പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

സ്കൂട്ടർ ശ്രേണിയിലെ പ്രീമിയം ബ്രാൻഡായ പിയാജിയോ തങ്ങളുടെ അർധവാർഷിക വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. മറ്റ് വാഹന നിർമാതാക്കളെ പോലെ തന്നെ കൊവിഡ്-19 സാഹചര്യം ഇറ്റാലിയൻ ബ്രാൻഡിനും കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്.

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പിയാജിയോ ഗ്രൂപ്പ് ലോകമെമ്പാടും 210,300 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ വിറ്റ 321,500 വാഹനങ്ങളെ അപേക്ഷിച്ച് 34.5 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തുന്നത്.

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

പിയാജിയോ 600 മില്യൺ യൂറോയുടെ ഏകീകൃത അറ്റവിൽപ്പനയാണ് രേഖപ്പെടുത്തിയത്. ഇത് 2019 ന്റെ ആദ്യ പകുതിയിലെ 817 ദശലക്ഷം യൂറോയിൽ നിന്ന് 26.5 ശതമാനം ഇടിവും ബ്രാൻഡിനുണ്ടാക്കി. 2020 ന്റെ ആദ്യ പകുതിയിൽ അറ്റാദായം 9.1 ദശലക്ഷം യൂറോയാണ്. 34.6 ദശലക്ഷത്തിൽ നിന്ന് 73 ശതമാനം ഇടിവും ഇത് സൂചിപ്പിക്കുന്നു.

MOST READ: ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

ഇത്തവണ പിയാജിയോയുടെ ലോകമെമ്പാടുമുള്ള ഇരുചക്രവാഹന വിൽപ്പന 1,63,000 ആണ്. 2019 ലെ ഇതേ കാലയളവിൽ 2,15,900 യൂണിറ്റുകളിൽ നിന്ന് 24.5 ശതമാനം നഷ്ടമാണ് കമ്പനി നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്.

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

അതേസമയം ഏഷ്യാ പസഫിക് മേഖലയിലെ വിൽ‌പനയിൽ മാന്ദ്യം 9.6 ശതമാനം ഇടിവോടെ പരിമിതപ്പെടുത്താൻ കഴിഞ്ഞപ്പോൾ വിൽപ്പന അളവിൽ 9.6 ശതമാനം ഇടിവുണ്ടായത് യൂറോപ്പ്, മിഡിൽഈസ്റ്റ്, ആഫ്രിക്ക (EMEA) വിപണികളിലെയും അമേരിക്കൻ, ഇന്ത്യൻ വിപണികളിലെയും മാന്ദ്യത്തിൽ നിന്നാണ്.

MOST READ: 2020 ജൂണില്‍ ബജാജ് പള്‍സര്‍ വില്‍പ്പന 2.6 ശതമാനം ഇടിഞ്ഞു

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 58.4 ശതമാനം വിൽപ്പനയാണ് ഇന്ത്യ നടത്തിയത്. EMEA, അമേരിക്ക വിപണികളിൽ 20.5 ശതമാനം വിൽപ്പന ഇടിഞ്ഞു.

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

യൂറോപ്യൻ സ്‌കൂട്ടർ വിഭാഗത്തിൽ 24.1 ശതമാനം പങ്കാളിത്തത്തോടെ ഗ്രൂപ്പ് തങ്ങളുടെ നേതൃത്വം ശക്തിയാർജിച്ചതായും നോർത്ത് അമേരിക്കൻ സ്‌കൂട്ടർ വിപണിയിൽ മികച്ച സ്ഥാനം നിലനിർത്തുന്നതായി 23.9 ശതമാനം വിഹിതം ഉള്ളതായും പിയാജിയോ പറഞ്ഞു.

MOST READ: ഹോണ്ട നിയോ-റെട്രോ സ്റ്റൈൽ സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്ത്

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

വടക്കേ അമേരിക്കയിൽ മോട്ടോർസൈക്കിൾ വിഭാഗത്തിൽ അപ്രീലിയ, മോട്ടോ ഗുസി ബ്രാൻഡുകളുമായി ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നു. സ്‌കൂട്ടർ വിഭാഗത്തിൽ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ വെസ്പ വിൽപ്പനയിൽ വർധനയുണ്ടായി. പ്രത്യേകിച്ചും ചൈനയിൽ.

പിയാജിയോയ്ക്കും നഷ്‌ടം, ആഗോള വിൽപ്പനയിൽ 34.5 ശതമാനം ഇടിവ്

ഇന്ത്യയിൽ പിയാജിയോ ഗ്രൂപ്പ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശക്തമായ വളർച്ചാ പാതയിലാണ് എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ വെസ്പ SXL, VXL മോഡലുകളുടെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 125 സിസി, 150 സിസി ശ്രേണിയിലേക്കാണ് ഇരുമോഡലുകളും അണിനിരക്കുന്നത്.

Most Read Articles

Malayalam
English summary
Piaggio Two-wheeler Sales Declined By 24.5 Percent In The Second Quarter Of 2020. Read in Malayalam
Story first published: Friday, July 31, 2020, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X