റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബ്രാന്‍ഡില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ്. പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

കഴിഞ്ഞ മാസം രാജ്യത്ത് വിറ്റഴിച്ച മികച്ച 10 മോട്ടോര്‍സൈക്കിളുകളുടെ പട്ടിക നോക്കുകയാണെങ്കില്‍ ഒമ്പതാം സ്ഥാനത്ത് ക്ലാസിക് 350 എന്ന് വേണം പറയാന്‍. എന്നാല്‍ ഇനി മുന്നോട്ട് അങ്ങനെ ആകണമെന്നില്ല.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

ഇതുവരെ ശ്രേണിയില്‍ മികച്ചൊരു എതിരാളി ഇല്ലായിരുന്നുവെന്ന് വേണം പറയാന്‍. എന്നാല്‍ ഇനി അങ്ങനെയാകില്ല കാര്യങ്ങള്‍. ഹൈനസ് CB 350 എന്നൊരു മോഡലിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട അവതരിപ്പിച്ചു കഴിഞ്ഞു.

MOST READ: ബിഎസ് VI എന്‍ടോര്‍ഖ് 125-ന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

അതുകൊണ്ട് തന്നെ വരും മാസങ്ങളില്‍ ശ്രേണിയിലെ മത്സരം ഒന്നുകൂടി കടുപ്പമേറിയതാകും എന്ന് വേണം പറയാന്‍. ഈ മാസം ക്ലാസിക് 350 സ്വന്തമാക്കാന്‍ കാത്തിരിക്കുന്നവര്‍ ഇത്തിരി അധികം കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

ചില നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള കാത്തിരിപ്പ് കാലാവധി സമയം കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. ഡല്‍ഹിയിലും, കൊല്‍ക്കത്തയിലും, ഹൈദരാബാദ് എന്നിവടങ്ങളിലുള്ളവരാണ് ബൈക്ക് ബുക്ക് ചെയ്ത് ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുക. റിപ്പോര്‍ട്ട് അനുസരിച്ച് ഇവിടെയുള്ള ബൈക്ക് ബുക്ക് ചെയ്താല്‍ ഏകദേശം 45 ദിവസത്തോളും കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ട്. മൂംബൈയിലുള്ളവര്‍ ഒരു മാസവും, ചെന്നൈയിലുള്ളവര്‍ 15 മുതല്‍ 20 ദിവസങ്ങള്‍ വരെയും കാത്തിരിക്കണം.

MOST READ: കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

കൊല്‍ക്കത്തയിലുള്ള ഉപഭോക്താക്കള്‍ 2 മുതല്‍ 3 മാസം വരെയാണ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടത്. പുനെയിലുള്ളവര്‍ക്ക് ഒരു മാസവും, ഹൈദരബാദ് ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ 30 മുതല്‍ 45 ദിവസം വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ ബെംഗളൂരുവില്‍ അത്തരത്തിലൊരു കാത്തിരിപ്പ് കാലാവധിയുടെ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.

Cities Waiting Period

Delhi

45 Days
Mumbai 1 Month
Chennai 15-20 Days
Kolkata 2-3 Months
Pune 1 Month
Hyderabad 30-45 Days
Bengaluru No Waiting
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും ജനപ്രിയവുമായ ബൈക്കുകളില്‍ ഒന്നാണ് ക്ലാസിക് 350. 2020 സെപ്റ്റംബര്‍ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന് ക്ലാസിക് 350-ന്റെ 38,827 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചു.

MOST READ: ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

വില്‍പ്പനയുടെ കാര്യത്തില്‍ ബൈക്ക് 32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 29,376 യൂണിറ്റുകളുടെ മാത്രം വില്‍പ്പനയാണ് ക്ലാസിക് 350-യ്ക്ക് ലഭിച്ചത്. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

ഇത് പരമാവധി 19.36 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. കൂടാതെ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിരിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350-ല്‍ നല്‍കിയിരിക്കുന്ന അതേ എഞ്ചിനാണ് ഇത്.ബിഎസ് VI റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിംഗിള്‍-ചാനല്‍ എബിഎസ് പതിപ്പിന് നിലവില്‍ 1.57 ലക്ഷം രൂപയാണ് വില.

MOST READ: ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ? അറിഞ്ഞിരിക്കണം കാത്തിരിപ്പ് കാലയളവ്

ചെസ്റ്റ്‌നട്ട് റെഡ്, ആഷ്, മെര്‍ക്കുറി സില്‍വര്‍, റെഡിച്ച് റെഡ് എന്നിവ ഉള്‍പ്പെടുന്ന നാല് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. കൂടുതല്‍ പ്രീമിയം പതിപ്പായ ഡ്യുവല്‍-ചാനല്‍ എബിഎസിന് 1.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

Most Read Articles

Malayalam
English summary
Planning To Buy The Royal Enfield Classic 350 BS6? Read This First. Read In Malayalam.
Story first published: Saturday, October 24, 2020, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X