ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

ഡച്ച് ഇലക്ട്രിക് ബ്രാൻഡായ എറ്റെർഗോ വാങ്ങിയതായി ഓല ഇലക്ട്രിക് പ്രഖ്യാപിച്ചു, കൂടാതെ ഇന്ത്യയിൽ ആപ്പ്‌സ്‌കൂട്ടര്‍ എന്ന ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് റൈഡ്-ഷെയറിംഗ് ബ്രാൻഡിന്റെ പ്രവേശനം ഇത് അടയാളപ്പെടുത്തുന്നു. ഏഥർ 450 X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് എന്നിവ ഉൾപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുന്ന ആപ്പ്‌സ്‌കൂട്ടര്‍ ഒരു പ്രീമിയം ഇലക്ട്രിക് സ്കൂട്ടറായിരിക്കും.

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

2018 -ൽ ആദ്യമായി തങ്ങളുടെ സൃഷ്ടി പ്രദർശിപ്പിച്ച ആംസ്റ്റർഡാമിൽ നിന്നുള്ള ഒരു ഡച്ച് കമ്പനിയാണ് എറ്റെർഗോ. ഈ ഏറ്റെടുക്കലിനൊപ്പം, ആപ്പ്സ്‌കൂട്ടർ നിർമ്മിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം കമ്പനിക്ക് ഒടുവിൽ ലഭിക്കും.

MOST READ: ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

കഴിഞ്ഞ വർഷം കാണിച്ച ചില ചൈനീസ് ഉൽ‌പ്പന്നങ്ങളെപ്പോലെ ഇത് ഒരു പകർപ്പല്ലെങ്കിലും വെസ്പയുടെ ചില രൂപസാദൃശ്യങ്ങൾ ഇത് ഓർമ്മപ്പെടുത്തുന്നു.

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

നാവിഗേഷൻ, ജിയോ ഫെൻസിംഗ്, സ്മാർട്ട്‌ഫോൺ പെയറിംഗ് എന്നിവ പോലുള്ള കണക്റ്റഡ് സവിശേഷതകളോടെയാവും വാഹനം എത്തുന്നത്. ഉപഭോക്താക്കളുടെ ഇൻകമിംഗ് കോളുകൾ, മ്യൂസിക്ക് എന്നിവ നിയന്ത്രിക്കാൻ 7.0 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇന്റർഫേസ് അനുവദിക്കുന്നു. എന്നാൽ നിങ്ങൾ ജാഗ്രത പാലിക്കാനും എന്തെങ്കിലും ക്രമീകരിക്കാൻ ഹാൻഡിൽബാർ സ്വിച്ചുകളും നൽകിയിട്ടുണ്ട്.

MOST READ: കൊവിഡ്-19; ചലിക്കുന്ന പരിശോധനാ സൗകര്യമൊരുക്കി കൃഷ്‌ണ ഡയഗ്നോസ്റ്റിക്സ്

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

3kW ബ്രഷ്‌ലെസ് എസി മോട്ടോറാണ് ആപ്‌സ്‌കൂട്ടറിന്റെ ഹൃദയം. പീക്ക് പെർഫോമെൻസ് 6kW, 50Nm എന്നിങ്ങനെ റേറ്റുചെയ്യുന്നു. 3.9 സെക്കൻഡിനുള്ളിൽ 0-45 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്കൂട്ടറിന് സാധിക്കുന്നു.

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഏഥർ 450 മണിക്കൂറിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതേ സമയം എടുക്കും. അതിനാൽ ആപ്പ്‌സ്‌കൂട്ടര്‍ വേഗതയേറിയതാണ്.

MOST READ: കാഴ്ചയില്‍ ലോഗന് സമം; പ്രീമിയം ലുക്കില്‍ റെനോയുടെ പുതിയ കോംപാക്ട് സെഡാന്‍

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

1.155 kWh ചാർജ് ശേഷിയുള്ള മൂന്ന് മോഡുലാർ നീക്കംചെയ്യാവുന്ന ബാറ്ററികളും ഇതിന് ലഭിക്കും. ഈ ബാറ്ററികൾക്ക് ഉയർന്ന ഊർജ്ജ സാന്ദ്രതയുണ്ട്, ഓരോന്നിനും പൂർണ്ണ ചാർജിൽ 80 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

അതിനർത്ഥം മൂന്ന് ബാറ്ററികളും ചേർന്ന് 240 കിലോമീറ്റർ സഞ്ചരിക്കാനാവും എന്നതാണ്. ഇത് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏത് ഇലക്ട്രിക് സ്കൂട്ടറിനേക്കാളും ഉയർന്നതാണ്.

MOST READ: ഇനി ഹൈബ്രിഡ് സാങ്കേതികവിദ്യയും; പുതിയ ബി‌എം‌ഡബ്ല്യു 6 സീരീസ് ജിടി വിപണിയിൽ

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

മെക്കാനിക്കലുകളുടെ കാര്യത്തിൽ, ആപ്പ്സ്‌കൂട്ടർ മുന്നിൽ സിംഗിൾ സൈഡഡ് ടെലിസ്കോപ്പിക്ക് ഷോക്കും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റും ഉപയോഗിക്കുന്നു. ഇരു വശങ്ങളിലും ഡിസ്ക് ബ്രേക്കുകൾ ലഭിക്കും. 12 ഇഞ്ച് വീലുകളിലാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്. ഇത് ഇന്ത്യയിലെ സ്കൂട്ടറുകൾക്കായുള്ള പുതിയ സ്റ്റാൻഡേർഡ് സജ്ജീകരണമാണ്.

ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

സ്കൂട്ടർ തുടക്കത്തിൽ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും, തുടർന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 2021 -ഓടെ സ്‌കൂട്ടർ പുറത്തിറക്കാനാണ് ഓല ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Ola To Introduce Electric Appscooter In India. Read in Malayalam.
Story first published: Wednesday, May 27, 2020, 23:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X