തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ഇലക്ട്രിക് വാണിജ്യ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതായി അടുത്തിടെയാണ് ഓല പ്രഖ്യാപിച്ചത്. 2021-ഓടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച ഓല ഇന്ത്യയില്‍ ആദ്യത്തെ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു. തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെക്കുകയും 2,400 കോടി രൂപ മുതല്‍മുടക്ക് നടത്തുകയും ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ഈ പദ്ധതി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മ്മാണ കേന്ദ്രമാണിതെന്ന് പറയപ്പെടുന്നു. പ്രാരംഭ വാര്‍ഷിക ഉല്‍പാദന ശേഷി പ്രതിവര്‍ഷം 2 ദശലക്ഷം (20 ലക്ഷം) യൂണിറ്റാണ്.

MOST READ: ഹോണ്ടയുടെ ഇയർ എൻഡ് ഓഫർ; മോഡലുകൾക്ക് 5,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

നേരത്തെ സ്വന്തമാക്കിയ ഓലയുടെ എറ്റെര്‍ഗോ ആപ്പ് സ്‌കൂട്ടര്‍ ഉപയോഗിച്ച് തമിഴ്നാട് പ്ലാന്റ് ഉത്പാദനം ആരംഭിക്കും. നീക്കംചെയ്യാവുന്ന ബാറ്ററിയും പോര്‍ട്ട് ചെയ്യാന്‍ എളുപ്പമുള്ളതും എവിടെ നിന്നും ചാര്‍ജ് ചെയ്യുന്നതുമാണ് ആപ്പ് സ്‌കൂട്ടറിന്റെ സവിശേഷത. ഇന്റലിജന്റ് ടീച്ച് ബേസ്ഡ് സ്മാര്‍ട്ട് സവിശേഷതകള്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഒരു ആധുനിക ഉപയോക്തൃ അനുഭവം നല്‍കുന്നു.

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ വലിയ രീതിയില്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു വലിയ ഘട്ടമാണിത്. നിലവില്‍, ടെക് കമ്പനികള്‍, പുതിയ കമ്പനികള്‍, പുതിയതും പരമ്പരാഗതവുമായ കമ്പനികള്‍ തമ്മിലുള്ള ബന്ധം എന്നിവ വ്യവസായം കാണുന്നു.

MOST READ: ക്രിസ്മസിന് മുമ്പ് ആള്‍ട്രോസിന് പുതിയ വേരിയന്റുമായി ടാറ്റ; ടീസര്‍ കാണാം

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സ് വളരുന്നതിനനുസരിച്ച് രണ്ടായിരത്തിലധികം പേരെ നിയമിക്കാനുള്ള പദ്ധതി നേരത്തെ ഓല പ്രഖ്യാപിച്ചിരുന്നു. ഫയര്‍ ഇലക്ട്രിക്, സ്മാര്‍ട്ട് അര്‍ബന്‍ മൊബിലിറ്റി സൊല്യൂഷനുകളില്‍ എത്തിക്കുന്ന ആഗോളതലത്തിലാണ് ബ്രാന്‍ഡ് ഊന്നല്‍ നല്‍കുന്നത്.

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

പദ്ധതികള്‍ ഔപചാരികമാക്കിയതിനാല്‍, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി ഓല പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഓല ഇലക്ട്രിക് 250 മില്യണ്‍ ഡോളര്‍ മസായോഷി സോണിന്റെ സോഫ്റ്റ്ബാങ്കില്‍ നിന്ന് സമാഹരിച്ച് അതിന്റെ മൂല്യം ഒരു ബില്യണ്‍ ഡോളറിലേക്ക് എത്തിച്ചു.

MOST READ: മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതായി ഈ നീക്കം എടുത്തുകാണിക്കുന്നു. ഇന്ത്യയ്ക്ക് പ്രധാന ഇവി അഡാപ്ഷന്‍ പ്ലാനുകളുണ്ടെന്ന് കണക്കിലെടുക്കുമ്പോള്‍, ഓലയെപ്പോലുള്ള ഒരു വലിയ പ്രോജക്റ്റ് പ്രാദേശിക അറിവ് സഹിതം പ്രാദേശിക വിതരണ ശൃംഖലകള്‍ സജ്ജീകരിക്കുന്നതിനും ഉത്പ്പാദിപ്പിക്കുന്നതിനും സഹായിക്കും.

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറുകളുടെ നിലവിലെ ശ്രേണി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി, ഓല ഇ-സ്‌കൂട്ടറുകള്‍ക്ക് മത്സരാധിഷ്ഠിതമായി വില നല്‍കും. ഇതോടെ, ഇന്ത്യയില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യൂണിറ്റ് ഇരുചക്ര വാഹന വിപണിയില്‍ എത്തിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

MOST READ: പുതിയ ഇലക്ട്രിക് റിക്ഷ അവതരിപ്പിച്ച് സിങ്കം; വില 1.85 ലക്ഷം രൂപ

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

ഏഥര്‍ എനര്‍ജി, ആംപിയര്‍, ഒഖിനാവ, ടോര്‍ക്ക് മോട്ടോര്‍സ്, ഹീറോ ഇലക്ട്രിക് എന്നിവര്‍ക്കെതിരെയാകും ഈ സ്‌കൂട്ടര്‍ വിപണിയില്‍ മത്സരിക്കുക. ഇന്‍ബില്‍റ്റ് പോര്‍ട്ട് ഉപയോഗിച്ച് ഹോം ചാര്‍ജിംഗിനും പബ്ലിക് ചാര്‍ജിംഗിനുമുള്ള പിന്തുണ ഇന്ത്യയിലെ ആപ്പ് സ്‌കൂട്ടറിന് ഉണ്ടാകും.

തമിഴ്‌നാട്ടില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റുമായി ഓല; നിരവധി തൊഴിലവസരങ്ങളും

കൂടാതെ പരസ്പരം മാറ്റാവുന്ന മൂന്ന് ബാറ്ററി മൊഡ്യൂളുകളുമായി വരും. 80 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാന്‍ സാധിക്കുന്ന 600 W ബാറ്ററിയാകും സ്‌കൂട്ടറിന്റെ കരുത്ത്. ഇന്ത്യയ്ക്ക് പുറമെ മറ്റ് വിപണികളിലും സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തും.

Most Read Articles

Malayalam
English summary
Ola Electric Scooter Plant In Tamil Nadu Will Be Largest In The World. Read in Malayalam.
Story first published: Monday, December 14, 2020, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X