ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

ഗുരുഗ്രാമില്‍ നിന്നുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഒഖിനാവ ബാംഗളൂരു നഗരത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി പുതിയ ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിക്കുന്നു.

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ പദ്ധതിയുമായി നിര്‍മ്മാതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ മിക്ക നിര്‍മ്മാതാക്കളും ഹോം ഡെലിവറി, ഓണ്‍ലൈന്‍ വില്‍പ്പന ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

ഏറ്റവും പുതിയ സേവനം സൗജന്യമായിരിക്കുമെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമേ ലഭ്യമാകൂ എന്നും ഒഖിനാവ അറിയിച്ചു. കൊവിഡ് -19 യുടെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റം ആവശ്യമാണെന്ന് മനസ്സിലായി. സുരക്ഷിതമായ സംവിധാനം സ്വീകരിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് എംഡിയും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു.

MOST READ: 100 സിസി പ്ലാറ്റിന ഡിസ്‌ക് പതിപ്പിന്റെ ഡെലിവറി ആരംഭിച്ച് ബജാജ്

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

അസംബ്ലി യൂണിറ്റിലും ഡീലര്‍ഷിപ്പുകളില്‍ ഡെലിവറിക്ക് ശേഷവും ഉത്പ്പന്നങ്ങളുടെ ശരിയായ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള ഉപദേശം ഞങ്ങള്‍ അടുത്തിടെ പുറപ്പെടുവിച്ചിരുന്നുതായും അദ്ദേഹം പറഞ്ഞു.

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

മുഴുവന്‍ വാങ്ങല്‍ പ്രക്രിയയും ഡിജിറ്റലൈസ് ചെയ്യുന്നതിന് കമ്പനി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഒഖിനാവ ഒരു ഇ-കൊമേഴ്സ് പോര്‍ട്ടലും ആരംഭിച്ചു. ഡീലര്‍ഷിപ്പ് തലത്തില്‍ പോലും കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

ബുക്ക് ചെയ്ത വാഹനം സ്വീകരിക്കുന്നതിന് ഉപഭോക്താവിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹോം ഡെലിവറി സേവനം. ഡെലിവറി വ്യക്തിയുടെ താപനില പരിശോധനയ്ക്കൊപ്പം ഉത്പ്പന്നത്തിന്റെ ശരിയായ ശുചിത്വം ഉറപ്പാക്കുമെന്നും പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കുന്നു.

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

ഏറ്റവും പുതിയ സേവനം 2020 ഓഗസ്റ്റ് 15 മുതല്‍ ബാംഗളൂരു നഗരത്തില്‍ ആരംഭിച്ചു. ബാംഗളൂരുവിലെ ഉപഭോക്തൃ പ്രതികരണത്തെ അടിസ്ഥാനമാക്കി മറ്റ് നഗരങ്ങളിലും ഇത് വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

MOST READ: ടിയാഗൊയ്ക്കും ടർബോ പെട്രോൾ പതിപ്പ് ഒരുങ്ങുന്നു, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

2015 -ലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒഖിനാവ് വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ഹോം ഡെലിവറി സേവനങ്ങള്‍ ആരംഭിച്ച് ഒഖിനാവ

2020 അവസാനത്തോടെ 500-ല്‍ അധികം ഡീലര്‍ഷിപ്പുകളായി ശൃംഖല ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങള്‍ അനുസരിച്ച്, സാമൂഹിക അകലം ഉള്‍പ്പടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍.

Most Read Articles

Malayalam
English summary
Okinawa Begins Doorstep Delivery Service Of Electric Scooters in Bangalore. Read in Malayalam.
Story first published: Tuesday, August 18, 2020, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X