വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

കൊവിഡ്-19 മഹാമാരിയും അതേ തുടർന്ന് നിലവിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതി സൗഹൃദ അർബ്ബൻ മൊബിലിറ്റി പരിഹാരങ്ങൾക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ്. വർഷങ്ങളായി, ഇലക്ട്രിക് സ്കൂട്ടറിന്റെ നിരവധി ആവർത്തനങ്ങൾ നാം കണ്ടിട്ടുണ്ട്.

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

മടക്കാവുന്നവ, ബാക്ക്‌പാക്കിൽ കൊണ്ടു നടക്കാൻ പറ്റുന്ന ഷവോമിയുടെ പോലുള്ളവ മുതൽ സെഗ്‌വേയിൽ നിന്നുള്ള സ്വയം ബാലൻസിംഗ് സ്‌കൂട്ടറുകൾ വരെ ഇവയിൽ പെടുന്നു.

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ഇതിലും വ്യത്യസ്ഥമായി ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിക്കായി ടോക്കിയോ യൂണിവേർസിറ്റി ഇപ്പോൾ വളരെ നൂതനമായ ഒരു പരിഹാരമാർഗ്ഗം കൊണ്ടുവന്നിരിക്കുകയാണ്. കാറ്റു നിറച്ച് ഊതി വീർപ്പിക്കുന്ന ഒരു ഇലക്ട്രിക് സ്കൂട്ടറാണിത്.

MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

POIMO INT032 (പോർട്ടബിൾ ആന്റ് ഇൻഫ്ലേറ്റബിൾ മൊബിലിറ്റി) എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ പ്രോട്ടോടൈപ്പിന് മുന്നിലും പിന്നിലും രണ്ട് വീലുകൾ വീതവും, ഒരു ഇലക്ട്രിക് മോട്ടോർ, ബാറ്ററി പായ്ക്ക്, ഒരു വയർലെസ് കൺട്രോളർ ഉള്ള ഒരു ഹാൻഡിൽബാർ എന്നിവ ഉൾക്കൊള്ളുന്നു.

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

പരമാവധി പോർട്ടബിലിറ്റിക്കായി എല്ലാ ഘടകങ്ങളും വേർപെടുത്താവുന്നതാണ്. വാസ്തവത്തിൽ, 5.5 കിലോഗ്രാം മാത്രം ഭാരം ഉള്ളതിനാൽ നിങ്ങൾക്ക് ഇതിനെ നിങ്ങളുടെ ബാഗിൽ കൊണ്ടുപോകാൻ കഴിയും.

MOST READ: മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ഒരു പോർട്ടബിൾ എയർ പമ്പ് ഉപയോഗിച്ച്, നിങ്ങൾക്ക് തെർമോപ്ലാസ്റ്റിക് പോളിയുറീൻ (TPU) ഘടന 6-7 psi വരെ വീർപ്പിക്കാൻ കഴിയും. ഇത് കാറ്റ് നിറഞ്ഞ് വികസിക്കുമ്പോൾ ഒരു ‘ചേസിസ്' ആയി രൂപപ്പെടുന്നു. ഇതോടെ നിങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ തയ്യാറാണ്.

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ഇതുപോലുള്ള കാറ്റ് നിറക്കുന്ന ചാസിക്ക് അതിന്റേതായ ദൃഢത കുറവ് പോലെയുള്ള ചില പ്രശ്‌നങ്ങളും മറ്റും വന്നേക്കാം. എന്നിരുന്നാലും, ഇത് കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് സ്കൂട്ടറായതിനാൽ, ഇതൊന്നും വാഹനത്തെ അത്രക്കും ബാധിക്കില്ല.

MOST READ: സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ബാറ്ററി, മോട്ടോർ അല്ലെങ്കിൽ മൈലേജ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പരാമർശിച്ചിട്ടില്ലെങ്കിലും, ഉൽ‌പാദന പതിപ്പിന് ഏകദേശം 15 കിലോമീറ്റർ മൈലേജ് നമുക്ക് പ്രതീക്ഷിക്കാം.

പ്രൊഡക്ഷൻ പതിപ്പിൽ ഇലക്ട്രിക് സ്കൂട്ടറിനെ കൂടുതൽ ഭാരം കുറഞ്ഞതാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് സ്രഷ്ടാക്കളിൽ ഒരാളും അതിന്റെ ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാക്കളുമായ റ്യുമ നിയാമ പറയുന്നു.

MOST READ: ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ഇപ്പോൾ ഇത് കുട്ടികൾക്ക് അനുയോജ്യമാണ്, പക്ഷേ ട്വീക്ക് ചെയ്യാനും നഗര മൊബിലിറ്റിക്ക് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള മറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പകരമായി ഇത് മാറ്റാനുമുള്ള സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
POIMO inflatable electric scooter concept introduced. Read in Malayalam.
Story first published: Tuesday, May 19, 2020, 20:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X