ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയെ സംബന്ധിച്ച് ഇന്ത്യ വലിയൊരു വിപണിയായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹന വിറ്റഴിച്ചിരുന്നതും ഹോണ്ട ആയിരുന്നു.

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നും തന്നെ ഇപ്പോള്‍ പുതിയൊരു വിവരം പുറത്തുവന്നു. നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഇന്ത്യ ഇപ്പോള്‍ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയല്ല. മറിച്ച് ആ സ്ഥാനം ഇപ്പോള്‍ ഇന്തോനേഷ്യയ്ക്കാണെന്നും ഹോണ്ട അവകാശപ്പെടുന്നു.

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

2020 സാമ്പത്തിക വര്‍ഷത്തില്‍ 4.7 ദശലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട ഇന്ത്യയില്‍ വിറ്റഴിച്ചത്. അതേസമയം ഇന്തോനേഷ്യന്‍ വിപണിയില്‍ 4.85 ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചെന്നും കമ്പനി അറിയിച്ചു.

MOST READ: പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

ഇന്‍ഷുറന്‍സ് ചെലവ്, പുതിയ നിയന്ത്രണങ്ങള്‍, വില വര്‍ദ്ധനവ് എന്നിവ ഇരുചക്ര വാഹനങ്ങളുടെ ആവശ്യകതയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

കഴിഞ്ഞ 2 വര്‍ഷമായി തുടര്‍ച്ചയായി ഇരുചക്രവാഹന വിപണി ദുര്‍ബലമാണെങ്കിലും ഇന്ത്യയിലെ മികച്ച സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായി ഹോണ്ട തുടരുന്നു. ഇതിന് 57 ശതമാനം വിപണി വിഹിതമുണ്ട്.

MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

വില്‍പ്പനയുടെ 67 ശതമാനവും സ്‌കൂട്ടറുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നിലവിലെ സാഹചര്യത്തില്‍ വില്‍പ്പന ഇനിയും ഇടിയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

ആദ്യ ഘട്ടത്തില്‍ കമ്പനിയുടെ കര്‍ണാടകയിലെ നര്‍സപുരി പ്ലാന്റിലെ പ്രവര്‍ത്തനം ആകും ആരംഭിക്കുക. കമ്പനിയുടെ ഏറ്റവും വലിയ പ്ലാന്റുകൂടിയാണിത്. 2020 മെയ് 25 മുതല്‍ ഇവിടുത്തെ പ്രവര്‍ത്തനം കമ്പനി ആരംഭിച്ചിരുന്നു.

MOST READ: കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകളുമായി പിയാജിയോ

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

രണ്ടാം ഘട്ടത്തില്‍ മറ്റ് പ്ലാന്റിലെ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 2020 ജൂണ്‍ മാസത്തിലെ ആദ്യ ആഴ്ചയാകും ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. 300-ല്‍ അധിതകം വിതരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് അനുമതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

ഉത്പ്പാദനത്തിനു പുറമെ, രാജ്യത്ത് 40 ശതമാനം ഡീലര്‍ഷിപ്പുകളുടെയും 30 ശതമാനം ടച്ച്‌പോയിന്റുകളുടെയും പ്രവര്‍ത്തനം കമ്പനി നേരത്തെ ഭാഗികനായി പുനരാരംഭിച്ചിരുന്നു.

MOST READ: ടാറ്റയെ കൂടെകൂട്ടുന്ന പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ചെറി

ഹോണ്ടയെ കൈവിട്ട് ഇന്ത്യന്‍ ഇരുചക്രവാഹന വിപണി; നോട്ടം ഇന്തോനേഷ്യയിലേക്ക്

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഹേണ്ട അറിയിച്ചു.

Most Read Articles

Malayalam
English summary
Report Says India Is No Longer The Top Market For Honda Two Wheelers. Read in Malayalam.
Story first published: Saturday, May 30, 2020, 21:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X