വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

ഇന്ത്യന്‍ വിപണിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി വെസ്പ-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ. 2021-ന്റെ അവസാനത്തോടെ 100 ഡീലര്‍ഷിപ്പുകളാണ് കമ്പനി പദ്ധതിയിടുന്നത്.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

ഇതോടെ രാജ്യത്തെ മൊത്തം ഡീലര്‍ഷിപ്പുകളുടെ എണ്ണം 350 ആയി ഉയരുമെന്നും കമ്പനി അറിയിച്ചു. ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വെസ്പയില്‍ നിന്നും അപ്രീലിയയില്‍ നിന്നും 1.5 ലക്ഷം മുതല്‍ 2 ലക്ഷം യൂണിറ്റ് വരെ വാര്‍ഷിക വില്‍പ്പനയാണ് പിയാജിയോ ലക്ഷ്യമിടുന്നത്.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പിയാജിയോ SXR160 മാക്‌സി-സ്‌കൂട്ടര്‍ ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തിക്കും. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് സ്‌കൂട്ടറിന് 1.27 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: മഹീന്ദ്ര ഥാർ വീട്ടിലെത്തിക്കാൻ ഒമ്പത് മാസത്തോളം കാത്തിരിക്കണം

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

ഇതിനുപുറമെ, RS660, ടുവാനോ 660 എന്നിവയുടെ വരാനിരിക്കുന്ന പ്രഖ്യാപനവും ഉടന്‍ ഉണ്ടായേക്കും. 2023-ഓടെ അരങ്ങേറാന്‍ സാധ്യതയുള്ള ടുവാനോ 400, RS 400 എന്നിവയില്‍ ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

വരാനിരിക്കുന്ന ബൈക്കുകള്‍ ഇറ്റലിയിലെ തങ്ങളുടെ ടീം രൂപകല്‍പ്പന ചെയ്യുമെന്നും ഇന്ത്യയില്‍ നിര്‍മാണത്തിനായി ഒരുക്കുമെന്നും കമ്പനി വെളിപ്പെടുത്തി. എക്സ്റ്റീരിയറുകളുടെ കാര്യത്തില്‍, ഡിസൈനും സ്‌റ്റൈലിംഗും വലിയ ലിറ്റര്‍ ക്ലാസ് ഓഫറുകളായ ടുവാനോ 1100, RSV4 എന്നിവയുമായി യോജിക്കുന്നതായി പറയപ്പെടുന്നു.

MOST READ: ഹാർലിയുടെ 2021 മോഡൽ ലൈനപ്പ് പ്രഖ്യാപനം ജനുവരിയിൽ; കാത്തിരിപ്പ് പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിനായി

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

കെടിഎം 390 ഡ്യൂക്ക് / RC 390, ടിവിഎസ് അപ്പാച്ചെ RR 310, ബിഎംഡബ്ല്യു G 310 R എന്നീ മോഡലുകള്‍ മത്സരിക്കുന്ന സെഗ്മെന്റിലേക്കും ബൈക്കുകള്‍ എത്തും. മത്സരാധിഷ്ഠിതമായി വിലയായും മോഡലുകള്‍ക്ക് ഇറ്റാലിയന്‍ ബ്രാന്‍ഡ് നല്‍കുക.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

വരും ആഴ്ചകളില്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. സെഗ്മെന്റിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറായിട്ടാണ് SXR160-യെ അപ്രീലിയ അവതരിപ്പിക്കുക.

MOST READ: ഇയർ എൻഡ് ഓഫറുമായി ജീപ്പും; കോമ്പസിന് മൂന്ന് ലക്ഷം രൂപയോളം കിഴിവ്

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

160 സിസി ത്രീ വാല്‍വ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുക. ഫ്യുവല്‍ ഇഞ്ചക്ഡ് സംവിധാനും എഞ്ചിനില്‍ നല്‍കിയിട്ടുണ്ട്. പവര്‍, ടോര്‍ക്ക് കണക്കുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല, 10.7 bhp കരുത്തും 11.6 Nm torque ഉം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഞ്ചിന്‍ ഒരു സിവിടി യൂണിറ്റുമായി ജോടിയാക്കുന്നു.

വെസ്പ്-അപ്രീലിയ ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി പിയാജിയോ

വിപണിയില്‍ എത്തിയാല്‍ സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് തന്നെയാകും സ്‌കൂട്ടറിന്റെ പ്രധാന എതിരാളി. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയിലാണ് മോഡലിനെ നിര്‍മ്മാതാക്കള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

Most Read Articles

Malayalam
English summary
Piaggio To Expand Aprilia-Vespa Dealerships In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X