കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തവുമായി പിയാജിയോ രംഗത്ത്. ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ തന്നെ നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ സഹായവുമായി രംഗത്തുണ്ട്.

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോയും രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വലയുന്ന ആളുകള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനും ആശുപത്രികളില്‍ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ഇതിന്റെ ആദ്യ ചുവടുവെയ്പ്പായി കമ്പനി പുനെയിലും ബരാമതിയിലുമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് 1000 റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഓഫില്‍ എത്തിച്ച് നല്‍കിയത്.

MOST READ: ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ബരാമതി എംഐഡിസി ഏരിയയിലെ തൊഴിലാളികള്‍ക്കാണ് ഈ കിറ്റ് നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, ബരാമതി സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് ഒരുക്കാനും കമ്പനി സന്നധദ്ധത അറിയിച്ചിട്ടുണ്ട്.

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ഇതിനായി ഇസിജി മെഷിന്‍, ഐസിവൈ ബെഡ്, പള്‍സ് ഓക്സിമീറ്റര്‍, സുരക്ഷ ഉപകരണങ്ങള്‍, ഐസോലേഷന്‍ വാര്‍ഡിലേക്ക് ആവശ്യമായി മെഡിക്കല്‍ ഉപകരണങ്ങളും പിയാജിയോ എത്തിച്ച് നല്‍കും.

MOST READ: 56-ന്റെ നിറവിൽ ഫോർഡ് മസ്താംഗ്

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

പുനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മികച്ച ചികിത്സ സൗകര്യമൊരുക്കുന്നതിനുമായി യുണൈറ്റഡ് വേ മുംബൈ (United Way Mumbai) എന്ന എന്‍ജിഒ (NGO) യുമായും പിയാജിയോ സഹകരിക്കുന്നുണ്ട്. ആശുപത്രിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

വെസ്പ, അപ്രീലിയ ബ്രാന്‍ഡ് നാമത്തില്‍ കമ്പനി നിരവധി പുതിയ മോഡലുകള്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2020 ഓട്ടോ എക്സ്പോയില്‍ പങ്കെടുത്ത് ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു കമ്പനി. നിരവധി മോഡലുകളെ കമ്പനി പരിചയപ്പെടുത്തുകയും ചെയ്തു.

MOST READ: ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ഇലക്ട്രിക്ക് നിരയിലേക്ക് ഇലക്ട്രിക്ക എന്നൊരു സ്‌കൂട്ടറിനെയും മാക്‌സി സ്‌കൂട്ടര്‍ നിരയിലേക്ക് അപ്രീലിയ SXR എന്നൊരു മാക്‌സി സ്‌കൂട്ടറിനെയും കമ്പനി പരിചയപ്പെടുത്തി. ഈ വര്‍ഷം തന്നെ സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ഈ വര്‍ഷം തന്നെ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഇലക്ട്രിക്കായെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റ ചാര്‍ജില്‍ ഏകദേശം 100 കിലോമീറ്റര്‍ വരെ ഈ വാഹനത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും.

MOST READ: വെന്യു ബിഎസ് VI ഡീസല്‍ എഞ്ചിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

ഒറ്റനോട്ടത്തില്‍ ബജാജ് ചേതക് ഇലട്രിക്കിനെ ഓര്‍മ്മപ്പെടുത്തും വെസ്പ ഇലട്രിക്ക. വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ഒഴുകിയിറങ്ങുന്ന മുന്‍വശവും സ്‌കൂട്ടറിന് ക്ലാസിക് തനിമ നല്‍കും. സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുണ്ടെന്നതാണ് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത.

കൊവിഡ്-19 പോരാട്ടത്തില്‍ ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി പിയാജിയോ

പിറകിലേക്ക് നീങ്ങാന്‍ പ്രത്യേക റിവേഴ്സ് ഗിയര്‍ നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്. 4 kW ശേഷിയുള്ള ഇലക്ട്രിക്ക് മോട്ടോറാണ് വെസ്പ ഇലട്രിക്കയുടെ കരുത്ത്. ഒറ്റ ചാര്‍ജില്‍ നൂറു കിലോമീറ്റര്‍ ഓടാന്‍ സ്‌കൂട്ടര്‍ പ്രാപ്തമാണ്. ഇതേസമയം, നാലു മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍.

Most Read Articles

Malayalam
English summary
Piaggio India Pledges Ration Kits & Sanitisation Infrastructure Setup In Pune & Baramati. Read in Malayalam.
Story first published: Monday, April 20, 2020, 8:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X