റേസിങ് സിക്‌സ്റ്റീസിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് വെസ്പയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലിനെ പിയാജിയോ അവതരിപ്പിക്കുന്നത്.

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

റേസിങ് സിക്‌സ്റ്റീസ് എന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍, SLX 150 -യെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മോഡലാണ്. ഓട്ടോ എക്‌സ്‌പോയിക്ക് പിന്നാലെ മോഡല്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അരങ്ങേറ്റം വൈകുകയായിരുന്നു.

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

എന്നാല്‍ ഓട്ടോകാര്‍ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ നിര്‍മ്മാതാക്കള്‍ സെപ്റ്റംബര്‍ ഒന്നിന് വില്‍പ്പനയ്ക്ക് എത്തിക്കും. SLX 150 -യുമായി ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് റേസിങ് സിക്‌സ്റ്റീസ് ഉള്ളത്.

MOST READ: യാദിയ ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിൻ ഡീസൽ

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

റെഡ് ആന്‍ഡ് വൈറ്റ് ഡ്യുവല്‍ ടോണിലാണ് സ്‌കൂട്ടറിന്റെ കളര്‍ ഓപ്ഷന്‍. വൈറ്റ് കളര്‍ സ്‌കീമില്‍ റേസിംഗ് പ്രചോദിത വരകള്‍ മുന്നിലും വശങ്ങളിലും പിന്നിലും കാണാം. ഫ്രണ്ട്, റിയര്‍ സസ്‌പെന്‍ഷന്‍ സ്പ്രിംഗുകളും ചുവപ്പ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു.

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

റിയര്‍ വ്യൂ മിററുകള്‍, ഹെഡ്‌ലാമ്പ് കേസിംഗ്, സീറ്റ്, റബ്ബര്‍ എന്നിവ കറുത്ത ഫിനിഷിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗോള്‍ഡന്‍ കളറിലുള്ള വീലുകള്‍ സ്‌കൂട്ടറിനെ കൂടുതല്‍ പ്രീമിയമാക്കുന്നു.

MOST READ: XUV 500 ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റ് പുറത്തിറക്കി മഹീന്ദ്ര

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

റേസിങ് സിക്‌സ്റ്റീസ് ഉപകരണങ്ങളെക്കുറിച്ച് പറയുമ്പോള്‍ അണ്ടര്‍ സിറ്റ് ലൈറ്റും, യുഎസ്ബി ചാര്‍ജറും സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, SXL 150 സ്‌കൂട്ടറുമായി താരതമ്യപ്പെടുത്തുമ്പോള്‍ റേസിംഗ് സികിസ്റ്റീസ് ലിമിറ്റഡ് എഡിഷനില്‍ മറ്റ് പ്രധാന മാറ്റങ്ങളൊന്നുമില്ല.

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

ബിഎസ് VI -ലേക്ക് നവീകരിച്ച 150 സിസി ത്രീ-വാല്‍വ് ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 7,600 rpm -ല്‍ 10.4 bhp കരുത്തും 5,500 rpm-ല്‍ 10.6 Nm torque ഉം സൃഷ്ടിക്കും.

MOST READ: 2020 മഹീന്ദ്ര ഥാർ പെട്രോൾ പതിപ്പിലേക്ക് ഒരു എത്തിനോട്ടം; അറിയാം കൂടുതൽ സവിശേഷതകൾ

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

സുരക്ഷയ്ക്കായി മുന്നില്‍ 200 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 140 mm ഡ്രം ബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കിയിട്ടുണ്ട്.

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

മോണോകോക്ക് ഫുള്‍ സ്റ്റീല്‍ ബോഡി ഉപയോഗിക്കുന്ന മുന്‍വശത്ത് സിംഗിള്‍ സൈഡ് ആം സസ്‌പെന്‍ഷനും പിന്നില്‍ ഡ്യുവല്‍ ഇഫക്റ്റ് ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുമാണ് ഉപയോഗിക്കുന്നത്.

MOST READ: മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയുടെ ഡിസൈൻ വിശദാംശങ്ങളുമായി നിസാൻ; വീഡിയോ കാണാം

റേസിങ് സിക്‌സ്റ്റീസ് ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് വെസ്പ

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും നിലവില്‍ വിപണിയില്‍ ഉള്ള SXL 150 മോഡലിനെക്കാള്‍ വില ഉയര്‍ന്നേക്കും. 1.26 ലക്ഷം രൂപയാണ് SXL150 -യുടെ എക്‌സ്‌ഷോറൂം വില. റേസിങ് സിക്‌സ്റ്റീസ് മോഡലിന് ഏകദേശം 1.3 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #വെസ്പ #vespa
English summary
Racing Sixties Launch Date Revealed Vespa. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X