ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പൂഷോ മോട്ടോര്‍സൈക്കിള്‍സ് അടുത്തിടെയാണ് ഫ്രാന്‍സില്‍ മെട്രോപോളിസ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. ഒരു ത്രീ വീല്‍ സ്‌കൂട്ടറാണ് മെട്രോപോളിസ്.

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗ്വാങ്ഡോംഗ് നഗരത്തിലെ പൊലീസ് ഫ്‌ലീറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സ്‌കൂട്ടറിനെക്കുറിച്ചും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വീണ്ടും വാര്‍ത്തയായിരിക്കുകയാണ്.

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ഇത്തവണ ത്രീ വീലര്‍ സ്‌കൂട്ടര്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹന വ്യൂഹത്തില്‍ ഇടംനേടിയെന്നാണ് വാര്‍ത്ത. ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതോടെയാണ് ഇപ്പോള്‍ ഇത് വാര്‍ത്തയായിരിക്കുന്നതും.

MOST READ: ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസി പാലസിലെ വാഹന വ്യൂഹത്തിലേക്കാണ് ഈ സ്‌കൂട്ടര്‍ എത്തിയിട്ടുള്ളത്. ഫ്രാന്‍സില്‍ മെട്രോപോളിസ് അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

പൂഷോ മോട്ടോര്‍സൈക്കിള്‍ ഒരു മികച്ച കമ്പനിയായി മുന്നേറുകയാണെന്ന തലകെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. എലിസി പാലസിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്യൂഷെ മെട്രോപൊളീസ് സ്‌കൂട്ടറിന്റെ ചിത്രം ഉള്‍പ്പെടെ മഹീന്ദ്ര ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ മേധാവി ട്വീറ്റ് ചെയ്തിരുന്നു.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ഫ്രാന്‍സില്‍ സാന്നിധ്യമറിയിക്കുന്നതിന് മുമ്പ് 2020 മേയ് മാസത്തോടെ ചൈനയിലെ ഗുവാങ്‌ഡോംഗ് സിറ്റി പൊലീസ് ഫ്‌ലീറ്റില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു. ഫ്രാന്‍സില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഈ വാഹനം സര്‍ക്കാര്‍ വാഹനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ മഹീന്ദ്ര താത്പര്യം അറിയിച്ചിരുന്നു.

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ഇത് കണക്കിലെടുത്താണ് പ്രസിഡന്റിന്റെ വാഹന വ്യൂഹത്തില്‍ പ്യൂഷെ മെട്രോപോളിസിന് ഇടം നേടാനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡലിനെ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് മഹീന്ദ്ര അടുത്തിടെ അറിയിച്ചിരുന്നു.

MOST READ: വിചിത്ര പരിഷ്കരണങ്ങൾ; റോഡ് റോളറായി മാറിയ ടിവിഎസ് വിക്ടർ

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

400 സിസി പവര്‍മോഷന്‍ LFE എഞ്ചിന്‍ ലഭിക്കുന്ന ബോള്‍ഡ് ലുക്കിംഗ് സ്‌കൂട്ടറാണ് പൂഷോ മെട്രോപോളിസ്. ഈ എഞ്ചിന്‍ 35 bhp കരുത്തും 38 Nm torque ഉം ഉത്പാദിപ്പിക്കും. മെട്രോപോളിസ് സ്‌കൂട്ടറിലെ ഒരു സവിശേഷതയാണ് ആന്റി-ലോക്ക് ബ്രേക്കുകള്‍.

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

ത്രീ-വീല്‍ ഡിസൈന്‍ മറ്റ് മാക്‌സ്-സ്‌കൂട്ടറുകള്‍ക്കെതിരെ വേറിട്ടുനില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. മെട്രോപോളിസ് വലുതായി കാണപ്പെടുന്നു, മുന്‍വശത്ത് ദൃഢമായ റോഡ് സാന്നിധ്യം വാഗ്ദാനം ചെയ്യുന്നു.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ഫ്രഞ്ച് പ്രസിഡന്റിന്റെ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് പൂഷോ മെട്രോപൊളിസ്

എന്നാല്‍, ഈ ത്രീ വീലര്‍ സ്‌കൂട്ടര്‍ ഉള്‍പ്പെടുന്ന മാക്‌സി സ്‌കൂട്ടര്‍ ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അത്ര ജനപ്രീയമല്ല. അതിനാല്‍ തന്നെ മെട്രോപോളിസ് എത്തിക്കുന്നത് സംബന്ധിച്ച് കൃത്യമായ സമയം വെളിപ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Peugeot Metropolis Added To France's Presidential Fleet. Read in Malayalam.
Story first published: Wednesday, September 23, 2020, 10:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X