ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്-ഇരുചക്ര വാഹന നിർമാതാക്കളിലൊരാളായ ഒഖീനാവ ഓട്ടോടെക്, ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കായി പുതിയ കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ചു.

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

നിലവിലെ മോഡലുകളിലും ഭാവി ലോഞ്ചുകളിലും ഈ സേവനം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. മികച്ച നിലവാരമുള്ള പ്രീമിയം നിറങ്ങൾ ഉപയോഗിച്ച് പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ സ്‌കൂട്ടറുകളിൽ കൈകൊണ്ട് ഡിസൈൻ വരയ്ക്കും.

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ക്രിസ്റ്റൽ, കമേലിയോൺ, സൂപ്പർഹീറോ തുടങ്ങി വിവിധ തീമുകൾ കമ്പനി വാഗ്ദാനം ചെയ്യും. ഉപഭോക്താക്കൾക്ക് അവരുടെ ഇനീഷ്യലുകൾ സ്കൂട്ടറുകളിൽ കൈകൊണ്ട് വരയ്ക്കാനും കഴിയും.

MOST READ: കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഒഖീനാവ തങ്ങളുടെ പുതിയ വെബ്‌സൈറ്റിലൂടെ ഈ സേവനം വാഗ്ദാനം ചെയ്യും. ഉപഭോക്താക്കൾക്ക് അവർ വാങ്ങാൻ ആഗ്രഹിക്കുന്ന സ്കൂട്ടർ മോഡലിനൊപ്പം വിവിധ നിറങ്ങളിൽ നിന്നും തീമുകളിൽ നിന്നും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കമ്പനി നൽകുന്നു. സ്കൂട്ടർ തയ്യാറായിക്കഴിഞ്ഞാൽ, ഉപഭോക്താക്കളുടെ ഏറ്റവും അടുത്തുള്ള ഡീലർഷിപ്പുകളിലെത്തും.

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഈ മേഖലയിലെ "മേക്ക് ഇൻ ഇന്ത്യ" പ്രത്യയശാസ്ത്രത്തെ ഒഖീനാവ പ്രോത്സാഹിപ്പിക്കുന്നു. ഇ-സ്കൂട്ടറുകളിൽ കസ്റ്റം ഹാൻഡ് പെയിന്റ് ഡിസൈനുകൾ നൽകുന്ന പുതിയ സേവനം ഇതിനുള്ള മറ്റൊരു ഘട്ടമാണ്.

MOST READ: ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി സ്‌കോഡ

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഒരു വ്യക്തിക്ക് തങ്ങളുടെ സ്കൂട്ടറിൽ അവർക്ക് ഇഷ്ടമുള്ള നിറവും രൂപകൽപ്പനയും നൽകാം. ഈ സേവനം ലോകമെമ്പാടുമുള്ള ഒന്നിലധികം ബ്രാൻഡുകളും നൽകുന്നുണ്ട്.

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ സേവനം അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്ന് ഒഖീനാവയിലെ എംഡി ജീതേന്ദർ ശർമ്മ പറഞ്ഞു.

MOST READ: കെടിഎം RC 125-ന് ഒത്ത എതിരാളി; പുതിയ GSX-R125 അവതരിപ്പിച്ച് സുസുക്കി

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

ഒരാഴ്ച മുമ്പ്, ഒഖീനാവ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. Oki100 എന്ന് പേര് നൽകിയിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന് നിർമ്മാതാക്കൾ പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമ്മിക്കും.

ഉപഭോക്താക്കൾക്കായി കസ്റ്റം ഹാൻഡ് പെയിന്റിംഗ് സേവനങ്ങൾ പ്രഖ്യാപിച്ച് ഒഖീനാവ

അതായത് മോട്ടോർസൈക്കിളിന്റെ ബാറ്ററി സെല്ലിനു പുറമേ മറ്റ് എല്ലാ ഘടകങ്ങളും കമ്പനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വാഹനം വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Okinawa Offers Custom Hand Painting Services For Customers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X