ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് ഹീറോ. ലോക്ക്ഡൗണിന് ശേഷം വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയാണ് കാണിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 5.44 ലക്ഷം യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

ഇതോടെ വിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്താനും നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. എന്നിരുന്നാലും, ഹീറോയുടെ സ്‌കൂട്ടര്‍ ബിസിനസ്സ് അതില്‍ വലിയ സംഭാവന നല്‍കിയില്ല. 2020 ഓഗസ്റ്റില്‍ ഹീറോയ്ക്ക് 40,000 യൂണിറ്റിന് താഴെയുള്ള സ്‌കൂട്ടറുകള്‍ മാത്രമേ വിറ്റഴിക്കാന്‍ സാധിച്ചുള്ളു.

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

വാര്‍ഷിക വില്‍പ്പനയുമായി പരിശോധിച്ച് 22.05 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ കാണിക്കുന്നത്. സ്‌കൂട്ടര്‍ വിപണിയെ തിരികെ കൊണ്ടുവാരാനുള്ള പുതുവഴികള്‍ തേടുകയാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.

MOST READ: കൂപ്പെ ശൈലിയിൽ ഒരുങ്ങിയ ടിഗുവാൻ X എസ്‌യുവിയെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

നിലവില്‍ നാലു മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125, മാസ്‌ട്രോ എഡ്ജ് 110, പ്ലെഷര്‍ പ്ലസ് മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്ന നാലു മോഡലുകള്‍.

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏതാനും പുതിയ മോഡലുകള്‍ കൂടി ഉള്‍പ്പെടുത്തി സ്‌കൂട്ടര്‍ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹീറോ. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

MOST READ: പ്രതിമാസ വിൽപ്പനയിൽ താരമായി നെക്സോൺ, ഓഗസ്റ്റിൽ വിറ്റഴിച്ചത് 5,179 യൂണിറ്റുകൾ

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

മോട്ടോര്‍ സൈക്കിളുകളുടെ കാര്യമെടുത്താല്‍, സ്‌പ്ലെന്‍ഡര്‍, HF ഡീലക്‌സ് മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നുള്ള ബെസ്റ്റ് സെല്ലറുകള്‍. ഇവ രണ്ടും എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളുകളാണ്. കൂടാതെ, ഹീറോയുടെ ഏറ്റവും വലിയ വില്‍പ്പന ഗ്രാമീണ മോഹലയില്‍ നിന്നാണ്.

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

കൂടാതെ, 125 സിസി സ്‌കൂട്ടര്‍ ശ്രേണി ഈയിടെ വളരെയധികം വളര്‍ച്ച കൈവരിച്ചു. ഉത്സവ സീസണ്‍ അടുത്തതോടെ വരും മാസങ്ങളിലും ഈ ശ്രേണിയില്‍ വില്‍പ്പന വര്‍ധിച്ചേക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; യാത്രാനിരക്കും കുറച്ചു

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

'സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഞങ്ങള്‍ക്ക് സമീപകാലത്ത് ലോഞ്ചുകള്‍ ഉണ്ടായിരുന്നു. ദീപാവലി സീസണോടെ കൂടുതല്‍ ലോഞ്ചുകള്‍ പ്രതീക്ഷിക്കാമെന്നും''ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും എംഡിയുമായ പവന്‍ മുഞ്ജല്‍ പറഞ്ഞു.

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

''ഞങ്ങള്‍ക്ക് ഒരു ഘട്ടത്തില്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ 19 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു, തീര്‍ച്ചയായും ഞങ്ങള്‍ തിരിച്ചുവരുമെന്നും അതിനപ്പുറം പോകുമെന്നും ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: വില്‍പ്പന കുറവെങ്കിലും ഇഗ്നിസിന് ജനപ്രീതി വര്‍ധിക്കുന്നു; ഓഗസ്റ്റില്‍ 147 ശതമാനം വളർച്ച

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

''കുറച്ച് മോഡലുകളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതിനാല്‍ മുഴുവന്‍ നിക്ഷേപവും, മുഴുവന്‍ ശ്രദ്ധയും, മുഴുവന്‍ പരിശ്രമവും ആ കുറച്ച് മോഡലുകള്‍ക്കും കുറച്ച് സെഗ്മെന്റുകള്‍ക്കും മാത്രമായി'' ചുരുങ്ങിയെന്ന് കമ്പനി വക്താവ് വെളിപ്പെടുത്തി.

ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

ഹീറോയ്ക്ക് ധാരാളം പുതിയ ഉത്പ്പന്നങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി തോന്നുന്നില്ല, കുറച്ച് മാത്രമേയുള്ളൂ, മാത്രമല്ല നിലവിലുള്ള സ്‌കൂട്ടറുകളുടെ വില്‍പ്പന മെച്ചപ്പെടുത്തുന്നതിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
Hero Planning To Launch New Scooters Around Diwali. Read in Malayalam.
Story first published: Monday, September 7, 2020, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X