100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

2020 ജൂണ്‍ 3 മുതല്‍ 100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി ബൈക്ക് ടാക്‌സി സര്‍വീസായ റാപ്പിഡോ. അണ്‍ലോക്ക് 1.0 -ന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം.

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ക്യാബുകള്‍, ബസുകള്‍, ഓട്ടോ റിക്ഷകള്‍, ട്രെയിനുകള്‍ തുടങ്ങിയ തിരക്കേറിയ ഇതര മാര്‍ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബൈക്ക് ടാക്‌സി സര്‍വീസ് വലിയ തോതിലുള്ള അണുബാധയ്ക്ക് വിധേയമാകുന്നില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും ഏതാനും മാര്‍ഗനിര്‍ദ്ദേശങ്ങളും റാപ്പിഡോ പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാപ്റ്റനും യാത്രക്കാരും മാസ്‌ക്, ഹെയര്‍നെറ്റ്, സാനിറ്റൈസര്‍, ഹെല്‍മെറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കും.

MOST READ: ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില വിവരങ്ങള്‍ പുറത്ത്

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ക്യാപ്റ്റന്‍മാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും റാപ്പിഡോ അറിയിച്ചു. വ്യക്തിഗത ശുചിത്വം പാലിക്കാനും കൃത്യമായ ഇടവേളകളില്‍ അവരുടെ ബൈക്കുകള്‍ വൃത്തിയാക്കാനും ക്യാപ്റ്റന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാകും റാപ്പിഡോയുടെ സേവനം ലഭ്യമാകുകയുള്ളു. ക്യാപ്റ്റന്‍മാരും യാത്രക്കാരും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടന്നുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു.

MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ക്യാപ്റ്റന്‍മര്‍ മാസ്‌ക് ഇല്ലാതെ വന്നാല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തന്നെ ആ യാത്ര വേണ്ടെന്ന് വെയ്ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താക്കള്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും ഓരോ സവാരിക്ക് ശേഷവും മാസ്‌കിനെക്കുറിച്ചും സാനിറ്റൈസര്‍ ഉപയോഗത്തെക്കുറിച്ചും ഫീഡ്ബാക്ക് നല്‍കാന്‍ അവസരം ഉണ്ടെന്നും കമ്പനി അറിയിച്ചു.

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

അടുത്തിടെയാണ് ബോക്‌സ് സേവനവുമായി റാപ്പിഡോ രംഗത്തുവരുന്നത്. ലോക്ക്ഡൗണില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് ഇതിന്റെ സൗകര്യം ഗുണപ്രദമാകുക. ആപ്ലിക്കേഷനില്‍ നിന്ന് ഭക്ഷണം, പലചരക്ക്, മരുന്നുകള്‍ എന്നിവ പിക്ക് ചെയ്യാനും ഡെലിവറി ചെയ്യാനും അഭ്യര്‍ത്ഥിക്കാം.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

വ്യക്തിഗതമായി (P2P) ഓണ്‍-ഡിമാന്‍ഡ് ഡെലിവറി സേവനം ഉപയോക്താക്കള്‍ക്ക് അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഭക്ഷണം, പലചരക്ക് സാധനങ്ങള്‍ അല്ലെങ്കില്‍ മരുന്നുകള്‍ എന്നിവ കൈമാറ്റം ചെയ്യാന്‍ പ്രാപ്തമാക്കും.

100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിലാകും ഈ സേവനം ലഭ്യമാകുക. വേഗത്തിലും സുരക്ഷിതവുമായ ഡെലിവറികള്‍ക്കായി കമ്പനി ക്യാപ്റ്റന്‍മാരെ തന്നെയാകും ഇതിനായി ഉപയോഗിക്കുകയെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Rapido Resumes Bike-Taxi Service In India. Read in Malayalam.
Story first published: Tuesday, June 9, 2020, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X