ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ ബ്രാന്‍ഡുകള്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) അടുത്തകാലത്തിയി വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നത്. ഇതിന്റെ ഫലമായി നിരവധി ഇവി സ്റ്റാര്‍ട്ടപ്പുകളും നിര്‍മ്മാതാക്കളും അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

ഇവികളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനികള്‍ക്കും വാങ്ങുന്നവര്‍ക്കും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ ഇവി പോളിസികളില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

മറ്റ് പല സംസ്ഥാനങ്ങളെയും പോലെ തമിഴ്നാടും ഇവി നിര്‍മാണ കേന്ദ്രമായി മാറാന്‍ ശ്രമിക്കുന്നു. അതിനാല്‍ നിരവധി ഇവി ബ്രാന്‍ഡുകളും സ്റ്റാര്‍ട്ടപ്പുകളും നികുതി ഇളവുകള്‍ ഉപയോഗിച്ച് ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആംപിയര്‍ ഇലക്ട്രിക്, ഒഖിനാവ എന്നിവയാണ് ഏറ്റവും പുതിയ ബ്രാന്‍ഡുകള്‍.

MOST READ: ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആംപിയറും ഒഖിനാവയും തമിഴ്നാട്ടില്‍ പുതിയ നിക്ഷേപം നടത്താന്‍ ശ്രമിക്കുകയാണ്. രണ്ട് ബ്രാന്‍ഡുകളും തെക്കന്‍ സംസ്ഥാനത്ത് നിക്ഷേപിക്കുന്നതിന് അടിയന്തര അല്ലെങ്കില്‍ ദീര്‍ഘകാല താല്‍പര്യം പ്രകടമാക്കി.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

ആംപിയര്‍ ഇലക്ട്രിക് ഉള്‍പ്പെടെ നിരവധി ഇവി നിര്‍മ്മാതാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് തമിഴ്നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ മുരുകാനന്ദം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

MOST READ: നോർട്ടൺ 650 സിസി പാരലൽ-ട്വിൻ മോഡലുകളുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിച്ചേക്കും

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

ഗ്രീവ്‌സ് കോട്ടണിന്റെ അനുബന്ധ സ്ഥാപനമായ ആംപിയര്‍ അതിന്റെ നിലവിലുള്ള ശേഷി പ്രതിവര്‍ഷം 2.50 ലക്ഷം യൂണിറ്റായി വികസിപ്പിക്കുന്നതിനായി 400 കോടി രൂപ മുതല്‍മുടക്ക് നടത്താന്‍ ഒരുങ്ങുന്നു. നിലവില്‍ 50,000 ഉത്പാദന ശേഷിയുള്ള പ്ലാന്റ് കമ്പനി നടത്തുന്നു. തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ ആശ്രയിച്ച് നിക്ഷേപം സംബന്ധിച്ച് കമ്പനി തീരുമാനം കൈക്കൊള്ളും.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

ആംപിയര്‍ കൂടാതെ ഒഖിനാവയും തമിഴ്നാട്ടില്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ട്. വില്‍പ്പനയുടെ 60 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്.

MOST READ: വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

ഇതില്‍ തമിഴ്നാട് 20 ശതമാനം മാത്രമാണ്. രാജസ്ഥാനിലെ ഭിവാടി ആസ്ഥാനമായുള്ള പ്ലാന്റിന് ശേഷം രാജ്യത്ത് രണ്ടാമതായി തമിഴ്നാട്ടില്‍ അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നത് കമ്പനി ഗൗരവമായി തന്നെയാണ് പരിഗണിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആംപിയര്‍, ഒഖിനാവ് ബ്രാന്‍ഡുകള്‍

എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 100 ശതമാനം നികുതി ഇളവ് നല്‍കാനുള്ള തീരുമാനം തമിഴ്നാട് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് മറ്റ് പല ഇവികളെയും ആകര്‍ഷിക്കുകയും കമ്പനികളെ അവരുടെ ബിസിനസ്സ് ഇവിടെ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Okinawa, Ampere To Increase Electric Scooter Production. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X