Just In
- 2 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 3 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 4 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 4 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
റിട്ട. ഡിജിപി ജേക്കബ് തോമസിന് നല്‍കാനുള്ള ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍
- Movies
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
- Finance
എല്ലാവര്ക്കും 'പൈപ്പ് വെള്ളം'... സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് മൂന്ന് ലക്ഷം കോടി രൂപ!
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശ്രേണിയിലുടനീളം ഓഫറുകളും ആനുകൂല്യങ്ങളുമായി ഒഡീസി
ഉത്സവകാലം അടുത്തതോടെ, ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒഡീസി.

ഒഡീസി തങ്ങളുടെ ഉത്പ്പന്ന ശ്രേണിയില്‍ ഹോക്ക്, റേസര്‍, ഇവോക്കിസ് എന്നിവയിലുടനീളം ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. കൂടാതെ ഓഫറുകള്‍ പരിമിതമായ സമയത്തേക്ക് ലഭ്യമാണ്.

2020 ഒക്ടോബര്‍ 28-നും 2020 നവംബര്‍ 15-നും ഇടയില്‍ നടത്തിയ എല്ലാ വാങ്ങലുകള്‍ക്കും ഓഫറുകള്‍ സാധുവാണ്. മാത്രമല്ല, ലോണാവാലയിലെ കാമെലിയ വില്ലാസില്‍ 6,000 രൂപ വിലമതിക്കുന്ന ഒരു രാത്രി സൗജന്യ താമസവും ഒഡീസി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫര്‍ 2021 മാര്‍ച്ച് വരെ സാധുവാണ്.
MOST READ: മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി

ഉത്സവ ഓഫറുകളെക്കുറിച്ച് ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നെമിന്‍ വോറ പറയുന്നതിങ്ങനെ, പകര്‍ച്ചവ്യാധിയും വ്യക്തിഗത സുരക്ഷ ഉറപ്പുവരുത്തേണ്ട ഉപഭോക്താവിന്റെ ആവശ്യകതയും കാരണം വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യം വര്‍ദ്ധിച്ചു.

ഇത് അന്വേഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇലക്ട്രിക് സ്കൂട്ടറുകളിലും ബൈക്കുകളിലുമുള്ള താല്‍പ്പര്യത്തിനും ഇടയാക്കി. മറ്റുഭാഗത്ത്, കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനും ഈ സീസണില്‍ വില്‍പ്പന വര്‍ദ്ധിക്കുന്ന ഉറച്ച നടപടികള്‍ സ്വീകരിക്കുന്നതിനും ബ്രാന്‍ഡ് ആഗ്രഹിക്കുന്നു.
MOST READ: ഓഫ് റോഡ് കഴിവുകള്‍ തെളിയിച്ച് ഫോഴ്സ് ഗൂര്‍ഖ; വീഡിയോ

ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ. തങ്ങളുടെ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാത്തരം റൈഡര്‍മാര്‍ക്കും അനുയോജ്യമാണെന്നും നെമിന്‍ പറഞ്ഞു.

ഓരോ ബുക്കിംഗിനും ഒഡീസി 3,000 രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറും നല്കുന്നു. നിലവില്‍ രാജ്യത്ത് ആറ് ഡീലര്‍ഷിപ്പുകളുള്ള കമ്പനിക്ക് 2021 മാര്‍ച്ചോടെ 10 പുതിയ ഔട്ട്ലെറ്റുകള് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.
MOST READ: മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

ഇത് അടുത്ത വര്‍ഷം അവസാനത്തോടെ 25 നഗരങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ദേശീയ, പ്രാദേശിക അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന നിലവിലുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

നിലവില്‍ ഒഡീസി ഇലക്ട്രിക് വെഹിക്കിള്‍സ് ആറ് ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു. ഇതില്‍ ഏറ്റവും താങ്ങാനാവുന്ന ഒഡീസി ഇലക്ട്രിക് ഇരുചക്രവാഹനം 59,900 രൂപയ്ക്ക് വില്‍ക്കുന്ന റേസറാണ്, അതേസമയം ഏറ്റവും ചെലവേറിയ മോഡല്‍ 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഇവോക്കിസ് ആണ്.