അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

ടിവി‌എസ് മോട്ടോർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ നോർട്ടൺ തങ്ങളുടെ പുതിയ അറ്റ്ലസ് ശ്രേണി സ്‌ക്രാംബ്ലറുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചു.

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

650 സിസി പാരലൽ-ട്വിൻ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന നോർട്ടൺ അറ്റ്ലസ് നോമാഡും അറ്റ്ലസ് റേഞ്ചറും അടുത്ത വർഷം ഉത്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

2018-ലാണ് നോർട്ടൺ അറ്റ്ലസ് സ്‌ക്രാംബ്ലറുകൾ ആദ്യമായി പരിചയപ്പെടുത്തിയത്. തുടർന്ന് 2019 മുതൽ വാണിജ്യപരമായി ലഭ്യമാകുമെന്ന് കരുതപ്പെട്ടിരുന്നിങ്കിലും കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും മോഡലുകളുടെ നിർമാണത്തെയും ബാധിക്കുകയായിരുന്നു.

MOST READ: CRF300L, CRF300 റാലി എന്നിവയുടെ നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

തുടർന്നാണ് ടിവിഎസ് ബ്രിട്ടീഷ് ബ്രാൻഡിനെ ഏറ്റെടുക്കുന്നതും പുതിയ സിഇഒ ആയി ജോൺ റസലിനെ നിയമിക്കുന്നതും. നോർട്ടൺ അറ്റ്ലസ് നോമാഡും നോർട്ടൺ അറ്റ്ലസ് റേഞ്ചറും വ്യത്യസ്ത ഫീച്ചറുകളും ഉപകരണങ്ങളും ഉപയോഗിച്ച് ഒരു പൊതു എഞ്ചിനും ചാസിയും പങ്കിടും.

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

പെർഫോമൻസിന്റെ കാര്യത്തിൽ 650 സിസി ട്വിൻ യൂണിറ്റ് 11,000 rpm-ൽ പരമാവധി 84 bhp കരുത്തും 64 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസോടെ അറ്റ്ലസ് റേഞ്ചറിന് കൂടുതൽ ട്രാവൽ സസ്പെൻഷൻ, ഒരു കൂട്ടം ബീഫിയർ ഹാൻഡിൽബാറുകൾ, ഒരു ചെറിയ ഫ്ലൈസ്‌ക്രീൻ, എഞ്ചിൻ ബാഷ്‌പ്ലേറ്റ്, ഉയർത്തിയ ഫ്രണ്ട് ഫെൻഡർ എന്നിവ ലഭിക്കും.

MOST READ: 2021 കിക്സിന്റെ ടീസർ പുറത്തിറക്കി നിസാൻ

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

റേഞ്ചറിന് 875 മില്ലിമീറ്റർ സീറ്റ് ഉയരമാണുള്ളത്. നോമാഡിന് 824 മില്ലീമീറ്റർ സീറ്റ് ഉയരമുണ്ട്. മോട്ടോർസൈക്കിളുകളുടെ ഭാരം ഏകദേശം 180 കിലോ ആയിരിക്കും.

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

16 ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് മുടക്കിയാണ് ടിവി‌എസ് മോട്ടോർ തങ്ങളുടെ വിദേശ അനുബന്ധ സ്ഥാപനങ്ങളിലൊന്നിലൂടെ നോർട്ടൺ മോട്ടോർസൈക്കിൾസ് ലിമിറ്റഡിന്റെ ആസ്തികൾ കൈവശപ്പെടുത്തിയത്.

MOST READ: വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

1898-ല്‍ ബെര്‍മിങ്ങ്ഹാം ആസ്ഥാനമായി ആരംഭിച്ച നോര്‍ട്ടണ്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ബൈക്കുകളാണ് നിർമിച്ചിരുന്നത്. കൂടാതെ ട്രൈംഫ്, ബിഎസ്എ, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയ്ക്ക് പുറമെ ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് വരുന്ന പുതിയ ഇരുചക്ര വാഹനനിര്‍മാതാക്കളാണ് നോര്‍ട്ടണ്‍ എന്നതും ശ്രദ്ധേയമാണ്.

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

650 സിസി പാരലൽ ട്വിന്നിന്റെ ഹൈ-പെർഫോമൻസ് പതിപ്പ് ഉപയോഗിക്കുന്ന നോർട്ടൺ സൂപ്പർലൈറ്റ് സ്പോർട്സ് ബൈക്കും കമ്പനിയുടെ ആസൂത്രിത മോഡൽ ലൈനപ്പിന്റെ ഭാഗമാണെന്നും സിഇഒ വ്യക്തമാക്കിയിട്ടുണ്ട്.

അറ്റ്ലസ് 650 സ്‌ക്രാംബ്ലർ മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച് നോർട്ടൺ

ഭാവിയിൽ നോർട്ടൺ മോട്ടോർസൈക്കിളുകൾ ഇന്ത്യയിലേക്ക് എത്തുമെങ്കിലും ബൈക്കുകളുടെ അരങ്ങേറ്റത്തിന് രണ്ട് വർഷമെങ്കിലും വേണം എന്നാണ് സൂചന. യുകെയിലും മറ്റ് വിപണികളിലും തീർപ്പുകൽപ്പിക്കാത്ത ഓർഡറുകൾക്ക് കമ്പനി മുൻ‌ഗണന നിലനിൽക്കുന്നതിനാലാണ് ഈ കാലതാമസം.

Most Read Articles

Malayalam
English summary
Norton Started The Booking Of Atlas 650 Scrambler. Read in Malayalam
Story first published: Friday, December 4, 2020, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X