈക്കിളുകൾ പ്രദർശിപ്പിച്ചിരുന്നു.

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

ഇവയുടെ അരങ്ങേറ്റവും നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് കമ്പനി നീങ്ങി. തുടർന്ന് ടിവിഎസ് ഏറ്റെടുത്ത കമ്പനിയുടെ പദ്ധതികൾ പൂർത്തീകരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്.

MOST READ: അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള വാഹന ഹബ്ബാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സർക്കാർ

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

നോർട്ടന്റെ ഇടക്കാല സിഇഒ ജോൺ റസൽ 2021 ലെ കമ്പനിയുടെ പദ്ധതികൾ വെളിപ്പെടുത്തുകയുണ്ടായി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോർട്ടൺ 650 സിസി അറ്റ്ലസ് ശ്രേണി ബൈക്കുകൾ ഇപ്പോഴും വികസന പ്രക്രിയയിലാണെന്നും അടുത്ത വർഷം അവസാനം വരെ ഇത് ഉത്പാദനത്തിലേക്ക് കടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

650 സിസി പാരലൽ ട്വിന്നിന്റെ ഹൈ-പെർഫോമൻസ് പതിപ്പ് ഉപയോഗിക്കുന്ന നോർട്ടൺ സൂപ്പർലൈറ്റ് സ്പോർട്സ് ബൈക്കും കമ്പനിയുടെ ആസൂത്രിത മോഡൽ ലൈനപ്പിന്റെ ഭാഗമാണെന്നും റസൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആ ബൈക്കിന്റെ അവതരണത്തെ കുറിച്ച് കമ്പനി സൂചനയൊന്നും നൽകിയിട്ടില്ല.

MOST READ: ഡോബ്ര-ചാന്തി; ഗതാഗതയോഗ്യമായ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റവരി പാലം ജനങ്ങൾക്കായി തുറന്നു

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

നോർട്ടനെ ഏറ്റെടുക്കുന്ന സമയത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ടിവിഎസ് പരാമർശിച്ചെങ്കിലും തീയതി ഒന്നും പ്രഖ്യാപിച്ചിരുന്നില്ല. നിലവിൽ യൂറോ-5 അനുസരിച്ചുള്ള മോട്ടോർസൈക്കിളുകളില്ലാത്തതിനാൽ പുതിയ പ്ലാന്റ് പൂർണമായും പ്രവർത്തനക്ഷമമാണ്.

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

അതിനാൽ ബൈക്കുകൾ ഉടൻ ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രത്യേകിച്ചും യുകെയിലും മറ്റ് വിപണികളിലും തീർപ്പുകൽപ്പിക്കാത്ത ഓർഡറുകൾക്ക് കമ്പനി മുൻ‌ഗണന നിലനിൽക്കുന്നതിനാൽ.

MOST READ: സംസ്ഥാനത്ത് ഡീസൽ ഓട്ടോറിക്ഷകൾക്ക് കുരുക്കൊരുങ്ങുന്നു

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

കൂടാതെ യൂറോ-5 നിലവാരത്തിലുള്ള നോർട്ടൺ V4 സൂപ്പർബൈക്ക് നമ്മുടെ വിപണിയിലെ വിലയേറിയ കാര്യമായിരിക്കും എന്നതിൽ സംശയമില്ല. ചില അടിസ്ഥാന അസംബ്ലി വഴി ടി‌വി‌എസ് വില നിയന്ത്രിക്കാൻ‌ കഴിയുമെങ്കിലും അതിന് 20 ലക്ഷം രൂപയിൽ‌ കൂടുതൽ‌ ചെലവ് വരും.

നോർട്ടൺ 650 സിസി പാരലർ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

എന്നാൽ റോയൽ എൻഫീൽഡ് 650 സിസി ബൈക്കുകളേക്കാൾ കൂടുതൽ പ്രീമിയവും ചെലവേറിയതുമാണെങ്കിലും വരാനിരിക്കുന്ന നോർട്ടൺ 650 സിസി മോട്ടോർസൈക്കിളുകൾ നമ്മുടെ വിപണിക്ക് അനുയോജ്യമാകും.

Most Read Articles

Malayalam
English summary
Norton 650cc Parallel-Twin Models Expected Late Next Year. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X