ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒഖിനാവ. Oki100 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ഉത്സവ സീസണില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

ഒഖിനാവ സ്‌കൂട്ടേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ജീതേന്ദര്‍ ശര്‍മയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിച്ചിരുന്നു. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച് പ്രോട്ടോടൈപ്പ് മോഡലിന് പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചുവെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

പൂര്‍ണമായും രാജ്യത്ത് നിര്‍മ്മിക്കുന്ന മോഡല്‍ ആണെങ്കില്‍ കൂടിയും ബാറ്ററി സെല്ലുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ 100 കിലോമീറ്ററാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിന്റെ പരമാവധി വേഗത.

MOST READ: ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി ഡേവിഡ്‌സൺ

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

72V 63Ah ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലിന് കരുത്തേകുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. തുടര്‍ച്ചയായ ചാര്‍ജിങ് ഇല്ലാതെ ദീര്‍ഘദൂര യാത്ര വാഗ്ദാനം ചെയ്യുക എന്നതാണ് ഈ ബൈക്കിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

മെച്ചപ്പെട്ട ഉടമസ്ഥാവകാശ അനുഭവത്തിനായി Oki100 ഊരിമാറ്റാവുന്ന ബാറ്ററികള്‍ അവതരിപ്പിക്കുമെന്നും ഒഖിനാവ സ്ഥിരീകരിച്ചു. ട്രെല്ലിസ് ഫ്രെയിമും ചെറിയ ടയറുകളും ഉള്ള Oki100 ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ പതിപ്പ് പോലെ കാണപ്പെടുന്നുവെന്നാണ് ആളുകള്‍ പറയുന്നത്.

MOST READ: ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും ഇടംപിടിച്ചിട്ടുണ്ട്.

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡായി ഒഖിനാവ വാഗ്ദാനം ചെയ്‌തേക്കും. ചെറിയ അലോയി വീലുകളും Oki100 -ന്റെ സവിശേഷതയാണ്. വിപണിയിലെ മറ്റ് പ്രീമിയം ഇലക്ട്രിക് മോഡലുകളില്‍ കണ്ടിരിക്കുന്ന പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയും Oki100 -ലും കമ്പനി ഉള്‍പ്പെടും.

MOST READ: സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

കമ്പനിയുടെ രാജസ്ഥാന്‍ പ്ലാന്റിലാകും മോട്ടോര്‍സൈക്കിളിന്റെ നിര്‍മ്മാണം. പ്രാദേശികമായി നിര്‍മ്മിക്കുന്നതുകൊണ്ട് വില പിടിച്ച് നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. റിവോള്‍ട്ട് RV400, വില്‍പ്പനയ്‌ക്കെത്താനിരിക്കുന്ന ടോര്‍ഖ് T6X എന്നീ മോഡലുകളാകും മുഖ്യഎതിരാളികള്‍.

Source: Zigwheels

Most Read Articles

Malayalam
English summary
Okinawa Oki100 Electric Motorcycle Details Revealed. Read in Malayalam.
Story first published: Friday, September 25, 2020, 10:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X