മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് ബൈക്ക് ടാക്സി സര്‍വീസായ റാപ്പിഡോ. സുരക്ഷിതമായ ദൈനംദിന യാത്രയ്ക്കായി മുംബൈക്കാര്‍ക്ക് ബൈക്ക് ടാക്സികള്‍ ബുക്ക് ചെയ്യാമെന്നും റാപ്പിഡോ അറിയിച്ചു.

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

ഇരുചക്ര വാഹന സവാരി പങ്കിടല്‍ സേവനത്തിനുള്ള നിരക്ക് കിലോമീറ്ററിന് 6 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. മുംബൈ നഗരത്തിനായി ഏറ്റവും താങ്ങാനാവുന്ന ദൈനംദിന യാത്രാമാര്‍ഗ്ഗം കമ്പനി നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

നഗരത്തിലെ ഉപയോക്താക്കള്‍ക്കായി ഒരു പ്രാരംഭ ഓഫറും റാപ്പിഡോ പ്രഖ്യാപിച്ചു. മുംബൈയിലെ റാപ്പിഡോ ഉപഭോക്താക്കള്‍ക്ക് അവരുടെ ആദ്യ സവാരിയില്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കും.

MOST READ: റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

നഗരത്തിലെ ഉപഭോക്താക്കള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും (ഡ്രൈവര്‍-പങ്കാളി) ആദ്യത്തേതും അവസാനത്തേതുമായ മൈല്‍ കണക്റ്റിവിറ്റി സൗകര്യപ്രദവും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതുമാണ് റാപ്പിഡോ ലക്ഷ്യമിടുന്നത്.

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

അധിക സാമ്പത്തിക സഹായമായി യുവാക്കള്‍ക്ക് വരുമാനം നേടാനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുംബൈയില്‍, റാപ്പിഡോ 2000 ക്യാപ്റ്റന്‍മാരെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്.

MOST READ: പുറംമാത്രമല്ല അകവും കഴുകാം; മഹീന്ദ്ര ഥാറിന്റെ പുതിയ പരസ്യ വീഡിയോ കാണാം

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

രാജ്യത്തുടനീളം 2 വര്‍ഷത്തിനുള്ളില്‍ 2 ലക്ഷത്തിലധികം ക്യാപ്റ്റന്‍മാരെ കയറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റാപ്പിഡോ ബൈക്ക് ടാക്‌സി സേവനം നിലവില്‍ ഇന്ത്യയിലെ 100-ല്‍ അധികം നഗരങ്ങളില്‍ നിലവിലുണ്ട്. നിലവില്‍ ഇന്ത്യയില്‍ 15 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

സേവനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ റാപ്പിഡോ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും വേണം.

MOST READ: വെറൈറ്റി വോണോ? രാജ്യപ്രൗഡിയിൽ ആനവണ്ടിയിലാവാം ഇനി ഷോട്ടോഷൂട്ടും ആഘോഷങ്ങളും

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അവര്‍ക്ക് മിതമായ നിരക്കില്‍ ഒരു ബൈക്ക് ടാക്‌സി സേവനം ലഭ്യമായി തുടങ്ങും. IOS, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് അപ്ലിക്കേഷന്‍ ലഭ്യമാണ്.

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

ഉപഭോക്താവിനെയും ക്യാപ്റ്റനെയും പരിരക്ഷിക്കുന്നതിന് സുരക്ഷ നിലനിര്‍ത്തുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനുമായി റാപ്പിഡോ അടുത്തിടെ നിരവധി സംരംഭങ്ങള്‍ പ്രഖ്യാപിച്ചു. ബൈക്ക് ടാക്‌സി റൈഡുകള്‍ക്കായുള്ള നൂതനമായ 'ബാക്ക് ഷീല്‍ഡുകള്‍' ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ഏറ്റവും വില കുറഞ്ഞ കോംപാക്‌ട് എസ്‌യുവിയാകാൻ നിസാൻ മാഗ്നൈറ്റ്; അടുത്ത മാസം വിൽപ്പനയ്ക്ക് എത്തും

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

ക്യാപ്റ്റന്‍മാര്‍ സീറ്റുകളും ഉപഭോക്താക്കള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളും പൂര്‍ണ്ണമായും വൃത്തിയാക്കുകയും ചെയ്യും, എല്ലാ യാത്രകളിലും ക്യാപ്റ്റന്‍മാരും യാത്രക്കാരും മാസ്‌കുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുകയും ചെയ്യും.

മുംബൈയില്‍ സേവനങ്ങള്‍ ആരംഭിച്ച് റാപ്പിഡോ

കമ്പനി ഒരു പുതിയ നയവും അവതരിപ്പിച്ചു, അവിടെ ക്യാപ്റ്റന്‍മാരോ ഉപഭോക്താക്കളോ മാസ്‌കുകള്‍ ധരിക്കുന്നില്ലെങ്കില്‍ യാത്ര റദ്ദാക്കന്‍ സാധിക്കും. ഇങ്ങനെ യാത്ര റദ്ദാക്കിയാലും പണം തിരികെ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Rapido Launches Bike Taxi Service In Mumbai. Read in Malayalam.
Story first published: Saturday, October 31, 2020, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X